Description
വിദ്യാർത്ഥികൾ ആത്മഹത്യക്ക് വിധേയമാകുന്നിടം… എന്തു പേരുചൊല്ലി വിളിക്കേണ്ടൂ … വിദ്യാധനം സർവധനാൽ പ്രധാനമാണ്. എന്നാൽ സർവർക്കും ആ ധനം നേടാൻ അവകാശമില്ല. നേടാൻ ശ്രമിച്ചാൽ അവർ വധിക്കപ്പെടുന്നു. അവരെ വധിക്കാൻ ആരാണ് കൊലയാളികൾക്ക് അധികാരം നൽകിയത്? അവർ സ്വയം അധികൃതരായി… എന്ത് ആയുധം പ്രയോഗിച്ചാണ് നിങ്ങൾ അവരെ കൊലചെയ്തത്? ‘ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുക’ എന്ന കൊലയായുധം!
എന്തുകൊണ്ടാണ് ഇത്തരം ഒരു കൊലയായുധം തെരഞ്ഞെടുത്തത്? പറയാം, ശംബുകനെ ഗളഛേദം ചെയ്തത് വാളുകൊണ്ടാണ്… ആ വാൾ ഒരു മാരകായുധമാണ്. അത് കൈവശം വെച്ചാൽ പിടിക്കപ്പെടും, അവന് ശിക്ഷയും ലഭിക്കും! ‘ആത്മഹത്യാപ്രേരണ’ എന്ന ആയുധം പ്രയോഗിക്കുന്നവനെ ഏത് മാരകായുധത്തിന്റെ സാക്ഷ്യത്തിൽ അറസ്റ്റ് ചെയ്യാനാവും? ആത്മഹത്യയുടെ ഉത്തരവാദിത്വം ആത്യന്തികമായി, സ്വയം കൊന്നവനിലാണ്… പ്രേരിപ്പിച്ചവൻ എന്തുപിഴച്ചു!? ആത്മഹത്യ ചെയ്തവരുടെ ജന്മം തന്നെയാണ് അവർ ചെയ്ത കുറ്റവും…
Reviews
There are no reviews yet.