കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വർത്തമാനകാലം

200.00

കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വർത്തമാനകാലം

 

എൻ പി ഹാഫിസ് മുഹമ്മദ്

പുരുഷാധിപത്യത്തിന്റെയും പൗരോഹിത്യ ധാർഷ്ട്യങ്ങളുടെയും ഇടയിൽപ്പെട്ട് നിശബ്ദരാക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ ജീവിതത്തിന് ശക്തമായ പുതുമാനങ്ങൾ നൽകുന്ന പുസ്തകം. അടുക്കളയിലും കുടുംബ ജീവിതത്തിലും മാത്രം ഒതുങ്ങേണ്ടിവരുകയും, വിദ്യാഭ്യാസവും പൊതുരംഗവും വിശ്വാസവും ആരാധനയും തുടങ്ങി മുസ്ലീം സ്ത്രീകൾ പലപ്പോഴായി തങ്ങളുടെ സമുദായത്തിൽ നിന്നും അകറ്റപ്പെടുകയും ചെയ്യുന്നു. സ്വന്തം അഭിപ്രായങ്ങളെ രൂപീകരിക്കാൻ പ്രാപ്തരായിട്ടു പോലും അവഗണിക്കപ്പെടുന്ന മുസ്ലീം സ്ത്രീയോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിക്കാൻ നിർദേശിക്കുന്ന കൃതി.

കേരളീയ സമൂഹത്തിൽ അവഗണിക്കപ്പെടാത്ത ഒരു സമൂഹമായി മാറിയ, പ്രത്യേകിച്ചും ഗൾഫ് കുടിയേറ്റത്തോടെ പ്രബലമായ ഒരു സമൂഹമായി മാറിയ മുസ്ലീം സമൂഹത്തിലെ സ്ത്രീകളെക്കുറിച്ച് ആഴങ്ങളിലുള്ള വായനയ്ക്ക്് എമ്പാടും പ്രസക്തിയുണ്ട്. ഇന്ത്യയിലെ മറ്റൊരു മുസ്ലീം സ്ത്രീ സമുദായത്തിനും സാധിക്കാത്ത ഭൗതിക മാറ്റങ്ങൾ ഉണ്ടാക്കിയതും ഗൾഫ് കുടിയേറ്റത്താൽ പുരുഷന്മാരിൽ നിന്ന് വേർപിരിയപ്പെട്ട സാഹചര്യങ്ങൾ അസാധാരണമായ ശാക്തീകരണത്തിന് കാര്യമാക്കപ്പെട്ടതും ഗൗരവമായ വിലയിരുത്തലുകൾക്ക് വിധേയമാക്കേണ്ടതുണ്ട്. മുസ്ലീം സ്ത്രീളുടെ സാമൂഹിക ജീവിതത്തെ സമഗ്രതയോടെ വിശകലം ചെയ്യുമ്പോൾ പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥകളുടെയും പൗരോഹിത്യ ധാർഷ്ട്യങ്ങളുടെയും ഉള്ളറകളിലേക്ക് ചൂട്ടുവെളിച്ചമെങ്കിലും മിന്നിക്കാനാകും.

പ്രമുഖ നാടകാചാര്യനായ എൻ പി മുഹമ്മദിന്റെ മകനാണ് ഗ്രന്ഥകർത്താവ്. കാലികറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം തലവനുമാണ് ഹാഫിസ് മുഹമ്മദ്.

N P Hafis Mohammad / NP Hafiz Muhammad

പേജ് 156 വില രൂ200

✅ SHARE THIS ➷

Description

Keralathile Muslim Sthreekalude Varthamana Kalam

കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വർത്തമാനകാലം

Reviews

There are no reviews yet.

Be the first to review “കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വർത്തമാനകാലം”

Your email address will not be published. Required fields are marked *

You may also like…

 • Jihad ജിഹാദും മറ്റു ലേഖനങ്ങളും

  ജിഹാദും മറ്റു ലേഖനങ്ങളും

  260.00
  Add to cart
 • Jnan Enthukondu Muslim Alla ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  70.00
  Add to cart