ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2

350.00

ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2

 

പ്രൊഫ ജി ബാലകൃഷ്‌ണൻ നായർ

 

ശ്രോത്രിയ ബ്രഹ്മനിഷ്‌ഠനും അനുഭവസമ്പന്നനുമായ ശ്രീനാരായണഗുരുദേവൻ തന്റെ അനുഭൂതികളെത്തന്നെ ശബ്ദങ്ങളിൽ കൂടി പ്രകാശിപ്പിക്കുകയാണ് ഈ ഗ്രന്ഥം കൊണ്ട് സാധിച്ചിരിക്കുന്നതെന്നു പറയണം സാമാന്യമായ
വേദാന്തശാസ്ത്രബോധത്തോടുകൂടി ഈ മാർഗത്തിൽ സഞ്ചരിക്കുന്ന ജിജ്ഞാസുവായ സാധകന് ഇതിലും വലിയൊരനുഗ്രഹം ഇനി കിട്ടാനില്ല അത്രമാത്രം പ്രൗഢവും പൂർണവും അനുവാചകനെ
അസ്‌തസംശയനാക്കിത്തീർക്കുന്നതുമായൊരു തത്വപ്രതിപാദനമാണീ ഗ്രന്ഥം കൊണ്ട് സാധിച്ചിരിക്കുന്നത് ഗുരുദേവൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായ വേദാന്തമാർഗ സഞ്ചാരികളിൽ ചൊരിഞ്ഞ മഹത്തായ ഒരനുഗ്രഹം തന്നെയാണ് ഈ മഹൽ ഗ്രന്ഥം
അങ്ങനെയാണെങ്കിലും വേണ്ടത്ര ശാസ്ത്രവ്യൂൽപ്പത്തിയും ശരിയായ സാധനാനുഷ്ടാനങ്ങളും ഉയർന്ന സത്വശുദ്ധിയും ഉള്ളവർക്ക് മാത്രമേ സൂത്രപ്രായങ്ങളായ ഇതിലെ പദ്യങ്ങളെ തട്ടിയുടച് അതിലടങ്ങിയ ജ്ഞാനാമൃതത്തെ നുകരാൻ കഴിയൂ. വേദാന്തശാസ്ത്രത്തിലെ ഇതര ഗ്രന്ഥങ്ങളിലെന്നപോലെ ശ്രീഗുരുദേവ കൃതികളിലും വേണ്ടത്ര അവഗാഹവും വിചാരവും ചെയ്‌തിട്ടുള്ളൊരു സാധകനാണ് ശ്രീ ബാലകൃഷ്‌ണൻ നായർ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഭക്ഷ്യ ശൈലിയെയോ ഞാൻ പരിചയപ്പെടുത്തേണ്ടതില്ല അത്രമാത്രം അദ്ദേഹവും അദ്ദേഹത്തിന്റെ വേദാന്ത പ്രതിപാദനവും കേരളത്തിലറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തുകഴിഞ്ഞിട്ടുണ്ട്.
ശ്രീനാരായണഗുരുദേവർക്കോ അവിടത്തെ വിശിഷ്‌ട കൃതിയായ ദര്ശനമാലയ്‌ക്കോ എന്റെ അവതാരിക ആവശ്യമില്ല അതുപോലെ ശ്രീ ബാലകൃഷ്‌ണൻ നായരെയോ അദ്ദേഹത്തിന്റെ സുപ്രസിദ്ധവും സുന്ദരവുമായ ഭാക്ഷ്യത്തെയോ ഞാൻ അവതരിപ്പിക്കേണ്ടതില്ല. അവരിൽകൂടെ ഈ അവതരികമാർഗമായി ഞാൻ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പരമാർത്ഥം – സ്വാമി ജ്ഞാനന്തസരസ്വതി

 

Prof G Balakrishnan Nair / Prof Balakrishnan Nayar / Srinarayana

 

പേജ് 805 വില രൂ350

✅ SHARE THIS ➷

Description

Sreenarayana Gurudevakrithikal Samboorna Vyakhyanam 2

ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2

Reviews

There are no reviews yet.

Be the first to review “ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ വ്യാഖ്യാനം 2”

Your email address will not be published. Required fields are marked *