റിച്ച് ഡാഡ് പൂവർ ഡാഡ് – റോബർട്ട് റ്റി. കിയോസ്കി
₹225.00
റിച്ച് ഡാഡ് പൂവർ ഡാഡ്
റോബർട്ട് റ്റി. കിയോസ്കി
സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹി ക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായി ക്കുന്ന കൃതി.
പരിഭാഷ : ഷാരോൺ എൽ. ലെഷർ
Robert Kiyosaki / Robart Kiyoski
പേജ് 212 വില രൂ225
✅ SHARE THIS ➷
Raghavan RK –
റിച്ച് ഡാഡ് പൂവർ ഡാഡ് എന്ന എക്കാലത്തേയും വ്യക്തിഗത സാമ്പത്തിക പുസ്തകത്തിന്റെ രചയിതാവായ റോബർട്ട് കിയോ സാക്കി ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പണത്തിന്റെ പ്പറ്റിയുള്ള ചിന്തകളെ വെല്ലുവിളിക്കുകയും മാറ്റിമറിക്കുകയും ചെയ്തു.
സംരംഭകൻ, അദ്ധ്യാപകൻ, നിക്ഷേപകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. തൊഴിലുകൾ സൃഷ്ടിക്കുന്ന കൂടുതൽ സംരംഭകരെ ലോകത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പണത്തിനെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചുമുള്ള പരമ്പരാഗത ജ്ഞാനത്തിനു വിരുദ്ധമായ തനതായ കാഴ്ചപ്പാടുകളോടെ, അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ കാര്യങ്ങൾ ധീരതയോടെയും വളച്ചുകെട്ടില്ലാ തെയും തുറന്നടിച്ച് പറഞ്ഞ് രാജ്യാന്തര പ്രശസ്തി നേടിക്കഴിഞ്ഞു.
സാമ്പത്തിക വിദ്യാഭ്യാസരംഗത്തെ അതിവാചാലനും, ആവേശോജ്വല നുമായ വക്താവാണ് റോബർട്ട്,
അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, ‘പഴയ’ ഉപദേശം – കോളജിലേക്ക് പോകുക, നല്ല ജോലി നേടുക, പണം കരുതിവയ്ക്കുക, കടത്തിൽ
നിന്നും പുറത്ത് വരുക, ദീർഘകാലത്തേക്ക് നിക്ഷേപിക്കുക, വൈവി ദ്ധ്യവൽക്കരിക്കുക – ഇന്നത്തെ അതിവേഗത്തിലുള്ള വിവരസാങ്കേതിക യുഗത്തിൽ കാലഹരണപ്പെട്ട ഉപദേശമാണ്.
അദ്ദേഹത്തിന്റെ റിച് ഡാഡ് സിദ്ധാന്തങ്ങളും സന്ദേശങ്ങളും നിലവിലുള്ള സ്ഥിതിയെ വെല്ലു വിളിക്കുന്നു.
അദ്ദേഹത്തിന്റെ അദ്ധ്യാപനം ജിജ്ഞാസുക്കളെ സാമ്പത്തികമായി വിദ്യാസമ്പന്നരാകാനും സ്വന്തം ഭാവിക്കായി നിക്ഷേപങ്ങ ളിൽ സജീവമായി പങ്കെടുക്കാനും പ്രചോദിപ്പിക്കുന്നു.