✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:
ദലിത് സംവാദമേഖലയിൽ പുതിയ അന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും പ്രത്യയശാസ്ത്രമണ്ഡലം തുറന്നിടുന്ന കൃതി.
ഹിന്ദുത്വഫാസിസത്തിന്റെ സാംസ്കാരിക പ്രയോഗങ്ങൾ സജീവമാകുന്ന സമകാലിക സന്ദർഭത്തിൽ എല്ലാ ജനാധിപത്യവാദികളോടും ഐക്യദാർഢ്യപ്പെടുന്ന ലേഖനങ്ങളുടെ സമാഹാരം.
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നും, മനുഷ്യൻ ഒരു ജാതി (Species) അതാണ് നമ്മുടെ മതമെന്നുമുള്ള മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ ദാർശനികനാണ് ശ്രീനാരായണഗുരു. ജാതിയെപ്പറ്റിയുള്ള ഗുരുവിന്റെ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന രണ്ടു പ്രധാന കൃതികളാണ് ‘ജാതിനിർണയ’വും
‘ജാതിലക്ഷണ’വും. ഈ രണ്ടു കൃതികളുടെയും വ്യാഖ്യാനമാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.
“ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറയിലും മേൽക്കൂരയിലും യുഗപരിവർത്തനം വരുത്തുക എന്നതാണ് യഥാർത്ഥ വിപ്ലവം. ആ വിപ്ലവത്തിന്റെ പ്രഭാതഭേരിയാണ് അരുവിപ്പുറത്ത് മുഴങ്ങിയത്. ഇന്ത്യൻ യാഥാസ്ഥിതികത്വത്തിനെതിരെ ആദ്യമുയർന്ന ‘ഇങ്ക്വിലാബ്’ ആയിരുന്നു അരുവിപ്പുറത്തെ ഈഴവശിവൻ.
അത് ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ശക്തിമന്ത്രമായി ആശാൻ കവിതയിലൂടെ മാറ്റൊലികൊണ്ടു ” രാജ്യത്തെ വർഗ്ഗീയ ധ്രുവീകരണത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ട സവർണ്ണ പ്രത്യയശാസ്ത്രത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ ഉശിരൻ സാംസ്കാരിക പ്രവർത്തകനായിരുന്ന ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ശാസ്ത്രീയ പഠനമാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.