Samskara Padanam
₹550.00
സംസ്കാര പഠനം
ചരിത്രം, സിദ്ധാന്തം, പ്രയോഗം
മലയാള പഠന സംഘം
സംസ്കാര പഠനമെന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിജ്ഞാന ശാഖയുടെ ചരിത്രം, സിദ്ധാന്തങ്ങൾ, പ്രയോഗ മാതൃകകൾ എന്നിവ അവതരിപ്പിക്കുന്ന 25 പ്രബന്ധങ്ങളുടെ സമാഹാരം. പി ഗോവിന്ദപിള്ള, എം ജി എസ് നാരായണൻ, എം ആർ രാഘവ വാര്യർ, കെ എൻ ഗണേഷ്, ഇ വി രാമകൃഷ്ണൻ, പി പി രവീന്ദ്രൻ, നിസാർ അഹമ്മദ്, സി എസ് വെങ്കിടേശ്വരൻ, എ കെ രാധാകൃഷ്ണൻ ഉദയകുമാർ തുടങ്ങിയവരുടെ പ്രബന്ധങ്ങൾ. അന്തർ വൈജ്ഞാനിക സമീപനവും രാഷ്ട്രീയാഭിമുഖ്യവും കൊണ്ട് ആധുനികാനന്തപ പശ്ചാത്തലത്തിൽ പുനർനിർവചനങ്ങൾക്ക് ഒരുമ്പെടുന്നവയാണ് പ്രബന്ധങ്ങൾ. മാർക്സിസ്റ്റ്, മാർക്സിറ്റിതര നിലപാടുകളിൽ മുന്നേറുന്ന വിവിധ സാംസ്കാരിക പഠനശാഖകളും മേഖലകളും ഇവയിൽ പ്രതിപാതിക്കപ്പെടുന്നു.
മലയാള പഠനം, കേരള പഠനം എന്നിവയുടെ പരിസരത്തിൽ സാഹിത്യം, ചരിത്രം, തത്വചിന്ത, ശാസ്ത്രം, മാധ്യമങ്ങൾ, ജനപ്രിയ സംസ്കാരം എന്നിവയിലെല്ലാം വീണ്ടുവിചാരത്തിനു വിധേയമാക്കുന്ന മലയാള പഠനസംഘത്തിന്റെ പ്രസിദ്ധീകരണമാണിത്.
പേജ് 578 വില രൂ550
Reviews
There are no reviews yet.