Description
തിരുവിതാംകൂർ ചരിത്രത്തിലെ രണ്ടു വീരേതിഹാസങ്ങളാണ് മേലാങ്കോട്ടമ്മമാരായ സതി ചെമ്പകവല്ലിയുടെയും ഉമ്മിണിത്തങ്കച്ചിയുടെയും പാട്ടുകഥകൾ. നവീന തിരുവിതാംകൂറിന്റെ ശില്പി ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മാതുലസന്താനങ്ങളായ തമ്പിമാരുടെയും ഉമ്മിണിത്തങ്കയുടെയും ദുരന്തം തിരുവിതാംകൂർ ചരിത്രത്തിലെ ഇരുളടഞ്ഞ ഏടാണ്. പരമ്പരാഗത ചരിത്രകാരന്മാർ മുടിവച്ച ചരിത്രസത്യങ്ങളെ മറനീക്കി വെളിപ്പെടുത്താൻ ശ്രമിക്കുന്ന ഈ പഠന ഗ്രന്ഥം തിരുവിതാംകൂർ ചരിത്രത്തിലെ ഇരുണ്ട ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാൻ വഴി വിളക്കാകുന്നു.
Reviews
There are no reviews yet.