മഹാക്ഷേത്രങ്ങളിലൂടെ

185.00

മഹാക്ഷേത്രങ്ങളിലൂടെ

 

എസ് പി നമ്പൂതിരി

 

ശബരിമല സുപ്രീം കോടതി വിധിയിൽ നിർണായക സ്വാധീനം ചെലുത്തിയ പുസ്തകം.

 

ശബരിമല സ്ത്രീപ്രവേശനം വളരെ വിവാദമായ ഏറ്റവും പുതിയ കാലഘട്ടത്തിലാണ് ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇറങ്ങുന്നത്. ഈ പുസ്തകമാകട്ടെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച ചരിത്രപ്രധാനമായ വിധിയെ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഈ കേസിൽ കക്ഷി ചേർന്ന ഏകവ്യക്തിയാണ് ഗ്രന്ഥകാരനായ എസ്.പി.നമ്പൂതിരി. (ശ്രീധരി എന്ന ആയുർവേദ സ്ഥാപനത്തിന്റെ അമരക്കാരൻ). ഭക്തിയുടെയും സംസ്ക്കാരത്തിന്റെയും കലകളുടെയും സംഗമ വേദികളാണ് ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളെയും ക്ഷേത്രദർശനങ്ങളെയും ആധാരമാക്കി പല കൃതികളും മലയാളത്തിൽ ഇതിനകം പ്രകാശിതമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും ക്ഷേത്രോത്പത്തിചരിതങ്ങളിലും വാസ്തുശില്പ വിചാരങ്ങളിലും ക്ഷേത്രാചാരങ്ങളുടെ വിശകലനത്തിലും ഒതുങ്ങി നിൽക്കുന്നു. എസ് പി നമ്പൂതിരിയുടെ ‘മഹാക്ഷേത്രങ്ങളിലൂടെ ‘ എന്ന കൃതി വ്യതിരിക്തമാവുന്നത് ഇവിടെയാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്നതോടൊപ്പം ക്ഷേത്ര സന്ദർശനവേളകളിൽ ഭക്തസഹസ്രങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും ഗ്രന്ഥകാരൻ ഈ തീർത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധർമ്മസ്ഥലയുടെയും മറ്റും ചുവടുപിടിച്ച് നമ്മുടെ ക്ഷേത്രങ്ങളെ ദാരിദ്ര വിമോചനാലയങ്ങളും വിജ്ഞാനകേന്ദ്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളർത്തുന്നതിനുള്ള സാധ്യതകൾ അദ്ദേഹം ആരായുകയും പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ക്ഷേത്ര വിശ്വാസികൾക്കും ആധ്യാത്മിക ചിന്തകർക്കും ക്ഷേത്ര ഭരണാധികാരികൾക്കും ഒരേപോലെ മാർഗ്ഗദർശകമാണ് ഈ ഗ്രന്ഥം.

S P Namboothiri

പേജ് 162 വില രൂ185

✅ SHARE THIS ➷

Description

Maha Kshethrangaliloode

മഹാക്ഷേത്രങ്ങളിലൂടെ

Reviews

There are no reviews yet.

Be the first to review “മഹാക്ഷേത്രങ്ങളിലൂടെ”

Your email address will not be published. Required fields are marked *

You may also like…

 • Sabarimala - Charithrathinteyum Nerinteyum Urakallil ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

  ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്‌

  190.00
  Add to cart
 • Kana Bhauthikavum Daivakanavum കണഭൗതികവും ദൈവകണവും

  കണഭൗതികവും ദൈവകണവും

  60.00
  Add to cart
 • Sabarimala - Viswasavum Yatharthyavum ശബരിമല -  വിശ്വാസവും യാഥാർഥ്യവും

  ശബരിമല –  വിശ്വാസവും യാഥാർഥ്യവും

  210.00
  Add to cart
 • Sree Narayana Guruvinte Mathatheetha Darsanam ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

  ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം

  110.00
  Add to cart
 • Ambedkar - Jathi, Fascism, Bharanakoodam അംബേദ്കർ - ജാതി, ഫാസിസം, ഭരണകൂടം

  അംബേദ്കർ – ജാതി, ഫാസിസം, ഭരണകൂടം

  70.00
  Add to cart
 • Ramayana Padanangal രാമായണ പഠനങ്ങൾ

  രാമായണ പഠനങ്ങൾ

  270.00
  Add to cart
 • Sabarimala Ayyappan - Mala Araya Daivam - P K Sajeev ശബരിമല അയ്യപ്പൻ - മലഅരയ ദൈവം

  ശബരിമല അയ്യപ്പൻ – മലഅരയ ദൈവം

  170.00
  Add to cart