Description
വളരെ കൃത്യതയോടെ സ്വാമികളുടെ കൃതികളെ പഠിക്കാൻ പ്രൊഫ. എം. ചന്ദ്ര ബാബുവിന് കഴിഞ്ഞിട്ടുണ്ട്. സ്തോത്രങ്ങൾ, ദാർശനികകൃതികൾ, ഗദ്യ കൃതികൾ, ഉദ്ബോധനാത്മകകൃതികൾ, വിവർത്തനങ്ങൾ എന്നിവ മാത്രമല്ല ഗുരുവിൻ്റെതായി അറിയപ്പെടുന്ന ഇന്ന് ലഭ്യമായ എല്ലാ കൃതികളും ചന്ദ്രബാബുവിൻറെ ചിന്തയ്ക്കും പഠനത്തിനും വിധേയമാകുന്നു. ഗുരുവിന്റെ മൗലിക കൃതിയല്ലെങ്കിലും ഗുരുധർമ്മത്തെ പൂർണയും ഉൾക്കൊള്ളിച്ചുകൊണ്ട് ശിഷ്യനായ ആത്മാനന്ദസ്വാമികൾ രചിച്ചു ഗുരുവിൻ്റെ
പരിശോധനയ്ക്ക് വിധേയമായ ശ്രീനാരായണധർമ്മത്തെ പറ്റിയുള്ള സമഗ്രമായ വിശകലനവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഗുരുവിന് മുമ്പുള്ള കേരള സാഹിത്യത്തെപ്പറ്റിയും ഗുരുവിൻ്റെ ജീവിതകാലത്ത് ഗുരുവിന്റെ ദർശനം മലയാളസാഹിത്യത്തിൽ ചെലുത്തിയ സ്വാധീനതയെ പറ്റിയുമുള്ള വിശദമായ അന്വേഷണ പഠനവും ഈ കൃതിയുടെ സവിശേഷതയാണ്. ഇതിലൂടെ സർഗാത്മക സാഹിത്യകാരനായ സ്വാമികളുടെ ഔന്നത്യം വ്യക്തമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു.
-പ്രൊഫ. എം.കെ. സാനു
Reviews
There are no reviews yet.