സൂഫിസം – അനുഭൂതിയും ആസ്വാദനവും

(2 customer reviews)

399.00

സൂഫിസം

അനുഭൂതിയും ആസ്വാദനവും

 

സിദ്ദിഖ് മുഹമ്മദ്‌

 

അനുഭൂതിയുടെയും അനുഭവത്തിന്റെയും സുഗന്ധോദ്യാനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ.
അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫിയാനുഭൂതിയുടെ സൗരഭവും സൂഫിആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക്ക് വിനിമയം ചെയ്യുകയാണീ പുസ്തകം.

ജലാലുദ്ദീൻ, റൂമി, ഹാഫിസ്, അത്താർ, ഹല്ലാജ്, ജുനൈദ്, ഇബ്നു അറബി, റാബിഅ ബസ്‌രി, അൽ ഗസാലി തുടങ്ങിയ സുഫീഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവാഴികളിലേക്ക് പരിമളം പരിലസിപ്പിക്കുന്ന ആധ്യാത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം.

 

ഒരു സൂഫി ഇങ്ങനെ പറയാറുണ്ടായിരുന്നത്രേ – ”അല്ലാഹുവേ, ഞാൻ പള്ളിയിലേക്കു പോകുകയാണ്. വന്നിട്ടു കാണാം.”
പൂ വിൽപ്പനക്കാരിക്ക് പൂവിലന്റെ യഥാർഥ മൂല്യം അറിയില്ല. അവൾ അതിനെ വാസനിക്കുകയോ അതിന്റെ സൗന്ദര്യത്തെ ആസ്വദിക്കുകയോ ചെയ്യുന്നില്ല. അവൾക്ക് അതിന്റെ വില്പനവിലമാത്രമേ അറിയൂ. മതം വിൽക്കുന്ന പുരോഹിതനെപ്പോലെയാണവൾ.
സൂഫിസത്തെക്കുറിച്ച് പഠിക്കുക എന്നത് അന്ധൻ പുൽമേടുകളോ ജലപ്രവാഹമോ തൊട്ടറിയാൻ ശ്രമിക്കുന്നതുപോലെയാണ് എന്ന് അൽ ഗസാലി പറയാറുണ്ട്. എന്നാൽ ചില നിമിഷാർധങ്ങളിൽ ഗായകൻ ഗാനമാകുന്നതു പോലെ, ചിത്രകാരൻ ചിത്രമാകുന്നതു പോലെ നർത്തകൻ നൃത്തമാകുന്നതു പോലെ സൂഫി സൂഫിസം തന്നെയായി മൊഴിയുമ്പോൾ അനുവാചകൻ സൂഫിസം നെഞ്ചേറ്റുന്നു. അതുകൊണ്ടാണ് സൂഫി അക്ഷരങ്ങളിൽ കാല്പനിക സൗന്ദര്യം വഴിഞ്ഞൊഴിയുന്നത്.
പണത്തിനു വേണ്ടിമാത്രമായി എല്ലാ കർമങ്ങളും ചെയ്യുന്ന പണത്തെ ഹൃദയം കൊണ്ട് ആരാധിച്ചിരുന്ന ഒരു ഇമാമുണ്ടായിരുന്നു ഡെമസ്‌ക്കസിൽ. പണത്തെ ഹൃദയം കൊണ്ട് സ്‌നേഹിച്ചിരുന്ന വലിയൊരു ജനക്കൂട്ടത്തിൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയായിരുന്നു ആ ഇമാം. അപ്പോൾ പള്ളിയുടെ വാതിന് അടുത്തു ചെന്ന് സൂഫി ഗുരു ഇബ്‌നു അറബി ഇങ്ങനെ പറഞ്ഞു –
”നിങ്ങളാരാധിക്കുന്ന ദൈവത്തെ ഞാനിതാ എന്റെ കാൽക്കീഴിലാക്കിയിരിക്കുന്നു. അവനിപ്പോൾ എന്റെ കാല്പാദങ്ങൾക്ക് അടിയിലാണ്.”
പ്രാർഥിച്ചു കൊണ്ടിരുന്ന ജനക്കൂട്ടം പ്രാർഥന നിർത്തി അദ്ദേഹത്തെ കൂട്ടംകൂട്ടമായി ആക്രമിച്ചു. ആ സമയത്തുണ്ടായ മുറിവുകളാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.

Soofisam / Sufism

പേജ് 332 വില രൂ399

✅ SHARE THIS ➷

Description

Soofism

സൂഫിസം – അനുഭൂതിയും ആസ്വാദനവും

2 reviews for സൂഫിസം – അനുഭൂതിയും ആസ്വാദനവും

 1. Shoukathali

  It is very nice

 2. Rajeev R Mankara

  സൂഫിസത്തെ മനസ്സിലാക്കാൻ താല്പര്യമുള്ളവർക്ക് അതെന്താണെന്ന് പറയുന്ന പുസ്തകമാണിത്.

Add a review

Your email address will not be published. Required fields are marked *

You may also like…

 • Sulthana Rajakumari - Kanneeriniyum Bakkiyundu സുൽത്താന രാജകുമാരി - കണ്ണുനീരിനിയും ബാക്കിയുണ്ട്

  സുൽത്താന രാജകുമാരി – കണ്ണുനീരിനിയും ബാക്കിയുണ്ട്

  350.00
  Add to cart

  സുൽത്താന രാജകുമാരി – കണ്ണുനീരിനിയും ബാക്കിയുണ്ട്

  സുൽത്താന രാജകുമാരി
  കണ്ണുനീരിനിയും ബാക്കിയുണ്ട്
  ജീൻ സാസ്സൺ

   

  സൗദി അറേബ്യയിലെ സ്ത്രീകളുടെ ഭയാനകമായ ജീവിതാവസ്ഥയെ പ്രതിപാദിക്കുന്ന സംഭവകഥകൾ.

   

  ലോകപ്രശസ്തമായ കൃതി.  ബെസ്റ്റ് സെല്ലർ.

  സൗദി അറേബ്യയിലെ രാജകുമാരി സുൽത്താനയിയൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്ന ലോകം. രാജവംശത്തിലുള്ള സ്ത്രീകൾ പോലും പക്ഷേ അടിമകളെപ്പോലെയാണ്  ജീവിക്കുന്നത്.നെഞ്ചലിയുന്ന കദനകഥകൾ. സ്ത്രീകൾ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങൾ. നെഞ്ചിൽ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘർഷങ്ങളും. പെൺമക്കൾ അമാനിയും മഹയും പേരക്കുട്ടി കൊച്ചു സുൽത്താനയും അസാധാരണ വ്യക്തിത്വം പുലർത്തുന്ന കഥാപാത്രങ്ങൾ. അവർക്ക് കരയാൻ ഇനി കണ്ണുനീരില്ല.

  വിവർത്തനം – സുരേഷ് എം ജി

  Islam / Muslim / Arab Culture

  പേജ് 346  വില രൂ350

  350.00
 • Tippu Sulthan, Swabhavahathyayude Rakthasakshi ടിപ്പു സുൽത്താൻ - സ്വഭാവഹത്യയുടെ രക്തസാക്ഷി

  ടിപ്പു സുൽത്താൻ – സ്വഭാവഹത്യയുടെ രക്തസാക്ഷി

  120.00
  Add to cart

  ടിപ്പു സുൽത്താൻ – സ്വഭാവഹത്യയുടെ രക്തസാക്ഷി

  ടിപ്പു സുൽത്താൻ –
  സ്വഭാവഹത്യയുടെ രക്തസാക്ഷി

   

  ഡോ പി കെ സുകുമാരൻ

   

   

  ഈ രാജ്യത്തെ സംസ്കാരത്തിന്റെ ചീഞ്ഞളിഞ്ഞ മുഖങ്ങൾ വെളിച്ചത്തു കൊണ്ട് വരുകയും അതിനെതിരെ ധാർമിക നിയമകൾ നടപ്പാക്കുകയും ദളിതരെയും
  പിന്നാക്കക്കാരെയും സമുദ്ധരിക്കാൻ ശ്രമിക്കുകയും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ ഭരണ ശക്തി ഉപയോഗിക്കുകയും ചെയ്തതിലൂടെ ഭരണ വർഗം ഒന്നടകം ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന് ടിപ്പുവിനെതിരെ തിരിഞ്ഞു. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെയും ഇന്ത്യയിലെ സവർണ ചരിത്രകാരന്മാരുടെയും പാര്വതീകരിക്കപ്പെട്ട കെട്ടുകഥകളും ദുഷ്പ്രചാരണകളും ചരിത്രത്തോട് നീതി പുളത്തിയിട്ടില്ല എന്നത് യാഥാർഥ്യം.

  മാനവികതയുടെയും മതസൗഹാർത്തത്തിന്റെയും സുൽത്താൻ ആയ ടിപ്പുവിനെ പറ്റിയുള്ള അപവാദങ്ങൾക്കു ചരിത്രപരം,ആയതെളുവുകളുടെ അടിസ്ഥാനത്തിൽ തിരുത്തുകയാണ്  ചിന്തകനും സാമൂഹിക വിമർശകനും യുക്തിവാദിയുമായ ഡോ പി കെ സുകുമാരൻ .

  Dr P K Sukumaran / Tipu Sultan / 

  പേജ് 128  വില രൂ 120

  120.00
 • Jnan Enthukondu Muslim Alla ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  70.00
  Add to cart

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

   

  ഇ എ ജബ്ബാർ

  ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല.

  E A Jabbar / Islam / Jebbar / Jebar / Jabar

  പേജ് 84 വില രൂ70

  70.00
 • Indian Nireeswaravadam ഇന്ത്യൻ നിരീശ്വരവാദം

  ഇന്ത്യൻ നിരീശ്വരവാദം

  350.00
  Add to cart

  ഇന്ത്യൻ നിരീശ്വരവാദം

  ഇന്ത്യൻ നിരീശ്വരവാദം

   

  ദേബി പ്രസാദ് ചതോപാധ്യായ

   

  തന്റെ ശിഷ്യന്മാർ ഈശ്വരനെപ്പറ്റിചർച്ച ചെയ്യുന്നത് പ്രയോജനരഹിതമെന്ന് ബുദ്ധൻ കരുതിയെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിന് വ്യക്തിപരമായി ഈശ്വരന്റെ അഭാവം ബോധ്യപ്പെട്ടിരുന്നു എന്നതു മാത്രമാകും. ഈശ്വരനിൽ വിശ്വസിക്കുക എന്നിട്ടും അദ്ദേഹത്തിന് മനുഷ്യന്റെ ഭാഗധേയത്തിന്റെ പ്രശ്‌നത്തോട് യാതൊരു ബന്ധവുമില്ല എന്ന് സങ്കൽപ്പിക്കുക – ഇത് അസാധ്യമാണെന്ന് സ്പഷ്ടമാണല്ലോ.

  ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാർക്‌സിയൻ ദാർശികൻ ദേബി പ്രസാദ് ചതോപാധ്യയുടെ ഉജ്വല സൃഷ്ടി. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം ഭാരതീയ ദാർശനിക പൈതൃകത്തിനായുള്ള സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന ബോധത്താൽ എഴുതപ്പെട്ട ഗ്രന്ഥം. ഇന്ത്യൻ ദാർശനികത്തിലെ തമസ്‌ക്കരിക്കപ്പെട്ട പ്രവണതകളെ കണ്ടെത്തുകയും അവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കൃതി.

  പരിഭാഷ – പി ആർ വർമ

  Indian Nireswaravadam / Nireesvaravadam / Debipresad Chadopadhyaya

  പേജ് 312 വില രൂ350

  350.00