Lokathe Pidichukulukkiya 10 Divasangal

(1 customer review)

280.00

ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ

 

ജോൺ റീഡ്

 

ഒക്ടോബർ വിപ്ലവത്തിന്റെ ആദ്യ നാളുകളെ കുറിച്ചുള്ള ഉജ്ജ്വലവും മിഴിവുറ്റതുമാ യ  അസാമാന്യമായ വിവരണം. വസ്തുതകളുടെ എണ്ണിപറയലിനുന്മപ്പുറം ജീവത്തായ രംഗങ്ങളുടെ അസാധാരണ ആവിഷ്കാരം. ബഹുജന സ്വഭാവ മാർന്ന ഒരു വിപ്ലവത്തിന്റെ ചൂരും ചൂടും അനുവാചകരെ അനുഭവിപ്പിക്കുന്ന അനന്യമായ അവതരണം. വിപ്ലവകാരിയും കമ്മ്യൂണിസ്റ്റ് മായ ജോൺ റീഡിന്റെ പ്രഖ്യാതമായ രചനയുടെ ശ്രദ്ധേയമായ പരിഭാഷ. ലോകത്തെ പിടിച്ചുകുലുക്കിയ  പത്ത് ദിവസങ്ങൾ.

വിവർത്തനം – കെ. ഗോപാലകൃഷ്ണൻ  

 

അമേരിക്കൻ പൗരൻ ജോൺ റീഡിനെ കുറിച്ചും അദ്ദേഹത്തിന്റെ വിശ്വവിഖ്യാത രചനയായ ‘ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ചും ലെനിന്റെ പത്‌നി ക്രൂപ്‌സ്‌കായ എഴുതുന്നു:

‘ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ’ ഇതാണ് ജോൺ റീഡ് തന്റെ ഒന്നാന്തരം പുസ്തകത്തിനു നൽകിയ ശീർഷകം. ഒക്ടോബർ വിപ്ലവത്തിന്റെ ആദ്യനാളുകളെ കുറിച്ചുള്ള അസാമാന്യമാംവണ്ണം സമുജ്വലവും മിഴിവുറ്റതുമായ വിവരണമാണ് അതിലടങ്ങിയിരിക്കുന്നുത്. അത് വെറും വസ്തുതകളുടെ എണ്ണിപ്പറയലോ രേഖകളുടെ സമാഹരണമോ അല്ല. ജീവനുള്ള രംഗങ്ങളാണ് അതിലുള്ളത്. തികച്ചും അസാധാരണമായ രംഗങ്ങൾ. ജീവിതത്തിൽ നിന്നു പകർത്തിയ ഈ ചിത്രങ്ങളെല്ലാം തന്നെ ബഹുജനങ്ങളുടെ ചേതോവികാരങ്ങളെ ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കുന്നു. അവയുടെ പശ്ചാത്തലത്തിൽ ആ മഹത്തായ വിപ്ലവത്തിലെ ഓരോ സംഭവവും നമുക്ക് വിശേഷിച്ചും സുഗ്രഹമായിത്തീരുന്നു.

രാജ്യത്ത് ആളുകൾ സംസാരിക്കുന്ന ഭാഷയോ അവിടത്തെ ജീവിതരീതിയോ അറിഞ്ഞു കൂടാത്ത ഒരു വിദേശിക്ക്, ഒരു അമേരിക്കക്കാരന്, ഇതുപോലൊരു പുസ്തകം എങ്ങനെ എഴുതാൻ കഴിഞ്ഞു എന്നത് ഒറ്റ നോട്ടത്തിൽ വിചിത്രമായി തോന്നിയേക്കാം. അയാൾ അപഹാസ്യമായ ഒട്ടേറെ അബദ്ധങ്ങളിൽ ചെന്നു ചാടുകയും പ്രധാനപെട്ട പലതും വിട്ടുപോവുകയും ചെയ്യാതിരിക്കില്ല എന്നാണ് നമുക്ക് തോന്നുക.

വിദേശികൾ റഷ്യയെക്കുറിച്ച് എഴുതാറുള്ളത് മറ്റൊരു വിധത്തിലാണ്. ഒന്നുകിൽ അവർക്ക് ഇവിടെ നടക്കുന്ന സംഭവങ്ങൾ തീരെ മനസ്സിലാക്കാൻ കഴിയുന്നില്ല. അല്ലെങ്കിൽ അവർ ലാക്ഷണികമല്ലാത്ത വസ്തുതകൾ ഇവിടെനിന്നു പൊറുക്കിയെടുത്ത് അവയെ സാമാന്യവൽക്കരിക്കുന്നു.

നേരു പറഞ്ഞാൽ ചുരുക്കം ചില വിദേശികൾ മാത്രമേ ആ വിപ്ലവത്തിന്റെ ദൃക്‌സാക്ഷികളായിരുന്നുള്ളൂ.

ജോൺ റീഡ് ഒരു നിസ്സംഗനിരീക്ഷകനായിരുന്നില്ല. ആ സംഭവത്തിലൂടെ, മഹത്തായ സമരത്തിന്റെ അർഥം മനസ്സിലാക്കിയുള്ള വീറുള്ള വിപ്ലവകാരിയും കമ്യൂണിസ്റ്റുകാരനുമായിരുന്നു അദ്ദേഹം. ആ ധാരണയാണ് അദ്ദേഹത്തിനു കൂർമ ദൃഷ്ടി നൽകിയത്. അതല്ലാതെ ഇതുപോലെയൊരു പുസ്തകം എഴുതുവാൻ ഒരിക്കലും കഴിയുമായിരുന്നില്ല.

റഷ്യക്കാർ ആ വിപ്ലവത്തെക്കുറിച്ച് എഴുതുന്നത് മറ്റൊരു വിധത്തിലാണ്. ഒന്നുകിൽ അവർ അതിനെ മൊത്തത്തിൽ വിലയിരുത്തുന്നു, അല്ലെങ്കിൽ തങ്ങൾ നേരിട്ടു പങ്കെടുത്ത സംഭവങ്ങൾ വിവരിക്കുന്നു. റീഡിന്റെ പുസ്തകമാകട്ടെ ശരിക്കും ബഹുജനസ്വഭാവമാർന്ന ഒരു വിപ്ലവത്തിന്റെ സാമാന്യചിത്രമാണ് വരച്ചുകാട്ടുന്നത്. അതു കൊണ്ട് ചെറുപ്പക്കാരെ, വരും തലമുറകളെ, സംബന്ധിച്ചിടത്തോളം ഒക്ടോബർ വിപ്ലവം ചരിത്രത്തിന്റെ ഭാഗമാകുന്നത് ആർക്കാണോ അവരെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിന് വിശേഷിച്ചും പ്രാധാന്യമുണ്ട്. റീഡിന്റെ പുസ്തകം ആ ഗണത്തിലെ ഇതിഹാസമാണ്.

ഇരുപതാം നൂറ്റാണ്ടിലെ പത്രപ്രവർത്തനരംഗത്തെ മികച്ച കൃതികളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകം. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ഉദാത്തമായ ആവിഷ്‌ക്കാരമായി എന്നും വാഴ്ത്തപ്പെടുന്ന ശ്രേഷ്ഠമായ കൃതി.

 

John Reed / Read

പേജ് 314    വില രൂ280

✅ SHARE THIS ➷

1 review for Lokathe Pidichukulukkiya 10 Divasangal

 1. saifulla poolakkundan

  good

Add a review

Your email address will not be published. Required fields are marked *

You may also like…

 • Rajeev Gandhi Vadham - Marakkapetta Ente Sathyangal രാജീവ് ഗാന്ധി വധം - മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ

  ഗാന്ധി വധം – മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ

  495.00
  Add to cart
 • Lajja - Thaslima Nasreen ലജ്ജ - തസ്ലീമ നസ്‌റീൻ

  ലജ്ജ – തസ്ലീമ നസ്‌റീൻ

  255.00
  Add to cart
 • Justice Krishnayyar Enna Nyayadhipan ജസ്റ്റിസ് കൃഷ്ണയ്യർ എന്ന ന്യായാധിപൻ

  ജസ്റ്റിസ് കൃഷ്ണയ്യർ എന്ന ന്യായാധിപൻ

  120.00
  Add to cart