Description
ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാളും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം. അങ്ങനെയാണ് മഹാനഗരത്തിലെ എന്റെ എട്ടാമത്തെ ജോലിയും നഷ്ടപ്പെട്ടത്. ആ കാറില്‍ എന്നെ കയറ്റി ഒരു ബാറിലേക്ക് കൊണ്ടുപോയതായിരുന്നു ഡോക്ടര്‍. അവിടെവച്ചാണ് ഞങ്ങളുടെ സംഭാഷണത്തില്‍ ദൈവം കേറിവന്നത്. ഞാന്‍ ജന്മംകൊണ്ട് ക്രിസ്ത്യാനിയാണെന്ന് അവിടെ വച്ചു തുറന്നു പറഞ്ഞു. അതിഷ്ടപ്പെട്ട ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു. അന്നു മുതല്‍ കൂടെക്കൂട്ടി. ദൈവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു സഹായി ആകണമെന്നും പറഞ്ഞു.
Reviews
There are no reviews yet.