സ്വയംസഹായം

Show Grid/List of >5/50/All>>
  • വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

    299.00
    Add to cart Buy now

    വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

    വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി
    സ്വയം പഠിക്കാം , സ്വയം ചെയ്യാം

    പൂജ്യം രൂപയ്ക്ക് ഒരു വെബ്‌സൈറ്റ്‌

    ഒന്നുമില്ലായ്മയില്‍ നിന്ന് നമുക്ക് ഒരു പ്രൊഫഷണല്‍ വെബ് സൈറ്റ് നിര്‍മിക്കാനാകും. പ്രതിവര്‍ഷം ഒരു ചിലവും ഇല്ലാതെ തന്നെ. അതെങ്ങനെയാണെന്ന വിവരിക്കുന്ന പുസ്തകമാണിത്. വിവരിക്കുക മാത്രമല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന രീതിയിലാണ് ഇതിന്റെ രചന. ധാരാളം ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് വായനക്കാരന് പുറത്തുനിന്നുള്ള യാതൊരു സഹായവും ആവശ്യമില്ലാതെ തന്നെ സ്വന്തമായി ഒരു ബിസിനസ് അഥവാ വ്യക്തിഗത വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിന് ഉറപ്പായും സഹായിക്കുന്നു.

    Website Nirmanam : Malayalam / Website Nirmikkal : Malayalam


    പേജ് 182 /  വില രൂ 299

    299.00
  • നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

    450.00
    Add to cart Buy now

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

     

     

    ജോസഫ് വടക്കൻ

     

     

    ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.

    കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.

    ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.

    ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

     

    അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

     

    Joseph Vadakkan / Josep Vadakkan 
    പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്‌

     

    പേജ് 370 വില രൂ 450

    450.00
  • Chinthikkuka Enna Kala Sutharyathayode ചിന്തിക്കുക എന്ന കല സുതാര്യതയോടെ

    ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

    360.00
    Add to cart Buy now

    ചിന്തിക്കുക എന്ന കല സുതാര്യതയോടെ – റോൾഫ് ദൊബേലി

    ചിന്തിക്കുക എന്ന കല സുതാര്യതയോടെ

     

    റോൾഫ് ദൊബേലി

     

    നമ്മുടെ സാമാന്യചിന്തകളിലെ ധാരണാ പിശകുകളെ തിരുത്തിയെഴുതിയ ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിന ജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അർഥത്തിൽ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന പുസ്തകമാണിത്.

     

    സ്വകാര്യ ജീവിതത്തിൽ, ജോലിസ്ഥലങ്ങളിൽ, സർക്കാരിൽ എല്ലാം, നമ്മുടെ ചിന്തകളിൽ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണെങ്കിൽ ഒരുപക്ഷേ നമ്മൾ പുരോഗതിയിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത – അതാണ് നമുക്കാവശ്യം റോൾഫ് ദൊബേലി.

     

    നിങ്ങളുടെ അജ്ഞേയവാദിയെ പുറത്തെടുക്കുക :-
    ഒരു ആകൃതി അല്ലെങ്കിൽ രീതി കണ്ടെത്തിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രമല്ലേ എന്ന ചോദ്യം ഉന്നയിക്കുക. സത്യമാണ് എന്ന് നല്ല ബോധ്യമുണ്ടെങ്കിൽ ഈ ഡാറ്റ പരിശോധിക്കാൻ സാമർഥ്യമുള്ള ഗണിതജ്ഞനെ സമീപിക്കുക. റൊട്ടിയിൽ യേശുവിന്റെ രൂപം കണ്ടു തുടങ്ങിയാൽ അങ്ങനെയെങ്കിൽ അദ്ദേഹം എന്തുകൊണ്ട് ടൈം സ്‌ക്വയറിലോ സിഎൻഎന്നിലോ പ്രത്യക്ഷപ്പെടുന്നില്ല എന്ന് ചോദിച്ചു തുടങ്ങുക.
    അധികാര പക്ഷപാതം :-
    ബൈബിൾ ശ്രദ്ധിക്കുക. അധികാരസ്ഥാനത്തെ എതിർത്താൽ എന്തുസംഭവിക്കും? നമ്മെ സ്വർഗത്തിൽ നിന്ന് പുറത്താക്കും. ഈ ഭൂലോകത്തിലെ അധികാരികളും വിശ്വസിക്കുന്നത് അതുതന്നെ. രാഷ്ട്രീയക്കാർ, സിഈഓമാർ, സാമ്പത്തിക വിദഗ്ധർ, ഓഹരിവിപണിയിലെ ഗുരുക്കന്മാർ, സർക്കാറിന്റെ തലപ്പത്ത് ഇരിക്കുന്നവർ, എല്ലാവരും അധികരാകേന്ദ്രങ്ങളെ ഭയപ്പെടുന്നവർ തന്നെ.
    അനുഭവം :-
    മാർക് ട്വയ്‌നിന്റെ ഈ വാക്കുകൾ സന്ദേശമായി എഴുതിയെടുക്കുക: നമ്മൾ ഒരു അനുഭവത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രദ്ധിക്കണം. അതിലെ ജ്ഞാനം മാത്രം നിലനിർത്തണം. അല്ലെങ്കിൽ നമ്മൾ ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെയാകും. ആ പൂച്ച പിന്നെ വെള്ളം കണ്ടാൽ ഒരിക്കലും നിൽക്കില്ല. അതിനു തണുത്ത വെള്ളം കണ്ടാലും പേടിയാകും.
    ശരാശരി എന്ന മിഥ്യ :-
    ഒരു പറ്റം സിനിമാ നടന്മാർ വർഷത്തിൽ 10 കോടി വരുമാനം ഉണ്ടാക്കുന്നു. എന്നാൽ അതിൽ ആയിരങ്ങൾക്കു ലഭിക്കുന്നത് കഷ്ടിച്ചു ജീവിക്കാനുള്ള വരുമാനം മാത്രം. ശരാശരി വരുമാനം നല്ലതാണെന്ന ഒറ്റക്കാരണത്താൽ നിങ്ങളുടെ മകനെ അഥവാ മകളെ ഒരു നടൻ അഥവാ നടി ആക്കുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുമോ. ഇല്ലെന്ന് പ്രതീക്ഷിക്കുന്നു.

     

    വിവർത്തനം – സുരേഷ് എം ജി

    പേജ് 314 വില രൂ360

    360.00