Description
കരുനാഗപ്പള്ളിക്കാരനായ ഡോക്ടറെ, കരുനാഗപ്പള്ളിയുടെ മണൽത്തരികളെ പോലും സ്നേഹിക്കുന്ന രാധാകൃഷ്ണൻ നായരെ മന്ത്രി എന്ന നിലയിലും എംഎൽഎ എന്ന നിലയിലും 10 വർഷക്കാലം കരുനാഗപ്പള്ളിയെ സേവിക്കുകയും ഇന്ന് കാണുന്ന ആധുനിക കരുനാഗപ്പള്ളി എന്ന നഗരത്തിൽ അവിസ്മരണീയമായ നിരവധി സ്ഥാപനങ്ങൾ കൊണ്ടുവരികയും ചെയ്ത വ്യക്തി എന്ന നിലയിലും അദ്ദേഹത്തെയും കുടുംബത്തെയും അടുത്തറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അന്നുമുതൽ ഇന്നുവരെ ആ ബന്ധം ഊഷ്മളമായി തുടരുന്നു. ദീർഘനാൾ സർവീസിൽ സത്യസന്ധനായി സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി വിശ്രമരഹിതമായി സേവനം അനുഷ്ഠിച്ചിട്ടും ഡോക്ടർ രാധാകൃഷ്ണന്റെ അനുഭവം ഹൃദയഭേദകമായിരുന്നു എന്ന് രേഖപ്പെടുത്തി കാണുന്നു. ഇത് സാങ്കേതികമായ ഒരു ആത്മകഥ അല്ല മറിച്ച് സാധാരണക്കാരുടെ ഹൃദയം കവർന്ന സത്യസന്ധനും സാമൂഹ്യപ്രതിബദ്ധതയുള്ളവനുമായ ഒരു പ്രതിഭയുടെ ജീവരക്തം പരന്നൊഴുകുന്ന ഒരു അസാധാരണ ആത്മകഥയാണ്.
സി. ദിവാകരൻ (അവതാരികയിൽ)
Reviews
There are no reviews yet.