Description
ശ്രീനാരായണഗുരു സത്ചരിത്രപരമ്പരയിൽ വന്നുദിച്ച പുതുമയാർന്ന ഒരു രചനയാണ് പ്രൊഫ. എം. ചന്ദ്രബാബുവിൻ്റെ ‘ശ്രീനാരായണഗുരു അപൂർവതകളുടെ ഋഷി’. ഈ ഗ്രന്ഥനാമം തന്നെ ഗ്രന്ഥമഹിമയെ വെളിപ്പെടുത്തുന്നു. കടന്നു കാണുന്നയാൾ എന്ന അർത്ഥമാണല്ലോ ഋഷി പദത്തിനുള്ളത്. ശ്രീനാരായണ ജഗത്ഗുരുവിനെ വെറും സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ ഒരാളായി മാത്രം ബോധപൂർവ്വം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഗുരു അപൂർവ്വതകളുടെ ഋഷിയാണെന്ന നിരീക്ഷണം ഗുരുവിലേക്കുള്ള നേരാംവഴി കാട്ടിത്തരുന്നതാണ്. എത്ര എഴുതിയാലും തീരാത്ത ജീവിതവും തത്ത്വദർശനവുമാണ് ശ്രീനാരായണഗുരുവിൻ്റെത്. ഓരോ രചയിതാവും അവരുടെ വാസനയും അറിവും ആധാരമാക്കി ഗുരുദേവദർശനം പഠന വിഷയമാക്കുന്നു. അക്കൂട്ടത്തിൽ ഗുരുദർശനത്തോട് ചേർന്ന് നിൽക്കുന്നതാണ് ഈ ഗ്രന്ഥം.
-ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ
Reviews
There are no reviews yet.