ക്വാണ്ടം ഫിസിക്സും കോസ്മോളജിയും
₹220.00
ക്വാണ്ടം ഫിസിക്സും കോസ്മോളജിയും
മോൻസി വി. ജോൺ, മിനു ജോയി
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പി ക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ. വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ പരിസ്ഥിതിപഠനം, ഭൗതികശാ സ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ദ്രവ്യത്തെയും ഊര്‍ജ്ജത്തെയും അതിന്റെ ഏറ്റവും അടിസ്ഥാനതല ത്തില്‍ പഠിക്കുന്ന ശാസ്ത്രശാഖയാണ് ക്വാന്റും ഫിസിക്സ്. ക്വാന്റും ഫിസിക്സിലെ പ്രധാനപ്പെട്ട സിദ്ധാന്തങ്ങള്‍, കണ്ടെത്തലുകൾ എന്നിവയെ പരിചയപ്പെടുത്തുന്നതോടൊപ്പം പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും ഉള്‍ക്കൊള്ളുന്ന ജ്യോതിശ്ശാസ്ത്രത്തിന്റെ ഭാഗമായ പ്രപഞ്ചവിജ്ഞാനീയത്തെയും ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു. യുഗപ്രഭാവരായ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലിലുകളുടെ വികസിച്ച പ്രപഞ്ചവിജ്ഞാനീയത്തിന്റെ വിവിധ മേഖലകളെയും വിഖ്യാത ശാസ്ത്രജ്ഞന്മാരായ ഐസക് ന്യൂട്ടന്, മാക്സ് പ്ലാങ്ക്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, റൂഥര്‍ഫോര്‍ഡ്, ഡി ബ്രോലി, ഷ്രോഡിങ്ഗര്‍, മാക്സ് ബോണ്‍, അരിസ്റ്റോട്ടില്‍, ടോളമി, കെപ്ലര്‍, കോപ്പര്‍നിക്കസ്, ഗലീലിയോ എന്നിവരുടെ സംഭാവനകളെയും ഈ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു.
Quandum Physicsum Cosmologiyum / Kwandam Physicsum Kosmologiyum
പേജ് 144 വില രൂ220
Reviews
There are no reviews yet.