Description
Sahehu Muslim Malayalam with Arabic Text
₹1,199.00
പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ് ഹദീസ് എന്ന് പറയുന്നത്.
ഖുർആൻ കഴിഞ്ഞാൽ ഇസ്ലാം രണ്ടാം പ്രമാണമായി പരിഗണിക്കുന്ന ഹദീസിന്റെ ആറ് പ്രധാന ഹദീസ് ശേഖരങ്ങളിൽ (സിഹാഹുസ്സിത്ത) ഏറ്റവും ആധികാരകമായ രണ്ടാമത്തെ ഹദീസ് ശേഖരമാണ് സ്വഹീഹ് മുസ്ലിം (അറബിക്: صحيح مسلم ).
റിപ്പോർട്ടർമാരുടെ പരമ്പരയും ആവർത്തനങ്ങളും ഒഴിവാക്കി അറബിമൂലത്തോടെ ഒറ്റ വാല്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. പൗരാണിക പണ്ഡിതൻ ഹാഫിള് സകിയ്യുദ്ദീൻ അൽമുൻദിരിയുടെ സംഗ്രഹം
ഹദീസുകൾ എളുപ്പം കണ്ടെത്താൻ സഹായിക്കുന്ന വിഷയ സൂചിക. വായന എളുപ്പമാക്കുന്ന പേജ് സംവിധാനം.
* * *
ഇസ്ലാംമത വിമർശനം നടത്തുന്നവർ ആധികാരികമായ ഗ്രന്ഥങ്ങൾ റഫർ ചെയ്യുമ്പോൾ അവരുടെ എല്ലാ പ്രതീക്ഷകളെയും കവച്ചുവെയ്ക്കുന്ന ‘നിധി’ അവയിലുണ്ടെന്ന് കാണാം.
സഹീഹു മുസ്ലീം (31-1369) ചിത്രം വരയ്ക്കുന്നവർക്കുള്ള ശിക്ഷ . നബിയിൽ നിന്നു കേട്ടകാര്യം ഞാൻ പറയാം. എല്ലാ ചിത്രകാരന്മാരും നരകത്തിലാണ്. അയാൾ വരച്ച ഒരോ ചിത്രത്തിനും ജീവൻ നൽകും, അവ ഓരോന്നും അവനെ ശിക്ഷിക്കും. ഇനി ചിത്രം വരച്ചേ കഴിയൂ എങ്കിൽ മരത്തിന്റെയോ ജീവനില്ലാത്തവയുടെയോ ചിത്രം വരച്ചു കൊള്ളുക.
(6-879) ആയിശയിൽ നിന്ന് – ഓരോ പ്രാവശ്യവും വയർ നിറയെയായി 10 പ്രാവശ്യം മുലകുടിച്ചാൽ വിവാഹബന്ധം നിഷിദ്ധമാകുന്നതാണ് എന്നതായിരുന്നു ഖുർആനിൽ അവതരിപ്പിക്കപ്പെട്ട പ്രഥമ വിധി. പിന്നെടത് ദുർബലപ്പെടുത്തി 5 പ്രാവശ്യം എന്നാക്കി.
(56-251) വെളുത്തുള്ളി തിന്നുന്നവർക്ക് വിലക്ക്. ആരെങ്കിലും വെളുത്തുള്ളി ഭക്ഷിച്ചാൽ അവൻ പള്ളികളിൽ വരാതെയിരിക്കട്ടെ.
(31-833) ഭാര്യമാർക്കിടയിൽ ദിവസം ഭാഗിക്കൽ. ഭാര്യമാരുടെ ഊഴം മാറിയെത്തിയപ്പോൾ ആയിശയും സൈനബും തമ്മിൽ വഴക്കിട്ടു. അപ്പോൾ അബുബക്കർ പറഞ്ഞു – അല്ലാഹുവിന്റെ ദൂതരേ, നമസ്കാരത്തിന് പുറപ്പെടുക. അവരുടെ വായിൽ മണ്ണ് വാരിയിടുക. ഇതുകേട്ട് നബി ഉടനെ പുറപ്പെട്ടു.
(3-818) മുത്തലാഖ് ചൊല്ലപ്പെട്ടവൾക്ക് ചെലവിന് കൊടുക്കേണ്ടതില്ല. ഫാത്വിമ ബുൻത് ഖൈസിൽ നിന്ന് – മുത്തലാഖ് ചൊല്ലപ്പെട്ടവളെക്കുറിച്ച് നബി അരുളി – അവൾക്ക് പാർപ്പിടമോ ചെലവിനുള്ള വകയോ ലഭിക്കാൻ അർഹതയില്ല.
(2-797) റസൂൽ അരുളി – ഐഹിക ലോകം വിഭവമാകുന്നു. ഐഹിക വിഭവങ്ങളിൽ ഏറ്റവും വിശിഷ്ടമായിത് സദ് വൃത്തയായ സ്ത്രീയാകുന്നു.
(31-189) റസൂലിന്റെ വസ്ത്രത്തിൽ കറപിടിച്ച ശുക്ലം അയിശ നഖം കൊണ്ട് ചുരണ്ടിക്കളഞ്ഞിരുന്നു.
Sahih al Muslim / Saheehu Al Musleem / Hadees / Hadis / Hadith
പേജ് 1006 വില രൂ1199
Reviews
There are no reviews yet.