തട്ടാൻവിള – പി കെ സുധി

340.00

തട്ടാൻവിള

 

പി കെ സുധി

 

നായികാ നായക കേന്ദ്രീകരണത്തെ ഉപേക്ഷിച്ച് അപ്രധാനമെന്നു തോന്നിയേക്കാവുന്ന കഥാപാത്രങ്ങളുടെ ജീവിതം സൂക്ഷ്‌മവും സമഗ്രവുമായി അതരിപ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസാഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തുന്ന ഈ നോവൽ വ്യക്തി കേന്ദ്രീകൃതമായ പറയണരീതികളെ ഉല്ലംഘിക്കുന്നു. പ്രാദേശിക മൊഴിവഴക്കങ്ങളുടെയും സാംസ്‌കാരിക സവിശേഷതകളുടെയും തുറസ്സിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി.

 

 

തട്ടാൻവിള എന്ന നോവലിൽ പ്രത്യക്ഷപ്പെടുന്ന കീഴാളദൈവ സങ്കല്പം ശ്രദ്ധേയമാണ്. ഇന്നു ഹിന്ദുക്കളെന്നു വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണേതര ജാതിവിഭാഗങ്ങളെല്ലാം പിൻതുടർന്നു പോകുന്നത് പ്രാദേശികവും കീഴാള സ്വഭാവമുള്ളതും ദ്രാവിഡീയവുമായ ഒരു ആരാധനാ രീതിയാണെന്നും നശീകരണത്തിലൂടെയും സ്വാംശീകരണത്തിലൂടെയുമാണ് അത് ഇന്നു കാണുന്ന രീതിയിൽ ഹൈന്ദവമായി മാറിയതെന്നും നോവലിസ്റ്റ് സൂക്ഷ്മമായ ചരിത്രബോധത്തോടെ പ്രഖ്യാപിക്കുന്നു.

മലയാള നോവലിൽ ഉടനീളം കാണാവുന്ന നായക-നായികാ സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്ത് തട്ടാൻവിള എന്ന നോവലിനെ വ്യത്യസ്തമാക്കുന്നു. സാമ്പ്രദായിക രീതിയിലുള്ള നായകനായികന്മാർ ഈ നോവലിലില്ല, തട്ടാൻവിളയിൽ ജനിച്ചു ജീവിക്കുന്നവരുടെയും മരണം തട്ടിയെടുത്തവരുടെയും സാധാരണ മനുഷ്യജീവിതം അനാർഭാടമായി വിസ്തരിക്കപ്പെടുകയാണിവിടെ. അന്നുമുതലിന്നോളമുള്ള മലയാള നോവൽ ത്രികോണ സ്ത്രീപുരുഷ ബന്ധത്തിൽ അധിഷ്ഠിതമാണെന്ന് എൻ പി മുഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഈ സങ്കൽപ്പത്തിന്റെ ധീര തിരസ്‌കാരം തട്ടാൻവിളയെ വ്യത്യസ്തമാക്കുന്നു.

അദ്ധാനശീലരായ നാടാന്മാരുടെയും അപ്പാവികളായ തട്ടാൻമാരുടെയും നായിഡുമാരുടെയും ഭൂസ്വത്തുക്കൾ കൗശലക്കാരായ നായന്മാരുടെ കൈയിലേക്ക് ഒഴുകിപ്പോകുന്നതും, മറ്റു സമുദായങ്ങൾ വിദ്യാഭ്യാസത്തിലൂടെ സേവനമേഖലയിൽ എത്തപ്പെടുമ്പോൾ ആ സമുദായങ്ങൾ അതിനെ ചെറുത്തുനിന്ന് സ്വാഭാവികമായ വിനാശത്തിലെത്തിച്ചേരുന്നതും മനുഷ്യസ്‌നേഹാദ്രതയോടെ പി കെ സുധി ചിത്രീകരിക്കുന്നു.

P K Sudhi / Thatan vila

പേജ് 306  വില രൂ340

✅ SHARE THIS ➷

Description

Thattanvila

തട്ടാൻവിള – പി കെ സുധി

Reviews

There are no reviews yet.

Be the first to review “തട്ടാൻവിള – പി കെ സുധി”

Your email address will not be published. Required fields are marked *

You may also like…

 • Daivathinte Maranam ദൈവത്തിന്റെ മരണം - പെരുമാൾ മുരുകൻ

  ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ

  50.00
  Add to cart
 • Nireeswaran നിരീശ്വരൻ - വി ജെ ജയിംസ്

  നിരീശ്വരൻ – വി ജെ ജയിംസ്

  320.00
  Add to cart
 • Ardha Nareeswaran അർദ്ധനാരീശ്വരൻ

  അർദ്ധനാരീശ്വരൻ

  180.00
  Add to cart