ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

(3 customer reviews)

360.00

ചിന്തിക്കുക എന്ന കല സുതാര്യതയോടെ

 

റോൾഫ് ദൊബേലി

 

നമ്മുടെ സാമാന്യചിന്തകളിലെ ധാരണാ പിശകുകളെ തിരുത്തിയെഴുതിയ ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിന ജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അർഥത്തിൽ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന പുസ്തകമാണിത്.

 

സ്വകാര്യ ജീവിതത്തിൽ, ജോലിസ്ഥലങ്ങളിൽ, സർക്കാരിൽ എല്ലാം, നമ്മുടെ ചിന്തകളിൽ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണെങ്കിൽ ഒരുപക്ഷേ നമ്മൾ പുരോഗതിയിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത – അതാണ് നമുക്കാവശ്യം റോൾഫ് ദൊബേലി.

 

നിങ്ങളുടെ അജ്ഞേയവാദിയെ പുറത്തെടുക്കുക :-
ഒരു ആകൃതി അല്ലെങ്കിൽ രീതി കണ്ടെത്തിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രമല്ലേ എന്ന ചോദ്യം ഉന്നയിക്കുക. സത്യമാണ് എന്ന് നല്ല ബോധ്യമുണ്ടെങ്കിൽ ഈ ഡാറ്റ പരിശോധിക്കാൻ സാമർഥ്യമുള്ള ഗണിതജ്ഞനെ സമീപിക്കുക. റൊട്ടിയിൽ യേശുവിന്റെ രൂപം കണ്ടു തുടങ്ങിയാൽ അങ്ങനെയെങ്കിൽ അദ്ദേഹം എന്തുകൊണ്ട് ടൈം സ്‌ക്വയറിലോ സിഎൻഎന്നിലോ പ്രത്യക്ഷപ്പെടുന്നില്ല എന്ന് ചോദിച്ചു തുടങ്ങുക.
അധികാര പക്ഷപാതം :-
ബൈബിൾ ശ്രദ്ധിക്കുക. അധികാരസ്ഥാനത്തെ എതിർത്താൽ എന്തുസംഭവിക്കും? നമ്മെ സ്വർഗത്തിൽ നിന്ന് പുറത്താക്കും. ഈ ഭൂലോകത്തിലെ അധികാരികളും വിശ്വസിക്കുന്നത് അതുതന്നെ. രാഷ്ട്രീയക്കാർ, സിഈഓമാർ, സാമ്പത്തിക വിദഗ്ധർ, ഓഹരിവിപണിയിലെ ഗുരുക്കന്മാർ, സർക്കാറിന്റെ തലപ്പത്ത് ഇരിക്കുന്നവർ, എല്ലാവരും അധികരാകേന്ദ്രങ്ങളെ ഭയപ്പെടുന്നവർ തന്നെ.
അനുഭവം :-
മാർക് ട്വയ്‌നിന്റെ ഈ വാക്കുകൾ സന്ദേശമായി എഴുതിയെടുക്കുക: നമ്മൾ ഒരു അനുഭവത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രദ്ധിക്കണം. അതിലെ ജ്ഞാനം മാത്രം നിലനിർത്തണം. അല്ലെങ്കിൽ നമ്മൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെയാകും. ആ പൂച്ച പിന്നെ വെള്ളം കണ്ടാൽ ഒരിക്കലും നിൽക്കില്ല. അതിനു തണുത്ത വെള്ളം കണ്ടാലും പേടിയാകും.
ശരാശരി എന്ന മിഥ്യ :-
ഒരു പറ്റം സിനിമാ നടന്മാർ വർഷത്തിൽ 10 കോടി വരുമാനം ഉണ്ടാക്കുന്നു. എന്നാൽ അതിൽ ആയിരങ്ങൾക്കു ലഭിക്കുന്നത് കഷ്ടിച്ചു ജീവിക്കാനുള്ള വരുമാനം മാത്രം. ശരാശരി വരുമാനം നല്ലതാണെന്ന ഒറ്റക്കാരണത്താൽ നിങ്ങളുടെ മകനെ അഥവാ മകളെ ഒരു നടൻ അഥവാ നടി ആക്കുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുമോ. ഇല്ലെന്ന് പ്രതീക്ഷിക്കുന്നു.

 

വിവർത്തനം – സുരേഷ് എം ജി

പേജ് 314 വില രൂ360

Description

Chinthikkuka Enna Kala Sutharyathayode

ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

ലോക ബെസ്റ്റ് സെല്ലർ ‘ആർട്ട് ഓഫ് തിങ്കിംഗ് ക്ലിയർലി’  എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ.

3 reviews for ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

  1. Ajay Thampi

    ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്ന നല്ല പുസ്തകം. വസ്തുതകൾ ആണ് തീരുമാനങ്ങളിലേക്ക് നയിക്കേണ്ടത്. വൈകാരികസമീപനങ്ങളല്ല.

  2. Reza Behboodi

    It has real examples in real life to show you the misunderstandings. I found helpful but this book made me think that may be we are going the wrong way even with this book. I mean the book thought me a lot if misunderstandings that I didn’t think so. And now I’m afraid of this books lessons, because this book can be misunderstanding either.

  3. Veena Arakkal

    The Art of Thinking Clearly is a book by the Swiss writer Rolf Dobelli which describes in short chapters 99 of the most common thinking errors – ranging from cognitive biases to envy and social distortions. Wikipedia

Add a review

Your email address will not be published. Required fields are marked *

You may also like…