Description
ആൺകോയ്മാസമുഹത്തിന്റേയും അധികാര സ്വരൂപത്തിന്റേയും അടിമച്ചർത്തലിന്റേയും ബഹിർസ്ഫുരണങ്ങളാണ് ഇത്തരം ഓരോ സംഭവത്തിലും നാം കാണുന്നത്. ഇതിനെല്ലാം എതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്
സുരക്ഷിതജീവിതം എന്ന അടിസ്ഥാന മനുഷ്യാവകാശം നേടിയെടുക്കാൻ സ്ത്രീസമൂഹം നടത്തേണ്ടതെന്ന് ഈ നോവൽ ഓർമ്മിപ്പിക്കുന്നു. ഏതുകാര്യവും സാഹിത്യരൂപത്തിൽ അവതരിപ്പിക്കുമ്പോൾ അതിലെ വൈകാരികാംശം അതിലൂടെ ഉന്നയിക്കപ്പെടുന്ന വിഷയത്തിനു കൂടുതൽ സ്വാധീനവും സ്വീകാര്യതയും പകരും. ആ നിലക്ക്, അൽഫോൺസ ജോയിയുടെ ഈ ഉദ്യമം വായനക്കാരായ പൊതുസമൂഹത്തിന്റെ ചിന്തയ്ക്കും പരിവർത്തനത്തിനും ഗൗരവതരമായ ഈ വിഷയം പാത്രീഭൂതമാക്കും എന്നതിൽ സംശയമില്ല. അത് സ്ത്രീസുരക്ഷയ്ക്ക് കളമൊരുക്കുകയും സ്ത്രീകൾക്ക് ഊർജം പകരുകയും ചെയ്യും.
By
കെ.സി. റോസക്കുട്ടി ടീച്ചർ
മുൻ അദ്ധ്യക്ഷ
കേരള വനിതാക്കമ്മീഷൻ
Reviews
There are no reviews yet.