Be the first to review “Simone de Beauvoir” Cancel reply
Simone de Beauvoir
₹230.00
സിമോൺ ദി ബുവെ
ജീവിതം, കത്തുകൾ
കഴിഞ്ഞ നൂറ്റാണ്ടിൽ സിമോൺ ദി ബുവെയെപ്പോലെ ആരാധിക്കപ്പെടുകയും എന്നൽ അതുപോലെ വിമർശിക്കപ്പെടുകയും ചെയ്തിട്ടുള്ള ധൈഷണിക വ്യക്തിത്വങ്ങൾ അധികമില്ല. സെക്കന്റ് സെക്സ് എന്ന കൃതിയിലൂടെ അവർ തുടക്കമിട്ട ഫെമിനിസ്റ്റ് പ്രസ്ഥാനം അനേക ലക്ഷം സ്ത്രീകളുടെ ജീവിതമാണ് മാറ്റിമറിച്ചത്. ഫെമിനിസത്തെപ്പറ്റി മഷിയേറെ ഒഴുകിയിട്ടുണ്ടെങ്കിലും സിമോൺ ദി ബുവെയുടെ ദർശനങ്ങൾക്ക് ഇന്നും പ്രസക്ത നഷ്ടപ്പെട്ടിട്ടില്ല. തത്വചിന്തക, നോവലിസ്റ്റ്, ആക്ടിവിസ്റ്റ് എന്നിങ്ങനെ വിവിധ നിലകളിൽ 40 വർഷത്തോളം ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ദി ബുവെയുടെ ജീവിത കഥയാണ് ഈ പുസ്തകം.
തീവ്രവികാരങ്ങളുള്ള, അത്യുജ്ജലയായ ഒരു സ്ത്രീയുടെ സങ്കീർണമായ വഴികൾ രമാ മോനോൻ അതീവ സൂക്ഷ്മതയോടെയാണ് രേഖപ്പെടുത്തുന്നത്. ജീവിത പങ്കാളിയായ ഫ്രഞ്ച് എഴുത്തുകാരൻ സാർത്രിനു എഴുതിയ കത്തുളും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഫെമിനിസത്തിൽ പ്രാധാന്യം കൂടിക്കൂടി വരുന്ന നമ്മുടെ കാലത്ത് ഈ സമാഹാരം കൂടുതൽ സ്ത്രീകൾക്ക് തങ്ങളുടെ ശബ്ദം കേൾപ്പിക്കാനുള്ള പ്രചോദനമാകും.
തയ്യാറാക്കിയത് – രമാ മേനോൻ
പേജ് 284 വില രൂ230
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.