യുദ്ധരാഷ്ട്രം – സമകാലിക ലോകത്തെ പാകിസ്ഥാൻ – ടി വി പോൾ

240.00

യുദ്ധരാഷ്ട്രം

സമകാലിക ലോകത്തെ പാകിസ്ഥാൻ

 

ടി വി പോൾ

 

മതേതരവാദി, പരിഷ്‌കാരജീവിതത്തിന്റെ വക്താവ് എന്നീ നിലകളിൽ എല്ലാം അറിയപ്പെട്ടിരുന്ന മുഹമ്മദലി ജിന്നയുടെ നേത്രത്തിൽ രൂപീകൃതമായ പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന് കൈമോശം വന്ന മൂല്യങ്ങളെക്കുറിച്ചും അത് ഇന്ന് എത്തിനിൽക്കുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചും അതിൻറ്റെ കാരണങ്ങളെ കുറിച്ചും വസ്തുനിഷ്ടമായ അവലോകനം നടത്തുകയാണ് പ്രതിഭാശാലിയായ പ്രൊഫസറും എഴുത്തുകാരനുമായ ടി വി പോൾ. പാകിസ്ഥാൻ എന്ന കേന്ദ്രബിന്ദുവിൽനിന്നുകൊണ്ട് ഇന്ത്യ വിഭജനത്തിന് മുൻപുള്ള കാലഘട്ടം മുതൽ ഇന്നുവരെയുള്ള ചരിത്രം,നാം വായിച്ചറിഞ്ഞതിൽ നിന്നും  വ്യത്യസ്തമായി വിലയിരുത്തപ്പെടുന്ന അത്യപൂർവമായ  കൃതി.

അയൽ രാജ്യങ്ങളുമായി സമാധാനപൂർണമായ സഹകരണത്തിനു പകരം യുദ്ധത്തിന് കോപ്പുകൂട്ടുന്ന, രാഷ്ട്രപുരോഗതിക്ക് ഊന്നൽ നൽകാതെ സൈനിക ആവശ്യങ്ങൾക്കായി വിഭവ സമാഹരണം നടത്തുന്ന പാകിസ്ഥാനെക്കുറിച്ചുള്ള സൂക്ഷ്മമായ വിലയിരുത്തൽ – സ്റ്റാൻലി വോൽപെറ്റ്

ഇന്റർനാഷണൽ പൊളിട്ടിക്‌സിൽ താരതമ്യപഠനം നടത്തുന്നവരും ഇന്ത്യൻ ഉപഭൂഖണ്ഡത്തെക്കുറിച്ചും സമകാലിക പാക്കിസ്ഥാനെക്കുറിച്ചും മനസ്സിലാക്കാൻ താല്പര്യമുള്ളവരും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം – സ്റ്റീഫൻ പി കോഹൻ

സമകാലിക ലോകത്തെ ദുരൂഹ രാഷ്ട്രത്തെ മനസ്സിലാക്കാൻ സഹായകമായ മികച്ച പഠനം – എം ജെ അക്ബർ

 

പരിഭാഷ – എം പി സദാശിവൻ

TV Paul / Yuddarasthram / Yuddha Rasthram

പേജ് 288 വില രൂ240

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION

Description

Yudharashtram

യുദ്ധരാഷ്ട്രം – സമകാലിക ലോകത്തെ പാകിസ്ഥാൻ – ടി വി പോൾ

Malayalam Translation of the book “The Warrior State” 

Reviews

There are no reviews yet.

Be the first to review “യുദ്ധരാഷ്ട്രം – സമകാലിക ലോകത്തെ പാകിസ്ഥാൻ – ടി വി പോൾ”

Your email address will not be published. Required fields are marked *

You may also like…

 • Kakkiyum Vargeeya Kalapangalum Indiayil കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

  180.00
  Add to cart Buy now

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ – ഒമർ ഖാലിദി

  കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ

   

  ഒമർ ഖാലിദി

  ഇന്ത്യൻ സായുധസേന, പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം. വർഗീയ കലാപങ്ങളിലും സംഘർഷവേളകളിലും സായുധ സേനയുടെ ഏകപക്ഷീയമായ നിലപാടുകളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ വിവരണങ്ങൾ.

   

  ഇന്ത്യൻ സുരക്ഷാസേനയിലെ ദേശീയോദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു കാട്ടുന്ന ഒമർഖാലിദി, സമരോത്സുക വർഗ്ഗങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ പോലും, അതിലെ വംശീയഘടനമാറ്റമില്ലാതെ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ വംശീയമായി ഘടനയെ സംബന്ധിച്ച വിവരങ്ങൾ, അവ പുറത്തായാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയോർത്ത് ഗവൺമെന്റ് രഹസ്യമായി സൂക്ഷിക്കുകയാണെന്ന വസ്തുത ഖാലിദിയുടെ പുസ്തകത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
  – പ്രൊഫ സുനിൽ ദാസ് ഗുപ്ത; ബൂക്ലിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ, വാഷിംഗ്ടൺ ഡി സി > India Today

  ദുർഘടവും വിവാദപരവുമായ ഒരു വിഷയമാണു ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സുഗ്ഹമായ ഗദ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു. – ആർ.കെ. രാഘവൻ,മുൻ ഡയറക്ടർ CBI  > The Hindu

  Caste Violence / Dalith / RSS / Hindutwa / Hinduthwa / Sangha Parivar / Kakki / Khakhi / Kakhi

  പേജ് 242 വില രൂ180

  180.00
 • നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

  450.00
  Add to cart Buy now

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

  നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

   

   

  ജോസഫ് വടക്കൻ

   

   

  ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.

  കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.

  ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.

  ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

   

  അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

   

  Joseph Vadakkan / Josep Vadakkan 
  പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്‌

   

  പേജ് 370 വില രൂ 450

  450.00
 • Matham, Fascism, Idathupaksham മതം, ഫാഷിസം, ഇടതുപക്ഷം

  മതം, ഫാഷിസം, ഇടതുപക്ഷം – ഹമീദ് ചേന്നമംഗലൂർ

  120.00
  Add to cart Buy now

  മതം, ഫാഷിസം, ഇടതുപക്ഷം – ഹമീദ് ചേന്നമംഗലൂർ

  മതം, ഫാഷിസം, ഇടതുപക്ഷം
  ഹമീദ് ചേന്നമംഗലൂർ

   

  ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈല, ജിഹാദ് സലഫിസവും രാഷ്ട്രീയ തക്ഫിറിസവും കൂടിക്കലർത്തിയ ഐഎസ്സിന്റെ സങ്കരപ്രത്യയശാസ്ത്രം, വിയോജന സ്വാതന്ത്ര്യത്തിന് ദേശദ്രോഹമുദ്ര നൽകുന്നത്, സംവിധായകൻ കമലിനോട് ഒരു ചോദ്യം, ഏകീകൃത പൗരനിയമം, മുത്തലാഖിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്‌ക്കെതിരെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപ്പറയുന്നു.

  Hameed Chennamangaloor 

  പേജ് 122 വില രൂ120

  120.00
 • Hinduthwa Vadavum Islamisavum ഹിന്ദുത്വവാദവും ഇസ്ലാമിസവും

  ഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ

  130.00
  Add to cart Buy now

  ഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ

  ഹിന്ദുത്വവാദവും ഇസ്ലാമിസവും

   

   

  ഹമീദ് ചേന്നമംഗലൂർ

   

  ന്യൂനപക്ഷ വർഗീയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദു സമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റു പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദ ചേരിയിലും പ്രകടമാണ് എന്നതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധാത്മകമായ മൃദുസമീപനം ഹിന്ദുവർഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.

  Hameed / Hamid / Hindutwa / Islamism

  പേജ് 114 വില രൂ130

  130.00
 • Fascism – Siddhanthavum Prathirodhavum ഫാസിസം - സിദ്ധാന്തവും പ്രതിരോധവും

  ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

  350.00
  Add to cart Buy now

  ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

  ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

   

   

   

  ഫാസിസത്തിന്റെ ചരിത്രവും സിദ്ധാന്തവും കൈകാര്യം ചെയ്യുന്ന പുസ്തകം. ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്ന പഠനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.

  ടിം മേയ്‌സൻ, ആൻസൻ ജി റോബിൻ ബാക്ക്, റെയ്ൻ ഹാർഡ് കുഹൽ, റോബർ എർലിംഗ്, കുർട് ഡോസ്വലൻ, മൈക്കിൾ കാലെക്കി, കുർട് പാറ്റ്‌സോൾഡ്, ഏണസ്റ്റ് ബ്ലോക്ക് ജോർജി ദിമിത്രോവ്, ഡാനിയേൽ ഗുവേറിൻ, ഓഗസ്താൽ ഹീമർ, ബെർത്തോൾഡ് ബ്രഹ്ത്, അന്റോണിയോ ഗ്രാംഷി, ക്ലാര സെത്കിൻ, ഗ്യോർഗ് ലൂക്കാച്ച് തുടങ്ങിയവരുടെ ആഴത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും.

   

  ML / Malayalam / Fascism  / P J Baby / Essays / Lekhanangal

  എഡിറ്റർ – പി ജെ ബേബി

  പേജ് 290 വില രൂ350

  350.00
 • Islaminte Vargavum Lingavum ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും

  ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും – ഇ എ ജബ്ബാർ

  150.00
  Add to cart Buy now

  ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും – ഇ എ ജബ്ബാർ

  ഇസ്ലാമിന്റെ വർഗ്ഗവും ലിംഗവും

   

  ഇ എ ജബ്ബാർ

   

  ഇസ്ലാമിനുള്ളിലെ അധികാര ബന്ധങ്ങളും  ലിംഗപരമായ  വിവേചനങ്ങളെയും   വിശകലനം ചെയ്യുകയും ഏകശിലാരൂപമെന്നു അവകാശപ്പെടുന്ന ഇസ്ലാം  മതത്തിൽ  വ്യത്യസ്ത
  ആരാധനാരീതികൾ നിലനിന്നിരുന്നതായും ഖുർആനെയും ഹദീസുകളെയും അടിസ്ഥാനമാക്കി വിലയിരുത്തുകയും ചെയ്യുന്നു.

  മുഖ്യധാരാ മതബോധത്തെ മാറി ചിന്തിക്കുവാൻ ഈ പുസ്തകവായന ഉപകരിക്കും.

  E A Jabbar / EA Jabar

  പേജ് 132 വില രൂ150

  150.00
 • Joodan ജൂഠൻ - ഓംപ്രകാശ് വാല്‌മീകി

  ജൂഠൻ – ഓംപ്രകാശ് വാല്‌മീകി

  240.00
  Add to cart Buy now

  ജൂഠൻ – ഓംപ്രകാശ് വാല്‌മീകി

  ജൂഠൻ

   

  ഓംപ്രകാശ് വാല്‌മീകി

   

  മധ്യവർഗകുടുംബങ്ങളിൽ ഭക്ഷണത്തളികയിൽ ബാക്കിയാവുകയും
  സാധാരണ ചവറ്റുകൊട്ടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഭക്ഷണാവശിഷ്ടമാണ്
  അക്ഷരാർഥത്തിൽ ജൂഠൻ എന്ന ഹിന്ദി പദം. എന്നാൽ ആദ്യം ഭക്ഷിച്ച ആൾക്കു പുറമെ മറ്റൊരാൾക്കൂടി ഭക്ഷിക്കുമ്പോൾ മാത്രമേ ഇത് ജൂഠൻ ആയി കണക്കാക്കപ്പെടു. ആചാരപരമായ വിശുദ്ധിയുടെയും അശുദ്ധിയുടെയും വൃഗിയാർഥങ്ങൾകൂടി ഈ പാദത്തിൽ അടങ്ങിയിട്ടുണ്ട്.എന്തുകൊണ്ടെന്നാൽ, മലിനമാക്കപ്പെട്ടതാണ് ജൂഠൻ. ബാക്കി വന്നത്, ഉപേക്ഷിക്കപ്പെട്ടത് തുടങ്ങിയ പദങ്ങളൊന്നും ജൂഠൻ എന്ന പദത്തിനു പകരം നില്ക്കില്ല.

  വ്യത്യസ്‌ത അർഥലങ്ങളും ബഹുസ്വരതയുമുള്ള പുസ്തകമാണ് ജൂഠൻ. തകർക്കപ്പെട്ട സ്വത്വത്തെ ആഖ്യാനത്തിലൂടെ സുഖപ്പെടുത്തുക, ദളിത് ചരിത്രശേഖരത്തിലേക്കു മുതൽകൂട്ടുക, നിശ്ശബ്ദരാക്കിക്കളയുന്ന മർദകരുമായി സംവാദത്തിനുള്ള അവസരം തുറന്നിടുക, സമാശ്വാസം നല്‌കുക, അതുപോലെ സ്വന്തം ആളുകളെത്തന്നെ തുറന്നു വിമർശിക്കുക എന്നിവയെല്ലാം ഈ പുസ്തകം നിർവഹിക്കുന്നു.

  പരിഭാഷ – പി എ ഹമീദ്

  ദളിത് ജീവിതം ആവിഷ്‌കരിക്കപ്പെടുന്ന കൃതികളിലെ ക്ലാസ്സിക്കായി വിശേഷിപ്പിക്കപ്പെടുന്ന ആത്മകഥ

  Om Prakash Valmiki/Oom Praksh Valmiki 

  ഒരു ദലിതന്റെ ജീവിതം

  പേജ് 228  വില രൂ240

  240.00