Be the first to review “Veendum Lajjikkunnu” Cancel reply
Veendum Lajjikkunnu
₹220.00
വീണ്ടും ലജ്ജിക്കുന്നു
തസ്ലീമ നസ്റിൻ
ലജ്ജാകരമായ ഒരവസ്ഥയിൽനിന്ന് ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതൽ ലജ്ജാകരമായ ഒട്ടേറെ കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് മറ്റൊന്ന്. അടിച്ചമർത്തലുകൾക്കും മതപരമായ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ അവർ പുലർത്തിയ പുരോഗമനപാരമ്പര്യം ഈ മണ്ണിനിപ്പോൾ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പിന്റെയും വിട്ടു വീഴ്ചയുടെയും വക്താക്കളായി മാറിയിരിക്കുന്നു. എന്നുവച്ച് നിസ്സഹായമായ ഒരവസ്ഥയ്ക്ക് കീഴടങ്ങുകയോ അതു വയ്യ. ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങളായ മായയും സുലേഖയും മയൂരയും അവരുടെ തിക്താനുഭവങ്ങളിലൂടെ കരുത്താർജ്ജിക്കുന്നവരാണ്. അബലകൾ താൻപോരിമയുള്ള പ്രബലകളായി മാറുന്നു.
വിവർത്തനം : പ്രൊഫ എം കെ എൻ പോറ്റി
Taslima Nazrin / Thasleema / Thaslima
പേജ് 256 വില രൂ220
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.