നവമാർക്സിയൻ സമീനങ്ങൾ
₹285.00
നവമാർക്സിയൻ സമീനങ്ങൾ
മുചുകുന്ന് ഭാസ്കരൻ
നവമാർക്സിയൻ വീക്ഷണത്തിന്റെ സവിശേഷതകളിൽ ഏറ്റവും പ്രധാനം മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങൾ വിമർശന ബോധത്തിൽ സമീപിക്കാൻ കഴിയുന്നു എന്നതാണ്. സാമൂഹിക വ്യവസ്ഥകളും സാഹചര്യങ്ങളും ആപേക്ഷികമായി പരിണിതപ്പെടുന്നതുപോലെ മാർക്സിസത്തിന്റെ തത്വവീക്ഷണങ്ങളും ആപേക്ഷികമാണ്. ഇങ്ങനെ ലോക സാമൂഹ്യസാഹചര്യങ്ങൾക്ക് ഒപ്പം വിമർശനാത്മകമായി അഭിവൃദ്ധി പ്രാപിച്ചതു കൊണ്ടാണ് മാർക്സിസം ലോകത്തിന്റെ യുവത്വമായി തത്വശാസ്ത്ര മണ്ഡലത്തിൽ പ്രശോഭിക്കാനുണ്ടായ കാരണം.
ഇഎംഎസ്സിൽ തുടങ്ങി അരന്ധതിയിൽ അവസാനിക്കുന്ന സാഹിത്യവും രാഷ്ട്രീയവുമായ പഠനങ്ങൾ. ഇത്തരം രാഷ്ട്രീയം കൃത്യമായും വ്യക്തമായും കൊണ്ടുനടക്കുമ്പോഴും കെ വേണുവിനെ ഉൾക്കൊള്ളാൻ ഭാസ്കരന് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. രാഷ്ട്രീയത്തോടും സാഹിത്യത്തോടുമൊപ്പം പാരിസ്ഥിതിക ചിന്തകളും സിനിമാ ആലോചനകളും ജുഡിഷ്യറിയുടെ ആക്ടിവിസങ്ങളും ഈ പുസ്തകം ചർച്ചചെയ്യുന്നുണ്ട്. ഈ പുസ്തകത്തിന്റെ പ്രധാന ഗുണം സാമ്പ്രദായിക മാർക്സിയൻ രീതികളിൽ നിന്ന് വ്യതിചലിക്കുവാൻ ഗ്രന്ഥകാരൻ കാണിച്ചിരിക്കുന്ന ചങ്കൂറ്റമാണ്. അതുകൊണ്ടു തന്നെ നവമാർക്സിയൻ സമീപനമായി ഈ പുസ്തം മാറുന്നു എന്നു നമുക്ക് കാണാൻ കഴിയും.
പേജ് 276 വില രൂ285
Reviews
There are no reviews yet.