Novel
Showing all 2 resultsSorted by latest
-
Sale!
മൂന്നിലവൾ നിർഭയ : അൽഫോൺസ ജോയ്. (നോവൽ)
Original price was: ₹200.00.₹165.00Current price is: ₹165.00. Add to cart Buy nowമൂന്നിലവൾ നിർഭയ : അൽഫോൺസ ജോയ്. (നോവൽ)
ആൺകോയ്മാസമുഹത്തിന്റേയും അധികാര സ്വരൂപത്തിന്റേയും അടിമച്ചർത്തലിന്റേയും ബഹിർസ്ഫുരണങ്ങളാണ് ഇത്തരം ഓരോ സംഭവത്തിലും നാം കാണുന്നത്. ഇതിനെല്ലാം എതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്
സുരക്ഷിതജീവിതം എന്ന അടിസ്ഥാന മനുഷ്യാവകാശം നേടിയെടുക്കാൻ സ്ത്രീസമൂഹം നടത്തേണ്ടതെന്ന് ഈ നോവൽ ഓർമ്മിപ്പിക്കുന്നു. ഏതുകാര്യവും സാഹിത്യരൂപത്തിൽ അവതരിപ്പിക്കുമ്പോൾ അതിലെ വൈകാരികാംശം അതിലൂടെ ഉന്നയിക്കപ്പെടുന്ന വിഷയത്തിനു കൂടുതൽ സ്വാധീനവും സ്വീകാര്യതയും പകരും. ആ നിലക്ക്, അൽഫോൺസ ജോയിയുടെ ഈ ഉദ്യമം വായനക്കാരായ പൊതുസമൂഹത്തിന്റെ ചിന്തയ്ക്കും പരിവർത്തനത്തിനും ഗൗരവതരമായ ഈ വിഷയം പാത്രീഭൂതമാക്കും എന്നതിൽ സംശയമില്ല. അത് സ്ത്രീസുരക്ഷയ്ക്ക് കളമൊരുക്കുകയും സ്ത്രീകൾക്ക് ഊർജം പകരുകയും ചെയ്യും.By
കെ.സി. റോസക്കുട്ടി ടീച്ചർ
മുൻ അദ്ധ്യക്ഷ
കേരള വനിതാക്കമ്മീഷൻOriginal price was: ₹200.00.₹165.00Current price is: ₹165.00. -
Sale!
പിതാക്കളും പുത്രന്മാരും : ഇവാൻ തുർഗേനെവ് (റഷ്യൻ നോവൽ)
Original price was: ₹500.00.₹460.00Current price is: ₹460.00. Add to cart Buy nowപിതാക്കളും പുത്രന്മാരും : ഇവാൻ തുർഗേനെവ് (റഷ്യൻ നോവൽ)
‘റഷ്യൻ സാഹിത്യത്തിന്റെ സുവർണ്ണയുഗം’ എന്ന് 19-ാം നൂറ്റാണ്ടിനെപ്പറ്റി പറയുന്നത് എന്തുകൊണ്ടും ന്യായമാണ്. കാരണം പുഷ്കിൻ, ഗോഗൊൾ, ലിയോ ടോൾസ്റ്റോയി, ദൊസ്തൊയേവ്സ്കി, ചേക്കൊവ് എന്നിവരുടെ മാസ്റ്റർപീസുകൾ നമുക്കു ലഭ്യമായതും ഇക്കാലത്താണല്ലൊ. ഈ സാഹിത്യനഭോമണ്ഡലത്തിൽ ഇവാൻ തുർഗേനൈവും (1818-1883) അത്യന്തം തേജസ്വിയായി നിലകൊള്ളുന്നുണ്ട്. തുർഗേനെവിന്റെ ‘പിതാക്കളും പുത്രന്മാരും’ ഇന്നും കാലികമായിട്ടുള്ളതാണ്. നിരവധി തലമുറകൾ അത് വായിക്കുകയും അതെപ്പറ്റി തല പുകഞ്ഞാലോചിക്കുകയും ചെയ്തിട്ടുണ്ട്. അസ്വസ്ഥനും അസന്തുഷ്ടനുമായ ഒന്നിനും കീഴ് വഴങ്ങാത്ത ആ നിഹിലിസ്റ്റിന്റെ പ്രതിരൂപം അന്നത്തെ പുരോഗമനവാദികളുടെ പ്രത്യയശാസ്ത്രപരമായ
അന്വേഷണങ്ങളെക്കുറിച്ചും കഴിഞ്ഞ നൂറ്റാണ്ടിലെ റഷ്യൻ ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാൻ നമ്മെ സഹായിക്കും.Original price was: ₹500.00.₹460.00Current price is: ₹460.00.