Description
Malayalam Translation of the book ‘Brief Answers to the Big Questions’ by Stephen Hawking
₹250.00
സ്റ്റീഫൻ ഹോക്കിങ്
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് അവസാനമായി എഴുതിയ പുസ്തകമാണിത്. വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ എന്ന ഈ പുസ്തകം ശാസ്ത്രലോകം അഭിമുഖം ചെയ്യുന്ന വലിയ സമസ്യകൾക്കുള്ള ആഴത്തിലുള്ളതും പ്രാപ്യമായതും സകാലികവുമായ ചിന്തകളാണ്.
ദൈവമുണ്ടോ?
ഇതൊക്കെയും എങ്ങനെയാണ് ഉണ്ടായത്?
നമുക്ക ഭാവി പ്രവചിക്കാനാകുമോ?
ഒരു തമോഗർത്തത്തിനുള്ളിൽ എന്താണുള്ളത്?
നമ്മെ പോലെ ബുദ്ധിയുള്ള ജീവികൾ പ്രപഞ്ചത്തിൽ മറ്റെവിടെയങ്കിലും ഉണ്ടോ?
നമ്മൾ സൃഷ്ടിച്ച നിർമിത ബുദ്ധി അഥവാ ‘യന്ത്രിരന്മാർ’ നമ്മെ എന്നെങ്കിലും കീഴ്‌പെടുത്തുമോ?
നമ്മുടെ ഭാവി നമുക്ക് എങ്ങനെ രൂപപ്പെടുത്താനാകും?
ഈ ഭൂമിയിൽ നമ്മുടെ അതിജീവനം എത്ര നേരം വരെ തുടരും?
ബഹിരാകാശത്ത് നമ്മൾ കോളനികൾ ഉണ്ടാക്കുമോ?
സമയസഞ്ചാരം സാധ്യമാകുമോ?
തന്റെ അസാധാരണ ജീവിതമേറെയും സ്റ്റീഫൻ ഹോക്കിങ് ഉപയോഗപ്പെടുത്തിയത് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ വർധിപ്പിക്കാനും അതിലെ കഠിനമായ നിഗൂഢതകളുടെ ചുരുളഴിക്കാനുമായിരുന്നു. തമോഗർത്തങ്ങൾ, സാങ്കല്പിക സമയം, ബഹുചരിത്രപരത എന്നീ വിഷയങ്ങളുമായി ബഹിരാകാശത്തെ അകലങ്ങളിൽ തന്റെ മനസ്സ് വ്യാപരിക്കുമ്പോൾ തന്നെ അദ്ദേഹം നമ്മുടെ ചെറു ഗ്രഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിച്ചിരുന്നു.
പരിസ്ഥിതിവിനാശം, അന്തരീക്ഷ മലിനീകരണം മുതൽ പ്രകൃതി വിഭവദൗലഭ്യം വരെയും കൊറോണവൈറസ് മുതൽ നിർമിതബുദ്ധിയുടെ അപകടം വരെയും വന്നെത്തി നിൽക്കുന്ന കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കന്ന ഇന്നത്തെ നമുക്ക് സ്റ്റീഫൻ ഹോക്കിങിനെ വായിക്കുന്നത് നല്ലൊരു തയ്യാറെപ്പുതന്നെയായിക്കും.
വിഷയങ്ങളിൽ നിന്ന് വിഷയങ്ങളിലേക്കുള്ള പരന്ന അറിവ്, ബൗദ്ധിക ഉത്തേജനം, അഭിനിവേശം നിറഞ്ഞാടുന്ന സംവേദനം, ഇവയെയെല്ലാം ഇണക്കിച്ചേർത്ത് നർമത്തിൽ നനച്ച് അദ്ദേഹം തന്റെ ആയുഷ്‌ക്കാലം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ മഹത്തായ രചനയാണ് ഈ പുസ്തകം.
നാമും നമ്മൾ വാഴും ഗ്രഹവും എങ്ങോട്ടാണ് പോകുന്നതെന്ന് ചരിത്രത്തിലിതുവരെ ജീവിച്ചിരുന്ന ശ്രദ്ധേയമായ മനസ്സിനുടമയിൽ നിന്ന് അറിയുന്നത് അത്രകണ്ട് രസകരവും വിജ്ഞാനപ്രദവുമാകുന്നു.
Steven Howking / Hocking / Stephen / Stephan /Hoking
പേജ് 168 വില രൂ250
Malayalam Translation of the book ‘Brief Answers to the Big Questions’ by Stephen Hawking
Reviews
There are no reviews yet.