പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും
₹260.00
പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും
ഗവേഷണം : പൊയ്കജനപന്തി
ആത്മാവിന്റെ ഉണ്മയെയും മരണാന്തര മുക്തിയെയും നീതീകരിക്കുന്ന വ്യവസ്ഥാപിത ദൈവചിന്തകളിൽ നിന്നും ഭിന്നമായി, ജനനം മുതൽ തുടങ്ങുന്ന ഭൗതിക മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ സമഗ്രമായി സ്പർശിക്കുന്ന ഒരു ജ്ഞാനവ്യവസ്ഥയാണ് പൊയ്കയിൽ അപ്പച്ചൻ പ്രത്യക്ഷ രക്ഷാ ദൈവ സഭയിലൂടെ വിനിമയം ചെയ്തത്. അതിനാൽതന്നെ സങ്കീർണമായ ദൈവശാസ്ത്ര നിരുക്തികളോടും അവയെ നിലർത്തിയ അധീശ മതാത്മകതയോടും നിരന്തരം കലഹിച്ചിട്ടായിരുന്നു സഭ ചരിത്രത്തിലേക്ക് സാന്നിധ്യപ്പെട്ടത്. അടിമ എന്ന സാർവർത്തികമായ അവസ്ഥാ വിപര്യയത്തിന്റെ അടിവേരുകളെ അന്വേഷിക്കുകയും അടിമത്തം പുനരുത്പാദിപ്പിച്ച വിഘടിത സത്വങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ പരിപ്രേക്ഷ്യങ്ങളെ ആഴത്തിൽ അപഗ്രഥിക്കുകയും ചെയ്താണ് വിമോചനത്തിന്റെ സവിശേഷമായ ഒരു പ്രത്യയശാസ്ത്രമാതൃക അപ്പച്ചൻ അവതരിപ്പിച്ചത്. കേവല ദൈവോപാസനകൾക്കപ്പുറം ദേശകാലങ്ങൾക്കതീതമായി മനുഷ്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും നിർണയിക്കുന്ന ഒരു പുതിയ ലോകക്രമമാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. വ്യതിരിക്തമായ ഈ ആശയലോകവും അതിന്റെ ആത്മീയ സാംസ്‌ക്കാരിക പരിസരങ്ങളും അപ്പച്ചൻ തന്നെ രൂപപ്പെടുത്തിയിട്ടുള്ള ‘പ്ലാനും തോതും’ എന്ന വിശകലനഭാഷയിലൂടെ പരിശോധിക്കുകയാണ് ഈ പഠനത്തിൽ.
ML / Malayalam / Poikayil Appachan / Dalit Spiritual Movement Kerala
Reviews
There are no reviews yet.