മൂലധനം – കാറൽ മാർക്‌സ്‌

2,880.00

മൂലധനം
കാൾ മാർക്‌സ്‌

(വാല്യങ്ങൾ 1, 2, 3 ഒരുമിച്ച്‌)

കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.

മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.

 

കാൾ മാക്സിന്റെ കാഴ്ചപ്പാടിൽ, മുതലാളിത്ത വ്യവസ്ഥിതിയിൽ ഉണ്ടാക്കപ്പെടുന്ന ലാഭം എന്നത് അടിസ്ഥാനപരമായി കൂലി കൊടുക്കാത്ത തൊഴിലിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാൾമാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാർഥവിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റല്ല ലാഭം സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാർഥ വിലയ്ക്ക് വിറ്റ്, അത് ഉൽപാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ കൂലി കുറച്ച് നൽകിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.

ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാൾമാക്സ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങൾ, കൂലിവേലയുടെ വളർച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, വിപണിയിലെ മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ചചെയ്യുന്നു.

Muladhanam  / Karal Marx / Karl Marx / Karl Marcks

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Mooladhanam – Carl Marx

മൂലധനം – കാൾ മാർക്‌സ്‌

Malayalam translation of “Des Capital” –  Vol 1, 2, 3

Reviews

There are no reviews yet.

Be the first to review “മൂലധനം – കാറൽ മാർക്‌സ്‌”

Your email address will not be published. Required fields are marked *

You may also like…

  • C Achutha Menon - Sampurna Krithikal - 15 Volumes സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    3,000.00
    Add to cart Buy now

    സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ശാശ്വത സ്ഥാനം നേടിയ അതുല്യ പ്രതിഭയായിരുന്നു സി. അച്ചുതമേനോൻ. സ്വാതന്ത്ര്യസമര സേനാനി, പ്രക്ഷോഭകാരി, സാമൂഹിക പരിഷ്‌കർത്താവ്, സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ്, കേരളത്തിലെ ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രി, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം പ്രശോഭിച്ച അദ്ദേഹത്തിന്റെ ജീവിതം സ്വന്തം നാടിനും ജനതയ്ക്കുമായി അർപ്പിക്കപ്പെട്ടതായിരുന്നു. പുതിയ തലമുറയ്ക്ക് ശരിയായി അദ്ദേഹത്തെ മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഈ സമ്പൂർണ രചനകൾ സഹായകമാണ്.

     

    *  *  *

    കേരളം കണ്ട ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.
    1969നവംബർ മുതൽ 1970 ആഗസ്റ്റ്‌വരെയും 1970 ഒക്ടോബർ മുതൽ 1977 മാർച്ച് വരെയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. യുക്തിവിചാരം, യുക്തിരേഖ തുടങ്ങിയ യുക്തിവാദ പ്രസിദ്ധീകരണങ്ങളിൽ
    അദ്ദേഹം യുക്തിവാദ ലേഖനങ്ങൾ എഴുതിയിട്ടുണ്ടു.
    എഴുതിയ പ്രധാന ലേഖനങ്ങളാണ് ഞാൻ നിരീശ്വരവാദിയുംഭൗതികവാദിയുമാണ്,അജാതശത്രുവായ എം.സി.ജോസഫ്, പ ഭരണഘടനയിലെ മതനിരപേക്ഷത,
    ശങ്കരാചാര്യരും ഹിന്ദു ധർമവും, കോടതി വിധികളും ക്ഷേത്രാചാരങ്ങളും, തീ കൊണ്ടു കളിക്കരുതു്,ഞാൻയുക്തിവാദി,വിശ്വാസമോ കർമമോ,എന്നിവ.
    ഞാൻ യുക്തിവാദി എന്ന ലേഖനത്തിൽ അദ്ദേഹം പറയുന്നു.
    “ഞാൻ ഈശ്വരവിശ്വാസിയല്ല. അമ്പലത്തിലും പള്ളിയിലും ഒന്നും പോകാറില്ല. ദൈവാരാധന നടത്താറില്ല. വഴിപാട് ചെയ്യാറില്ല. പ്രാർഥിക്കാറില്ല. മുഹൂർത്തം നോക്കാറില്ല. എന്റെ മാതാപിതാക്കളുടെ ശ്രാദ്ധം പോലും ഊട്ടാറില്ല.”
    The illustrated weekly of India (17 – 11 – 1974)യുടെ ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു “ദീർഘകാലം പാർട്ടിയിൽ പ്രവർത്തിച്ചപ്പോൾ അവർ പാർട്ടിയിൽ അംഗമായി ചേരാൻ എന്നോട് ആവശ്യപ്പെട്ടു. പക്ഷെഞാൻവിസമ്മതിക്കുകയാണുണ്ടായതു്. അവർ അത്ഭുതപ്പെട്ടുകൊണ്ടു കാരണംചോദിച്ചു.
    ഞാൻ പറഞ്ഞു.
    “ഞാനൊരു ഈശ്വരവിശ്വാസിയായതു് കൊണ്ടു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടിയിൽ ചേരാൻ എനിക്ക് കഴിയില്ലെന്നു പറഞ്ഞു.അവർ വീണ്ടും കിണഞ്ഞുപരിശ്രമിച്ചു. എന്നിട്ടും ഞാൻ വഴങ്ങിയില്ല.
    എന്നാൽ വർഷങ്ങൾക്കു ശേഷം ദൈവത്തിൽ എനിക്കുണ്ടായിരുന്ന വിശ്വാസം പൂർണമായി ഇല്ലാതായതിന് ശേഷമാണ് ഞാൻ സ്വയം പാർട്ടിയിൽ ചേർന്നത്.”
    ഗുരുവായൂരമ്പലത്തിന്റെ മേൽക്കുര സ്വർണം പൂശുന്നതിനെതിരെ ഗുരുവായൂർ ദേവസ്വം ഓഫീസിന് മുന്നിൽ യുക്തിവാദികൾധർണ നടത്തിയപ്പോൾ പൗരോഹിത വർഗം യുക്തിവാദികളെ ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ നോക്കി നിന്നു. സംഭവത്തിൽ പ്രതിഷേധിക്കാൻ തേക്കിൻകാട് മൈതാനിയിൽ യുക്തിവാദികൾ പ്രതിഷേധ യോഗം ചേർന്നു.
    അന്നു ഇ.കെ.നായനാരുടെ നേതൃത്വത്തിൽ രണ്ടു കമ്യൂ. പാർട്ടികളും ഒരുമിച്ചു ഭരിക്കുന്ന കാലമായിരുന്നു. പ്രസ്തുത യോഗത്തിൽ സംഘാടകർ ക്ഷണിക്കാതിരുന്നിട്ടും അച്യുതമേനോൻ അവിടെ എത്തിച്ചേർന്നു. ആ യോഗത്തിൽ അദ്ദേഹം അക്രമികളെയും പോലീസിനെയും അതി രൂക്ഷമായി വിമർശിച്ചു.
    അതുപോലെ താണ സമുദായം എന്നു ചിലർ കരുതുന്ന സമുദായത്തിലേക്ക് തന്റെ സഹോദരിയെ വിവാഹം ചെയ്തയക്കുവാൻ അദ്ദേഹത്തിന് ഒരു ദുരഭിമാനവും ഉണ്ടായിരുന്നില്ല. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നൂറുശതമാനം കൂറ് പുലർത്തി എന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നു.

    Achyutha Menon / Achutha / Achuda / Achudha Menon

    3,000.00
  • K Damodaran - Sampurna Krithikal - 10 Volumes കെ ദാമോദരൻ - സമ്പൂർണ കൃതികൾ

    കെ ദാമോദരൻ – സമ്പൂർണ കൃതികൾ

    2,500.00
    Add to cart Buy now

    കെ ദാമോദരൻ – സമ്പൂർണ കൃതികൾ

    കെ ദാമോദരൻ – സമ്പൂർണ കൃതികൾ

     

    10 വാല്യങ്ങൾ

    കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രതിഭയുടെ വെള്ളിവെളിച്ചമായ വ്യക്തിത്വം. അദ്ദേഹത്തിന്റെ ധിഷണാശക്തിക്കുമുമ്പിൽ വയ്ക്കാൻ കെല്പുള്ള മറ്റൊരു പേരില്ലതന്നെ.

    Damodharan / Dhamodharan / Dhamodaran / K Damoodaran / Damoodhran

     

    2,500.00
  • Marxist Dharsanam Indian Paschathalathil മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    85.00
    Add to cart Buy now

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    മാർക്‌സിസ്റ്റ് ദർശനം
    ഇന്ത്യൻ പശ്ചാത്തലത്തിൽ

    മാർക്‌സിസം പ്രയോഗത്തിന്റെ തത്വശാസ്ത്രമാണ്. കാലദേശങ്ങൾക്കനുസരിച്ചാവണം അതിന്റെ പ്രയോഗം. മാർക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും ഇന്ത്യൻ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗസവിശേഷതകൾ അടിവരയിടുകയും ചെയ്യുന്ന ഈടുറ്റ ലേഖനം.

    ML / Malayalam / Marxism / M V Govindan Master / എം വി ഗോവിന്ദൻ മാസ്റ്റർ

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Mathathe Patti Marx, Engels മതത്തെപ്പറ്റി - മാർക്‌സ്, എംഗൽസ്

    മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

    350.00
    Add to cart Buy now

    മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

    മതത്തെപ്പറ്റി 

     

    മാർക്‌സ്, എംഗൽസ്

     

    മതം വർഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്‌സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്‌സിസ്റ്റ് പരികല്പനകളാണ്. അടിത്തറ-മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്.

     

    ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗകവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

     

    സ്വർഗസ്ഥരായ 1,40,000 ഹയൂദന്മാരെപ്പറ്റി യോഹന്നാൻ പറയുന്നത് ഇപ്രകാരമാണ് – ‘അവർ കന്യകമാരാകയാൽ സ്ത്രീകളോടു കൂടെ മലിനപ്പെടാത്തവർ.’

    നമ്മുടെ യോഹന്നാന്റെ സ്വർത്തിൽ ഒറ്റ സ്ത്രീപോലുംമില്ലതാനും. അതിനാൽ അദ്ദേഹം ലൈംഗിക ബന്ധത്തെ പൊതുവിൽ പാപമായി കണക്കാക്കപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ആളാണെന്നു കരുതേണ്ടിയിരിക്കുന്നു.

    പേജ് 362 വില രൂ350

    Communist / History / Marxism / Left

    350.00