Be the first to review “Oru Virginian Veyilkalam” Cancel reply
Oru Virginian Veyilkalam
₹140.00
ഒരു വെർജീനിയൻ വെയിൽകാലം
ഏഴാച്ചേരി രാമചന്ദ്രൻ
വാക്കുകളുടെകൂടെ ഒഴുകിവരുന്ന ചിത്രങ്ങൾ, വാക്കുകൾ അഴിമുഖം താണ്ടി കടലെത്തിയിട്ടും അകമേ ഒഴുകിക്കൊണ്ടിരിക്കുന്ന ഇന്ദ്രജാലം ഈ കൃതികളിൽ ഉണ്ട്.
ഓർത്തിരിക്കാത്ത രീതിയിൽ ഈ ജീവിതചിത്രങ്ങൾക്ക് ജീവൻ വീഴുകയും അവ നാടകീയരംഗങ്ങൾ അവതരിപ്പിക്കുക കൂടിയും ചെയ്യും ഓരോ കവിതയുടെയും മുഖത്ത് ഒരു ചെറുചിരിയുണ്ട്. അകത്തെന്തോ മുളയ്ക്കുന്നുണ്ട് എന്ന ആനന്ദത്തിന്റെ ചിരി,ഇത് കവിയുടെ ചുണ്ടറ്റത്ത് സദാ കാണുന്ന ആ ചിരിതന്നെ!
കേരളത്തിന്റെ സ്വന്തം ജ്ഞാനപീഠ പുരസ്കാരമായ വയലാർ അവർഡിന് (2020ലെ) ഏഴാച്ചേരി രാമചന്ദ്രനെ അർഹനാക്കിയ ‘ഒരു നോർവീജിയൻ വെയിൽകാലം’ എന്ന കാവ്യസമാഹാരം മഹാനായ മലയാള കവിയുടെ പേരിൽ ലഭിക്കുന്ന പുരസ്കാരത്തിലൂടെ ഏഴാച്ചേരിയുടെ സാഹിത്യസംഭാവനകൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കേരളത്തിന്റെ നാടോടി പാരമ്പര്യത്തെ രചനകളിൽ സ്വാംശീകരിക്കുന്ന കവി, ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന ഉജ്ജ്വല പ്രഭാഷകൻ, കേരള സംസ്കാരത്തെക്കുറിച്ചുള്ള ഗഹനമായ അറിവുകൾ സൂക്ഷിക്കുന്ന മനുഷ്യസ്നേഹി, പ്രതിജ്ഞാബദ്ധതയുള്ള മാധ്യമ പ്രവർത്തകൻ, എസ്.പി.സി.എസ് പ്രസിഡന്റ് എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രസിദ്ധനായ ഏഴാച്ചേരിയെ മികച്ച ഗാനരചയിതാവായും നമ്മൾ എല്ലാവരും അറിയും. ‘ചന്ദന മണിവാതിൽ, മാരിക്കാർ മായുന്ന, പ്രാണനിലേതോ, അരികിലേക്കിനിയും നീ, ഏലേലം കിളിമകളേ, എണ്ണിയാൽ തീരാത്ത, ഒരുപാട് സ്വപ്നങ്ങൾ’ തുടങ്ങി കുറേ നല്ല ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്, അനുഭവക്കുറിപ്പുകൾ വേറെയും. ഇത്തിരി വൈകിയാണെങ്കിലും അദ്ദേഹത്തെ നേടിയെത്തിയ വയലാർ അവാർഡ് ഏഴാച്ചേരിയെ തേടിയെത്തിയിരിക്കുന്നു.
Ezhacheri Ramachandran / Ezhachery Ramachendhran
പേജ്120 വില രൂ140
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.