Description
Malayalam translation of the book ’12 Years A Slave’
₹175.00
3 ഓസ്കർ അവാർജുകൾ നേടിയ സിനിമയ്ക്ക് ആധാരമായ ആത്മകഥ
സോളമൻ നോർത്തപ്പ്
ഇതൊരു കഥയല്ല, ഇതിൽ അല്പം പോലും അതിഭാവുകത്വം ഉപയോഗിച്ചിട്ടില്ല. ഇതിലൂടെ ഒരു പൂർണമായ ചിത്രം നിങ്ങൾക്കു കിട്ടുന്നില്ലെങ്കിൽ അതിനു കാരണം ഈ സംഭവപരമ്പരകളിലെ പരമാവധി നല്ല വശങ്ങൾ നിങ്ങളുടെ മുമ്പിൽ കൊണ്ടുവരാൻ ശ്രമിച്ചതിനാലാണ്. എന്നെപ്പോലെ ഹതഭാഗ്യരായ നൂറുകണക്കിന് സ്വതന്ത്ര പൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിട്ടിട്ടുണ്ട്. ലൂസയാനയിലെയും ടെക്സാസിലെയും അടിമക്കൃഷിയിടങ്ങളിൽ അവർ നരക ജീവിതം നയിച്ചു. പക്ഷേ, ഞാൻ സഹിച്ച ഓരോ കഷ്ടതയും എന്നെ ഒരു പുതിയ മനുഷ്യനാക്കിത്തീർത്തു. – സോളമൻ നോർത്തപ്
അമേരിക്കൻ അടിമത്തത്തിന്റെ ഇരുണ്ട കാലങ്ങളെ അനാവരണം ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അതിജീവനത്തിന്റെ സാക്ഷ്യം കൂടിയാണ്.
പുനരാഖ്യാനം – സാജൻ തെരുവപ്പുഴ
1841 കാലത്ത് ന്യൂയോർക്കിനരികെ സരാറ്റോഗയിൽ സ്വതന്ത്രമനുഷ്യനായി കുടുംബസമേതം സ്വസ്ഥമായി ജീവിച്ചിരുന്ന സോളമൻ നോർത്തപ്പ് എന്ന കറുത്തവർഗക്കാരനെ വെളുത്തവർഗക്കാർ ചതിവിൽപ്പെടുത്തി തടവിലാക്കുകയും അടിമായായി വെയ്ക്കുകയും ചെയ്തു. 12 വർഷത്തെ നിതാന്ത പരിശ്രമത്തിനൊടുവിൽ നിയമപരമായി മോചിപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെ യഥാർഥ വിവരണമാണ് ഈ ആത്മകഥ.
12 വർഷത്തെ നരക ജീവിതത്തനു ശേഷം അപ്രതീക്ഷിതമായി രക്ഷപ്പെടുകയും മാധ്യമങ്ങളിലും സമൂഹത്തിലുംഅല്പനാളുകൾ ഒരു സെലിബ്രിറ്റിയായി കൊണ്ടാടപ്പെടുകയും ചെയ്ത നോർത്തപ്പ് പുസ്തക പ്രകാശനത്തിനു ശേഷം ചരിത്രത്താളുകളിൽ നിന്ന് പെടുന്നനെ അപ്രത്യക്ഷനായി.
1853ൽ പ്രസിദ്ധീകരിച്ച ഈ കൃതി ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ അവസാനം വരെ ശ്രദ്ധിക്കപ്പെട്ടില്ല. മുമ്പ് പല അടിമ വ്യാഖ്യാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം കണ്ടെത്തി പുനഃപ്രസിദ്ധീകരിച്ചപ്പോൾ പോലും സോളമന്റെ കഥ സമുഹ മനസ്സാക്ഷിയിൽ വലിയ ചലനമുണ്ടാക്കി.
3 ഓസ്കാർ അവാർഡുകൾ നേടിയ സിനിമയ്ക്ക് ആധാരമായ ആത്മകഥ.
Solomon Northup / Northap / Soloman
പേജ് 204 വില രൂ175
Reviews
There are no reviews yet.