വേദാന്തദര്‍ശനം ഉപനിഷത് സ്വാധ്യായം ഭാഗം 2
₹850.00
വേദാന്തദര്‍ശനം ഉപനിഷത് സ്വാധ്യായം ഭാഗം 2
പ്രൊഫ ജി ബാലകഷ്ണന്നായര്
സുപ്രസിദ്ധ വേദാന്തപണ്ഡിതനും അദ്വൈതാചാര്യനും വാഗ്മിയും ഗ്രന്ഥകാരനുമായ പ്രൊഫ ജി ബാലകൃഷ്ണന്‍നായര്‍ തന്റെ ചിരകാലാനുഭൂതിയുടെ പശ്ചാത്തലത്തില്‍ ഉപനിഷത് ദര്‍ശനത്തെ ബഹുജന സമക്ഷം അവതരിപ്പിക്കുകയാണ്. ഈശം കേനം കഠം പ്രശ്നം മുണ്ഡകം മാണ്ഡൂക്യം തൈത്തിരീയം ഐതരേയം എന്നീ എട്ട് ഉപനിഷത്തുകളെക്കുറിച്ച് ഒന്നാം ഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഇവയ്ക്കു പുറമേ കഠോപനിഷദ്ദര്ശനം 10 അധ്യായങ്ങളായും ഗൗഡപാദകാരിക 23 അധ്യായങ്ങളായും ഇതില്‍ ചേര്‍ത്തിരിക്കുന്നു ഒടുവില്‍ ചേര്‍ത്തിരിക്കുന്ന പ്രാതഃസ്മരണസ്തോത്രത്തില് വേദാന്തത്വങ്ങള് മുഴുവന്‍ എങ്ങനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന് ഈ ഭാഷ്യം വായിക്കുമ്പോഴേ നമുക്കു മനസ്സിലാകുന്നുള്ളൂ. അഭയവും ആത്മധൈര്യവും അരുളുന്ന ഉപനിഷത്തുകളുടെ സന്ദേശം സാധാരണക്കാര്‍ക്ക് പ്രചോദനം നല്കുമാറ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
ശ്രീ ശങ്കാരാചാര്യരുടെ ഭാഷ്യമാണ് ദശോപനിഷത്തുകള്‍ക്ക് പ്രമാണഭൂതവും പ്രഖ്യാതവുമായിട്ടുള്ളത്. അവ സംസ്കൃതത്തിലാണ് മലയാളത്തില്‍ അവയില്‍ നിന്നും ഒട്ടും താഴെയല്ലാത്ത ഒരു സ്ഥാനം വേദാന്തദര്ശനത്തിനൂണ്ടെന്ന് നിസ്സംശയം പറയാവുന്നതാണ്
Prof G Balakrishnan nair
വില രൂ850
Reviews
There are no reviews yet.