വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ – സ്റ്റീഫൻ ഹോക്കിങ്

(4 customer reviews)

250.00

വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ

 

സ്റ്റീഫൻ ഹോക്കിങ്

 

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് അവസാനമായി എഴുതിയ പുസ്തകമാണിത്. വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ എന്ന ഈ പുസ്തകം ശാസ്ത്രലോകം അഭിമുഖം ചെയ്യുന്ന വലിയ സമസ്യകൾക്കുള്ള ആഴത്തിലുള്ളതും പ്രാപ്യമായതും സകാലികവുമായ ചിന്തകളാണ്.

 

ദൈവമുണ്ടോ?

ഇതൊക്കെയും എങ്ങനെയാണ് ഉണ്ടായത്?

നമുക്ക ഭാവി പ്രവചിക്കാനാകുമോ?

ഒരു തമോഗർത്തത്തിനുള്ളിൽ എന്താണുള്ളത്?

നമ്മെ പോലെ ബുദ്ധിയുള്ള ജീവികൾ പ്രപഞ്ചത്തിൽ മറ്റെവിടെയങ്കിലും ഉണ്ടോ?

നമ്മൾ സൃഷ്ടിച്ച നിർമിത ബുദ്ധി അഥവാ ‘യന്ത്രിരന്മാർ’ നമ്മെ എന്നെങ്കിലും കീഴ്‌പെടുത്തുമോ?

നമ്മുടെ ഭാവി നമുക്ക് എങ്ങനെ രൂപപ്പെടുത്താനാകും?

ഈ ഭൂമിയിൽ നമ്മുടെ അതിജീവനം എത്ര നേരം വരെ തുടരും?

ബഹിരാകാശത്ത് നമ്മൾ കോളനികൾ ഉണ്ടാക്കുമോ?

സമയസഞ്ചാരം സാധ്യമാകുമോ?

 

തന്റെ അസാധാരണ ജീവിതമേറെയും സ്റ്റീഫൻ ഹോക്കിങ് ഉപയോഗപ്പെടുത്തിയത് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ വർധിപ്പിക്കാനും അതിലെ കഠിനമായ നിഗൂഢതകളുടെ ചുരുളഴിക്കാനുമായിരുന്നു. തമോഗർത്തങ്ങൾ, സാങ്കല്പിക സമയം, ബഹുചരിത്രപരത എന്നീ വിഷയങ്ങളുമായി ബഹിരാകാശത്തെ അകലങ്ങളിൽ തന്റെ മനസ്സ് വ്യാപരിക്കുമ്പോൾ തന്നെ അദ്ദേഹം നമ്മുടെ ചെറു ഗ്രഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിച്ചിരുന്നു.

പരിസ്ഥിതിവിനാശം, അന്തരീക്ഷ മലിനീകരണം മുതൽ പ്രകൃതി വിഭവദൗലഭ്യം വരെയും കൊറോണവൈറസ് മുതൽ നിർമിതബുദ്ധിയുടെ അപകടം വരെയും വന്നെത്തി നിൽക്കുന്ന കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കന്ന ഇന്നത്തെ നമുക്ക് സ്റ്റീഫൻ ഹോക്കിങിനെ വായിക്കുന്നത് നല്ലൊരു തയ്യാറെപ്പുതന്നെയായിക്കും.

വിഷയങ്ങളിൽ നിന്ന് വിഷയങ്ങളിലേക്കുള്ള പരന്ന അറിവ്, ബൗദ്ധിക ഉത്തേജനം, അഭിനിവേശം നിറഞ്ഞാടുന്ന സംവേദനം, ഇവയെയെല്ലാം ഇണക്കിച്ചേർത്ത് നർമത്തിൽ നനച്ച് അദ്ദേഹം തന്റെ ആയുഷ്‌ക്കാലം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ മഹത്തായ രചനയാണ് ഈ പുസ്തകം.

നാമും നമ്മൾ വാഴും ഗ്രഹവും എങ്ങോട്ടാണ് പോകുന്നതെന്ന് ചരിത്രത്തിലിതുവരെ ജീവിച്ചിരുന്ന ശ്രദ്ധേയമായ മനസ്സിനുടമയിൽ നിന്ന് അറിയുന്നത് അത്രകണ്ട് രസകരവും വിജ്ഞാനപ്രദവുമാകുന്നു.

Steven Howking / Hocking / Stephen / Stephan /Hoking

പേജ് 168 വില രൂ250

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Valiya Chodyangalkkulla Cheriya Utharangal

വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ – സ്റ്റീഫൻ ഹോക്കിങ്

Malayalam Translation of the book ‘Brief Answers to the Big Questions’ by Stephen Hawking

4 reviews for വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ – സ്റ്റീഫൻ ഹോക്കിങ്

  1. Johnkv

    നല്ലൊരു പുസ്തകം.

  2. Alavikutty Tk

    ദേവാലയങ്ങളേക്കാൾ, ആശുപത്രികളാണ് ഇവിടെ ഉയർന്നുവരേണ്ടതെന്ന് കൊവിഡ് 19 ആണ് നമ്മെ പഠിപ്പിച്ചത്. ദൈവത്തെ വേണ്ടവർ എടുക്കട്ടെ. വേണ്ടാത്തവർ വിടട്ടെ. തർക്കങ്ങളിൽ ജീവിതം കുരുക്കരുത്. ശാസ്ത്രത്തെ പ്രയോജനപ്പെടുത്തി മുന്നേറുന്ന ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കാം

  3. Baby Cheriyan

    ദൈവം ഉണ്ടോ എന്നു ചോദിക്കുമ്പോൾ, ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ് എന്നത് പ്രധാനമാണ്.

  4. Joy Joythattil

    സ്റ്റീഫൻ ഹോക്കിൻസിന്റെ രോഗപീഡകൾക്കനുസരിച്ചു ഒരുകാലത്തു പ്രപഞ്ചരഹസ്യങ്ങൾ മാറിമറിഞ്ഞു ആദ്യം അദ്ദേഹം ദൈവക ണ ത്തെ അംഗീകരിക്കുകയും പിന്നീട് അവസാനകാലത്തു അത് തള്ളി പറയുകയും ചെയ്‌തു രണ്ടും ലോകം മറു ചോദ്യങ്ങളില്ലാതെ ആഘോഷിച്ചു പിന്നെ ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതു എന്റെ അഭിപ്രായത്തിൽ മനുഷ്യന്റെ ഏറ്റവും ഉദാത്ത വും ഏറ്റവും അപകടകരവുമായ കണ്ടുപിടുത്തമാണ് ദൈവം

Add a review

Your email address will not be published. Required fields are marked *

You may also like…

  • Sapiens സാപിയൻസ് - മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    599.00
    Add to cart Buy now

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    സാപിയൻസ് :
    മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം 
    ഡോ. യുവാൽ നോവാ ഹരാരി

    ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
    ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
    ” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.

    “നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

     

    ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.

     

    പേജ് 544 വില രൂ599

     

     

    599.00
  • Homo Deus ഹോമോ ദിയൂസ് - മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

    ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

    499.00
    Add to cart Buy now

    ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

    ഹോമോ ദിയൂസ്

    മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

    ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ നം1

    യുവാൽ നോവാ ഹരാരി

     

    യുദ്ധങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. നിങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാളും സാധ്യത ആത്മഹത്യ ചെയ്യാനാണ്.

    ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിശപ്പിനെക്കാളും നിങ്ങൾ പേടിക്കേണ്ടത് പൊണ്ണത്തടിയെയാണ്.

    മരണം എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്.
    സമത്വം ഇല്ലാതാകുന്നു പകരം അമരത്വം കടന്നു വരുന്നു.

    എന്തായിരിക്കും നമ്മുടെ ഭാവി?
    അടുത്ത ഘട്ടത്തിലേക്കുള്ള പരിണാമത്തിലാണ് നാം.

    ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു.

    വിവർത്തനം – പ്രസന്ന കെ വർമ

    Yuval Noah Harari

    പേജ് 536 വില രൂ499

     

    499.00
  • Kalathinte Akruthi - Stephen Hawking

    Kalathinte Akruthi – Stephen Hawking

    80.00
    Read more

    Kalathinte Akruthi – Stephen Hawking

    കാലത്തിന്റെ ആകൃതി

    പ്രപഞ്ചവിജ്ഞാനിയത്തിലെ ഏറ്റവും നൂതനമായ ആശയങ്ങൾ ചർച്ചചെയ്യുന്ന കൃതി.

    പ്രപഞ്ചവിജ്ഞാനിയത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചില ആശയങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിലാണ് പ്രപഞ്ചവിജ്ഞാനിയം എന്ന ശാസ്ത്രശാഖയ്ക്ക് ശരിക്കും തുടക്കമിട്ടത്. ഇതിന് ഹേതുവായത് ആൽബർട്ട് ഐൻസ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തങ്ങളും. പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള വിവരണങ്ങൾക്ക് സാധുതയേകാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ലഭിച്ച നിരീക്ഷണം വഴി സാധിച്ചു. ഇത് പുതിയി സിദ്ധാന്തങ്ങളുടെ കാലമാണ്. പ്രപഞ്ചവിജ്ഞാനിയത്തിലെ ഏറ്റവും പുതിയ കാര്യങ്ങൾ ഇവിടെ കാണാം.  പരിഭാഷയും ലേഖനങ്ങളും – ഡോ ഏ രാജഗോപാൽ കമ്മത്ത്.

    ML / Malayalam / Rajagopal Kammath / Science

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    80.00