കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം
₹750.00
കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം
ഡോ ആര് ഗോപിനാഥന്
മലയാളത്തിലെ ഗോത്രവര്ഗപഠനമേഖലയുടെ പ്രധാന പരിമിതി പഴയതിന്റെ ആവര്‍ത്തനങ്ങളല്ലാതെ, പുതിയൊന്നും പുറത്തുവരുന്നില്ല എന്നതാണ്. മാത്രമല്ല, ഗോത്ര വര്ഗവിജ്ഞാനീയത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളൊന്നും വേണ്ടവിധം ചര്ച്ചചെയ്യപ്പെടുന്നുമില്ല. പ്രകൃതിയുടെ ജീവതാളവ്യവസ്ഥയില് നിന്ന് മാറിപ്പോകാനാഗ്രഹിക്കാത്ത ഇക്കുട്ടര്‍, പാരമ്പര്യവിജ്ഞാനീയത്തിന്റെയും പോസ്റ്റ് കൊളോണിയല്‍ പരികല്പ്പനകളെപ്പോലും അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ എല്ലാമേഖലകളിലും കൈവരിച്ചതുകൊണ്ടുമാണല്ലോ ഇന്നും അതിജീവനത്തിന്റെ തിരുശേഷിപ്പുകളായി അവര്‍ കാട്ടിലും നാട്ടിലുമില്ലാതെ കഴിയുന്നതും. യഥാര്‍ഥത്തില്‍ ഗോത്രീയതയും വംശീയതയുമൊന്നും നിരാകരിക്കപ്പെടേണ്ടതല്ലെന്നും അവയുടെ ക്രിയാത്മകതയും വൈഭവവും സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണെന്നും സ്ഥാപിച്ചെടുക്കുന്ന സമഗ്രഗ്രന്ഥമാണിത്.
Dr R Gopinathan
വില രൂ750
Reviews
There are no reviews yet.