Mallika Vasantham
₹245.00
മല്ലികാ വസന്തം
വിജയരാജമല്ലിക
ഒരു ട്രൻസ്‌ജെൻഡർ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോൾ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീർത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും വൈകാരിക അനുഭവങ്ങളുടെ സംഘർഷങ്ങളാണ് ട്രാൻസ്‌ജെൻഡർ ജീവിതം. ഈ കഠിനമായ അനുഭവങ്ങളെയും സമൂഹത്തിന്റെ രണ്ടാം നോട്ടങ്ങളെയും അതിജീവിച്ച പെൺകരുത്തിന്റെ കഥ കൂടിയാണിത്. സാമൂഹിക പ്രവർത്തകയും കവിയുമാണ് വിജയരാജമല്ലിക.
Vijayarajamalika / Vijayaraja Mallika
പേജ് 202 വില രൂ245
Share link on social media or email or copy link with the 'link icon' at the end:
ഡോ.ടി.കെ.അനിൽകുമാർ –
അനുഭവ തീക്ഷ്ണമായ ആത്മമകഥയാണ് മല്ലികയുടേത്. ഒരു പോരാളിയുടെ ആത്മാനുഭവം.