Description
നമ്മുടെ നാടിൻറെ ഭാവിയെ കുറിച്ച് നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിക്കാനും ഉത്തരം കണ്ടെത്താനുമുള്ള അന്വേഷണത്തിൻറെ ഫലമാണ് ‘ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ’ എന്ന പുസ്തകം. ‘ഹിന്ദുത്വ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രത്യയശാസ്ത്രത്തിൻറെ യഥാർത്ഥ ഉള്ളുകളികളെ കുറിച്ച് രവീന്ദ്രൻ രാവണേശ്വരം വായനക്കാരെ അറിയിക്കുന്നുണ്ട്. കേവലമായ അറിയിക്കലുകൾക്കപ്പുറം അനിവാര്യമായി ഉണ്ടാകുന്ന ജാഗ്രതപ്പെടുത്തലാണ് ഈ പുസ്തകം. മതനിരപേക്ഷതയും മതരാഷ്ട്രവാദവും തമ്മിലുള്ള സംഘർഷത്തിൽ താൻ നിലകൊള്ളേണ്ടുന്ന ചേരിയെക്കുറിച്ച് ഇളകാത്ത കാഴ്ചപ്പാടുള്ള അഭിമാനിയായ ഇന്ത്യക്കൻറെ ശബ്ദം നിങ്ങൾക്ക് ഈ പുസ്തകത്തിൽ കേൾക്കാനാകും. മതേതരത്വം ജീവിച്ചാൽ ഇന്ത്യക്കാർ മരിക്കില്ലെന്നും മതേതരത്വം മരിച്ചാൽ ഇന്ത്യക്കാർ മരിക്കുമെന്നുള്ള നെഹ്റുവിന്റെ പ്രസ്താവനയിലെ സത്യം മറ്റ് ഏത് കാലത്തേക്കാളും കൂടുതൽ ഇന്ത്യയ്ക്ക് ബോധ്യമാകേണ്ട ചരിത്ര ഘട്ടമാണിത്. അത്തരമൊരു ജീവിതാവസ്ഥയോട് പ്രത്യയശാസ്ത്ര കാഴ്ചപ്പാടും ചരിത്രബോധവുമുള്ള പരിണിതപ്രജ്ഞനായ ഒരു മാധ്യമപ്രവർത്തകൻറെ സർഗാത്മകമായ പ്രതികരണമെന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്.
ബിനോയ് വിശ്വം
Reviews
There are no reviews yet.