Mathathepatti Lenin

140.00

മതത്തെപ്പറ്റി
ലെനിൻ

 

ലെനിൻ എഴുതി – ‘സോഷ്യലിസത്തിൽ വിശ്വസിക്കുന്ന തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം മതം ഒരു സ്വകാര്യ സംഗതി അല്ല. തൊഴിലാളി വർഗ വിമോചനത്തിനായി പോരാടുന്ന വർഗ ബോധമുള്ള മുന്നണിപ്പടയാളികളുടെ കൂട്ടായ്മയാണ് നമ്മുടെ പാർട്ടി. ഇത്തരം ഒരു സംഘടനയ്ക്ക് വർഗബോധമില്ലായ്മയോടോ, മതവിശ്വാസത്തിന്റെ രൂപത്തിലുള്ള ദുരൂഹതകളോടോ വിയോജിക്കാതിരിക്കാൻ കഴിയുകയില്ല.

കഠിനാധ്വാനം ചെയ്തിട്ട് മതിയായ പ്രതിഫലം ലഭിക്കാതെ നിത്യദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് ക്ഷമയുണ്ടെങ്കിൽ അടുത്ത ജന്മം സ്വർഗത്തിൽ സുഖഭോഗങ്ങൾ ലഭിക്കുമെന്ന് മതം പഠിപ്പിക്കുന്നു. അതേ സമയം മറ്റുള്ളവരുടെ അധ്വാനഫലത്തിൽ ജീവിക്കുന്ന ചൂഷകർക്ക് ഭൂമിയിൽ സാധുപരിപാലനം നടത്തുന്നു വെന്ന കാരണത്താൽ സ്വർഗത്തിലേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് മതം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വളരെ കുറഞ്ഞ ചെലവിൽ ചൂഷകവർഗത്തിന്റെ നിലനിൽപിനെ മൊത്തമായി ന്യായീരിക്കുകയാണ് മതം. ആത്മീയമായ ഒരുതരം ലഹരിയാണ് മതം. ഈ ലഹരിയിൽ മൂലധനത്തിന് അടിമപ്പെടുന്നവർ സ്വന്തം മാനുഷിക ഭാവങ്ങളെ അതിൽ മുക്കിക്കൊല്ലുന്നു. ഏറ്റക്കുറിച്ചിലുകളോടെയാണെങ്കിലും ഒരു മനുഷ്യനായി ജീവിക്കണമെന്ന ആവശ്യവും മതലഹരി മുക്കിക്കളയുന്നു.

ബിഷപ്പ് മെട്രോഫൈൻസ് സ്വന്തം അർഥശൂന്യമായ പ്രസംഗത്തിലൂടെ പൂച്ചയെ ചാക്കിൽ നിന്ന് പുറത്തുവിട്ടിരിക്കുന്നു. സദാചാരികളുടെ ഒരു പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുന്നതിൽ ജന പ്രതിനിധിസഭയിലെ (ഡ്യൂമ) ചില പുരോഹിതരെ ഇടതുപക്ഷക്കാർ പിൻതിരിപ്പിച്ചിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘പള്ളി’ എന്ന് ഉപയോഗിക്കുന്നതിന് പകരം ‘സദാചാരം’ എന്ന വാക്ക് ഉപയോഗിക്കുന്നത് ജനങ്ങളെ കുപ്പിയിലിറക്കാൻ സ്വാഭാവികമായും കൂടുതൽ അനുയോജ്യം തന്നെ.

 

ലെനിന്റെ ഗൗരവ നിരീക്ഷണങ്ങ്ൾ ഇന്നത്തെ ലോകത്തിനു കൂടി പ്രസക്തിയേറിയതാണെന്ന് അടിവരയിട്ടുകാട്ടുന്ന പുസ്തകം.

പേജ് 113  വില രൂ140

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Mathathepatti Lenin”

Your email address will not be published. Required fields are marked *

You may also like…

 • Charithra Rachanayum Mathetharavalkaranavum

  65.00
  Add to cart
 • Mathathe Patti Marx, Engels

  350.00
  Add to cart
 • Sree Narayana Guruvinte Mathatheetha Darsanam

  110.00
  Add to cart
 • Osho – Mathamalla, Mathathmakatha Jnan Padippikkunnu

  110.00
  Add to cart
 • Jnan Enthukondu Hindu Matham Upekshichu

  120.00
  Add to cart
 • Mathathepatti Narayana Guru

  60.00
  Add to cart