മഹാക്ഷേത്രങ്ങളിലൂടെ – എസ് പി നമ്പൂതിരി

185.00

മഹാക്ഷേത്രങ്ങളിലൂടെ

 

എസ് പി നമ്പൂതിരി

 

ശബരിമല സുപ്രീം കോടതി വിധിയിൽ നിർണായക സ്വാധീനം ചെലുത്തിയ പുസ്തകം.

 

ശബരിമല സ്ത്രീപ്രവേശനം വളരെ വിവാദമായ ഏറ്റവും പുതിയ കാലഘട്ടത്തിലാണ് ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇറങ്ങുന്നത്. ഈ പുസ്തകമാകട്ടെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച ചരിത്രപ്രധാനമായ വിധിയെ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഈ കേസിൽ കക്ഷി ചേർന്ന ഏകവ്യക്തിയാണ് ഗ്രന്ഥകാരനായ എസ്.പി.നമ്പൂതിരി. (ശ്രീധരി എന്ന ആയുർവേദ സ്ഥാപനത്തിന്റെ അമരക്കാരൻ). ഭക്തിയുടെയും സംസ്ക്കാരത്തിന്റെയും കലകളുടെയും സംഗമ വേദികളാണ് ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളെയും ക്ഷേത്രദർശനങ്ങളെയും ആധാരമാക്കി പല കൃതികളും മലയാളത്തിൽ ഇതിനകം പ്രകാശിതമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും ക്ഷേത്രോത്പത്തിചരിതങ്ങളിലും വാസ്തുശില്പ വിചാരങ്ങളിലും ക്ഷേത്രാചാരങ്ങളുടെ വിശകലനത്തിലും ഒതുങ്ങി നിൽക്കുന്നു. എസ് പി നമ്പൂതിരിയുടെ ‘മഹാക്ഷേത്രങ്ങളിലൂടെ ‘ എന്ന കൃതി വ്യതിരിക്തമാവുന്നത് ഇവിടെയാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്നതോടൊപ്പം ക്ഷേത്ര സന്ദർശനവേളകളിൽ ഭക്തസഹസ്രങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും ഗ്രന്ഥകാരൻ ഈ തീർത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധർമ്മസ്ഥലയുടെയും മറ്റും ചുവടുപിടിച്ച് നമ്മുടെ ക്ഷേത്രങ്ങളെ ദാരിദ്ര വിമോചനാലയങ്ങളും വിജ്ഞാനകേന്ദ്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളർത്തുന്നതിനുള്ള സാധ്യതകൾ അദ്ദേഹം ആരായുകയും പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ക്ഷേത്ര വിശ്വാസികൾക്കും ആധ്യാത്മിക ചിന്തകർക്കും ക്ഷേത്ര ഭരണാധികാരികൾക്കും ഒരേപോലെ മാർഗ്ഗദർശകമാണ് ഈ ഗ്രന്ഥം.

S P Namboothiri

പേജ് 162 വില രൂ185

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Maha Kshethrangaliloode

മഹാക്ഷേത്രങ്ങളിലൂടെ – എസ് പി നമ്പൂതിരി

Reviews

There are no reviews yet.

Be the first to review “മഹാക്ഷേത്രങ്ങളിലൂടെ – എസ് പി നമ്പൂതിരി”

Your email address will not be published. Required fields are marked *

You may also like…

  • Sree Narayana Guruvinte Mathatheetha Darsanam ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    110.00
    Add to cart Buy now

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

    വിധ്വംസക പ്രത്യയശാസ്ത്രത്തെ പ്രയോഗവൽക്കരിച്ചു കൊണ്ടിരിക്കുന്ന ആർ എസ് എസിന്റെ രാഷ്ട്രീയ ചട്ടുകമായി ശ്രീനാരായണപ്രസ്ഥാനങ്ങളെ മാറ്റിയെടുക്കാനും നാരായണഗുരുവിനെ ഒരു ഹൈന്ദവ സന്യാസിയായി സ്ഥാപിക്കാനും  തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ, നാരായണഗുരുവിന്റെ മതാതീത ആത്മീയതയുടെ അർത്ഥതലങ്ങളെ തുറന്നുകാട്ടുന്ന, സ്വാമി ശാശ്വതീകാനന്ദയുടെ ലേഖനങ്ങളുടെ സമാഹാരം.

    ML / Malayalam / SNDP/ Swaswatheekananda /

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    110.00
  • Sabarimala Ayyappan - Mala Araya Daivam - P K Sajeev ശബരിമല അയ്യപ്പൻ - മലഅരയ ദൈവം

    ശബരിമല അയ്യപ്പൻ – മലഅരയ ദൈവം – പി കെ സജീവ്

    170.00
    Add to cart Buy now

    ശബരിമല അയ്യപ്പൻ – മലഅരയ ദൈവം – പി കെ സജീവ്

    ശബരിമല അയ്യപ്പൻ – മലഅരയ ദൈവം

     

    പി കെ സജീവ്

    അവർണദൈവത്തെ മാറ്റി സവർണ ദൈവത്തെ പ്രതിഷ്ഠിച്ച ചരിത്രം.

    ശബരിമലയുടെ ചരിത്രത്തിന് അംഘ കാലത്തോളം പഴക്കം ഉണ്ട്. ആദിദ്രാവിഡ പാരമ്പര്യത്തിൽ അടിയുറച്ച മലഅരയരുടെ ആരാധനാമൂർത്തിയെയും അവർ നിർമിച്ച ആരാധനാലയവും ബ്രഹ്മണ മേധാവിത്വം തട്ടിയെടുത്തതിന്റെ ചരിത്രം ആധികാരിക രേഖകളുടെ പിൻബലത്തിൽ അവതരിപ്പിക്കുന്നു.

    പുരോഗമനത്താൽ മുച്ചൂടും മുങ്ങിനിൽക്കുന്നു എന്ന് ഘോരഘോരം വാദിക്കുന്ന കേരളത്തിൽ ഒരു പിന്നാക്ക സമുദായം സമ്പൂർണ തെളിവുകളുമായി നീതിക്കുവേണ്ടി അലയേണ്ടി വരുന്നതിന്റെ നേർചിത്രം പുസ്തകം പങ്കുവെയ്ക്കുന്നുണ്ട്.

    – മലഅരയനായ അയ്യപ്പൻ എങ്ങനെ ശൈവ-വൈഷ്ണവ സംഗമത്തിൽ പിറന്ന അവതാരമായി.
    – ശബരിമല യാത്ര തീർഥയാത്രയോ അതോ ഒരു യുദ്ധയാത്രയോ
    – ആരായിരുന്നു മാളികപുറത്തമ്മ
    – ശരംകുത്തിയും ശബരിപീഠവും യഥാർഥത്തിൽ എന്തായിരുന്നു
    – ഒരു പൗരാണിക സംസ്‌കൃതി എങ്ങനെ ഇല്ലാതാക്കപ്പെട്ടു

    ഇവയുടെ രേഖപ്പെടുത്തലുകൾ ആദ്യമായി പുസ്തകരൂപത്തിൽ.

    P K Sajeev

    പേജ് 178 വില രൂ170

    170.00
  • Ambedkar - Jathi, Fascism, Bharanakoodam അംബേദ്കർ - ജാതി, ഫാസിസം, ഭരണകൂടം

    അംബേദ്കർ – ജാതി, ഫാസിസം, ഭരണകൂടം – ആനന്ദ് തെൽതുംബ്ദേ

    70.00
    Add to cart Buy now

    അംബേദ്കർ – ജാതി, ഫാസിസം, ഭരണകൂടം – ആനന്ദ് തെൽതുംബ്ദേ

    അംബേദ്കർ – ജാതി, ഫാസിസം, ഭരണകൂടം
    ആനന്ദ് തെൽതുംബ്ദേ

    അംബേദ്കർ ചിന്തയെ ഉയർത്തിപിടിക്കുന്ന തെൽതുംബ്ദേ മാർക്‌സിസത്തോട് ഐക്യപ്പെട്ടുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. എന്നാൽ ദലിത് വംശീയവാദത്തെയും മാർക്‌സിസ്റ്റ് യാന്ത്രികവാദത്തെയും തെൽതുംബ്ദേ അംഗീകരിക്കുന്നില്ല. ഇന്ത്യൻ സമൂഹത്തിലെ സമൂർത്ത യാഥാർഥ്യമായ ജാതിയെ പ്രശ്‌നവൽക്കരിക്കുന്നതിൽ ഇരുവിഭാഗവും പരാജയപ്പെടുന്നു എന്നാണ് ഇദ്ദേഹം വിശകലനം ചെയ്യുന്നത്. ഇതിൽനിന്ന് പുറത്തു കടന്ന് മാർക്‌സ് – അംബേദ്കർ സംവാദത്തെ ഉയർത്തിക്കൊണ്ടുവരാനാണ് തെൽതുംബ്ദേ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതാണ് ഈ പുസ്തകം.

    എഡിറ്റർ – രാജേഷ് കെ എരുമേലി

    പേജ് 68 വില രൂ70

    70.00
  • Ramayana Padanangal രാമായണ പഠനങ്ങൾ

    രാമായണ പഠനങ്ങൾ – ഡോ എച്ച് ഡി സങ്കാലിയ

    270.00
    Add to cart Buy now

    രാമായണ പഠനങ്ങൾ – ഡോ എച്ച് ഡി സങ്കാലിയ

    രാമായണ പഠനങ്ങൾ

     

    ഡോ എച്ച് ഡി സങ്കാലിയ

    പരിഭാഷ – മൈത്രേയൻ

    ഇതിഹാസങ്ങൾ സഞ്ചിത സംസ്‌കാരത്തിന്റെ ഭാഗമാണ്. രാമായണങ്ങൾ പലതുണ്ട്. വാല്മീകി രാമായണത്തിൽ പോലും കൂട്ടിച്ചേർക്കലുകൾ ഉള്ളതായാണ് പണ്ഡിത മതം. മിത്തുകൾക്കുള്ളിൽ യാഥാർഥ്യത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാൽ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോൾ അത് രാഷ്ട്രീയ ആയുധമാകും. രാമായണ കഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുകയാണ് ഡോ സങ്കാലിയയുടെ രാമായണപഠനങ്ങൾ. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്തഃസത്ത ചേരാതെ നിലനിർത്തുന്നു.

    പേജ് 254 വില രൂ270

    270.00
  • Sabarimala - Charithrathinteyum Nerinteyum Urakallil ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

    ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

    190.00
    Add to cart Buy now

    ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

    ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ
    ജോസഫ് ഇടമറുക്‌

     

    ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെയും വിശ്വാസങ്ങളെയും അദ്‌ഭുത കഥകളെയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ഉരച്ചു മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വല ഗ്രന്ഥം.

    എരുമേലി പേട്ടതുള്ളൽ സമയത്തു മാനത്തു പരുന്ത് പറക്കുന്നതെങ്ങനെ?
    പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്?

    മകര വിളക്ക് ദിവസം പൊന്നന്പലമേട്ടിൽ കാണുന്ന ജ്യോതിസ് ആരാണ് കത്തിക്കുന്നത്?

    ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമ്മിച്ചത്?

    ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്‌താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ?

    ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്രമാത്രം ബന്ധമുണ്ട്?

    ശബരിമലയുടെയും ശബരിമല തീർത്ഥാടനത്തിന്റെയും യഥാർത്ഥ ചരിത്രത്തിന്റെ വേരുകൾ കാണാൻ വഴിയൊരുക്കുന്ന ഗ്രന്ഥം.

    പൊന്നന്പലമേട്ടിൽ മകര ജ്യോതിസ് കത്തിക്കുന്ന ചിത്രവും ഈ പുസ്തകത്തിലുണ്ട്.

    Idamaruku / Edamaruku / Joseph

    പേജ് 230 വില രൂ190

    190.00