Be the first to review “Sahithiya Sahiyam” Cancel reply
Sahithiya Sahiyam
₹170.00
ഏ ആർ രാജരാജവർമ്മ
സാഹിത്യ
സാഹ്യം
പഠനം ഡോ ആർ വി എം ദിവാകരൻ
നല്ല മലയാളഗദ്യരചനയെപ്പറ്റിയുള്ള ആദ്യ ലക്ഷണഗ്രന്ഥമാണ് ഏ ആറിന്റെ സാഹിത്യസാഹ്യം. മലയാളഗദ്യത്തിന് അതിന്റെ വളർച്ചയുടെ പടവുകളിൽ ആദ്യമായി താങ്ങായത് ഈ പുസ്തകമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നമ്മുടെ എഴുത്തുരീതി എന്തായിരുന്നുവെന്നതിന് ഇത്രയധികം ഉദാഹരണങ്ങൾ ലഭ്യമായ മറ്റൊരു റഫറൻസ് ഗ്രന്ഥമില്ലതന്നെ. നഴ്സറിക്കഥകൾതൊട്ട് വിമർശപ്രബന്ധങ്ങൾവരെയുള്ള ഗദ്യമെഴുത്തുകൾക്കെല്ലാംവേണ്ട ഗുണഗണങ്ങളെ അക്കമിട്ടവതരിപ്പിക്കുന്ന സമാഹിത്യസാഹ്യം അന്നു മുന്നോട്ടുവെച്ച യുക്തികൾ സമകാലികമലയാളത്തിനും സംഗതമാണ്. ഏ ആറിന്റെ ഭാഷാപ്രയയോഗപരമായ നിലപാടുകൾ പലതും സാഹിത്യസാഹ്യത്തിലാണ് തെളിഞ്ഞുകാണുന്നത്. അധ്യാപകർക്കും വിദ്യാർഥികൾക്കുമെന്നല്ല, എഴുത്തിനെ ഗൗരവമായി സമീപിക്കുന്ന ഏവർക്കും പ്രയോജനപ്പെടുന്ന കൈപ്പുസ്തകം.
Dr R V M Devakaran
വില രൂ 170
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.