Sale!

പഥികന്റെ പാട്ട് – ഇയ്യങ്കോട് ശ്രീധരന്‍

Original price was: ₹189.00.Current price is: ₹150.00.

Category:

Description

ഒരുകാലത്ത് മഹാകവി ‘പി’യുടെ സന്തതസഹചാരിയായിരുന്നു ഇയ്യങ്കോട്. ബിംബങ്ങളുടെ പൂക്കണിയാണ് ‘പി’യുടെ കവിത. ജന്മായത്തമായ ഭാവനാധനം വാരിക്കോരി ചെലവിട്ട ആ കവിയുടെ സാമീപ്യമോ സമ്പര്‍ക്കമോ സൗഹൃദമോ ഇയ്യങ്കോടിന്റെ കാവ്യശൈലിയെ ബാധിച്ചതേയില്ല. ‘ഭ്രാന്തിപ്പെണ്ണിനെപ്പോല്‍ കലമ്പുന്ന വേനല്‍ക്കാറ്റി’ലും ‘മലമുടിക്കുള്ളില്‍ വിടരുന്ന സൂര്യപുഷ്പത്തി’ലും ‘ഏവര്‍ക്കും വിണ്ണ് വിളമ്പുന്ന സ്വര്‍ണ്ണനിലാവി’ലുമെല്ലാം കാവ്യബിംബങ്ങളെ കൈയയച്ചുവിടാതെ പിശുക്കിച്ചെലവിടുന്ന ഇയ്യങ്കോടിന്റെ ശീലത്തിന്റെയും ശൈലിയുടെയും സാഫല്യമാണ് സംദൃശ്യമാകുന്നത്. മലയാള കവികളില്‍ പലനിലയ്ക്കും വയലാറിനോടാണ് ഇയ്യങ്കോടിന് ചാര്‍ച്ചയും വേഴ്ചയുമുള്ളത്. ഒറ്റക്കമ്പിയുള്ള തംബുരുവല്ല ഇവര്‍ മീട്ടിയത്. സംഘര്‍ഷസങ്കുലമായ സമൂഹഹൃദ്‌സ്പന്ദനങ്ങള്‍ മുഴങ്ങുന്ന സംഘഗീതങ്ങളാണ് അവര്‍ പാടിയത്. എം എം നാരായണന്‍

Reviews

There are no reviews yet.

Be the first to review “പഥികന്റെ പാട്ട് – ഇയ്യങ്കോട് ശ്രീധരന്‍”

Your email address will not be published. Required fields are marked *