നീതിയുടെ പാർപ്പിടങ്ങൾ – സുനിൽ പി ഇളയിടം

390.00

നീതിയുടെ പാർപ്പിടങ്ങൾ

 

സുനിൽ പി ഇളയിടം

പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാ ഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ, എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം –

  • വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും
  • ഗുരു-ആധുനികതയും ദൈവഭാവനയും
  • വി ടി – നവോത്ഥാനത്തിന്റെ വിധ്വസകവീര്യം
  • പി ഗോവിന്ദപ്പിള്ള – മാർക്‌സിസവും വൈജ്ഞാനികതയും
  • അംബേദ്കറുടെ ജനാധിപത്യ ദർശനം
  • അസമത്വത്തിന്റെ ആഗോളീകരണം
  • ഭരണഘടനാപരമായ ധാർമികത
  • രാമായണത്തിന്റെ ബഹുസ്വര ജീവിതം
  • ഇതിഹാസപാഠങ്ങളും ഇടതുപക്ഷവും
  • പ്രഭാഷണത്തിന്റെ ചരിത്രജീവിതം
  • കലയിലെ നവലോക നിർമിതി
  • ആരുടേതാണീ ഗാനങ്ങൾ?
  • ജാതിയുടെ രാഷ്ട്രഭരണം

തുടങ്ങി 30 ചിന്തോദ്ദീപക ലേഖനങ്ങളുടെ വായനാ വിസ്മയം

 

… ആധുനികമായ യുക്തിചിന്തയെയും വിമർശനാവബോധത്തെയും പിൻപറ്റിക്കൊണ്ടാണ് വിവേകാനന്ദൻ തന്റെ നവോത്ഥാന പരീക്ഷണം ആരംഭിച്ചത്. എന്നാൽ ഹൈന്ദവ വർഗീയതയെ അതിന്റെ സാസ്‌ക്കാരിക മൂലധനമായി ഉപയോഗിച്ചുപോരുന്ന ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായി വിവേകാനന്ദനെ മാറ്റിയെടുത്തു.
താൻ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്ന് നാരായണഗുരും സംശയത്തിനിടമില്ലാതെ പറഞ്ഞു. ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ കേന്ദ്രമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്ന ഒരു കാര്യം നാരായണഗുരു നടത്തിയ പ്രതിഷ്ഠകളാണ്. ഗുരു പ്രതിഷ്ഠച്ചത് ഹിന്ദുദൈവങ്ങളെയാണെന്നും അതിനാൽ അദ്ദേഗം ഹിന്ദുസന്ന്യാസി ആണെന്നും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഗുരുതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. തന്നോട് വിഗ്രഹപ്രതിഷ്ഠ നടത്തൻ ആവശ്യപ്പെട്ടത് ഹിന്ദുക്കളാണെന്നും ഇതരമതസ്ഥർ ആവശ്യപ്പെട്ടാൽ താൻ അത് ചെയ്യുമായിരുന്നുവെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. …

Sunil P Elayidom / Ilayidam / Elayidam

പേജ് 346 വില രൂ390

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION

Description

Neethiyude Parppidangal – Sunil P Ilayidom

നീതിയുടെ പാർപ്പിടങ്ങൾ – സുനിൽ പി ഇളയിടം

Reviews

There are no reviews yet.

Be the first to review “നീതിയുടെ പാർപ്പിടങ്ങൾ – സുനിൽ പി ഇളയിടം”

Your email address will not be published. Required fields are marked *