Description
Keralam Nadanna Vazhikal
കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം
6 പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം
₹590.00
ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം
എഡിറ്റർ – രാജേഷ് കെ എരുമേലി
ഉള്ളടക്കം
1. രാഷ്ട്രീയം
60 വർഷം പിന്നിടുന്ന കേരള രാഷ്ട്രീയം
ഡോ ജെ പ്രഭാഷ്
2. സംസ്‌കാരം
60 വർഷത്തെ കേരളം
സുനിൽ പി ഇളയിടം
3. നവോത്ഥാനം – പുനർവായന
ആധുനികതയും നവോത്ഥാനവും കേരളീയ സന്ദർഭത്തിൽ
ഡോ ബാബു ചെറിയാൻ
4. വികസനം
കേരളീയ സാമൂഹിക വികസനം, ചരിത്രം പശ്ചാത്തലം
ഡോ രാജൻ ഗുരുക്കൾ
5. ചരിത്രം
ചരിത്രത്തിന്റെ അടയാളങ്ങൾ
യാക്കോബ് തോമസ്
6. ഭാഷ
ഭാഷയുടെ പരിണാമ വഴികൾ
ഡോ സ്മിത കെ നായർ
7. വിദ്യാഭ്യാസം
നെല്ലും പതിരും
ജോജി കുട്ടുമ്മൽ
8. പരിസ്ഥിതി
നമ്മുടെ ആവാസവ്യവസ്ഥ
ജി മധുസൂധൻ
9. ആരോഗ്യം
ആരോഗ്യരംഗം പ്രതിസന്ധിയും പ്രതീക്ഷയും
ഡോ ബി ഇക്ബാൽ
10. കൃഷി
കാർഷിക വിപ്ലവത്തിന്റെ അനിവാര്യത
പി പി സത്യൻ
11. മതം ആത്മീയത
ആത്മീയതയുടെ പരിണാമം
ഷിജു ഏലിയാസ്
12. യുക്തിചിന്ത
യുക്തിചിന്തയുടെ ആറു പതിറ്റാണ്ട്
അഡ്വ രാജഗോപാൽ വാകത്താനം
13. കവിത
കവിതയുടെ അറുപത് വർഷങ്ങൾ
രാജേഷ് ചിറപ്പാട്
14. കഥ
കഥയുടെ ആറ് പതിറ്റാണ്ട്
ഡോ ബെറ്റിമോൾ മാത്യു
15. നോവൽ
മലയാള നോവലിന്റെ അറുപത് വർഷങ്ങൾ
ഡോ ഓ കെ സന്തോഷ്
16. നിരൂപണം
സാഹിത്യ നിരൂപണത്തിന്റെ പരിണാമം
കെ വി ശശി
17. നാടകം
അരങ്ങിലും അണിയറയിലും സംഭവിച്ചതെന്ത്
പ്രദീപ് രാമൻ
18. ചലചിത്ര സംഗീതം
കാതിൽ തേൻമഴയാണ്
ഡോ എം ഡി മനോജ്
19. കല
കല കേരളത്തിന്റെ 60 വർഷങ്ങളിൽ
ജോണി എം എൽ
20. കായകം
അറുപതിന്റെ നിറവിലൂടെ പുതിയ വിഭാതങ്ങളിലേക്ക്
എ എൻ രവീന്ദ്രദാസ്
21. സിനിമ
സിനിമ കൊണ്ടൊരു കേരളം
കെ പി ജയകുമാർ
22. മാധ്യം
മാധ്യമങ്ങളുടെ വികാസം പരിണാമങ്ങൾ
പി ബി സുരേഷ്
23. വായന
വായനയിൽ നിന്ന് ‘ഇ’ വായനയിലേക്ക്
അശോകൻ പുതുപ്പാടി
24. പ്രവാസം
കേരളത്തിന്റെ പ്രവാസാനുഭവം
കെ എൻ ഹരിലാൽ
25. ആദിവാസി
ആദിവാസി ജീവിതം- അതിജീവനവും പോരാട്ടവും
ആർ ബോബി
26. ദലിത്
ദലിത് മുന്നേറ്റത്തിന്റെ വഴികൾ
ഡോ എം ബി മനോജ്
27. സ്ത്രീ
സ്ത്രീജീവിതം – ചെറുത്തുനിൽപ്പുകൾ മുന്നേറ്റങ്ങൾ
ഇന്ദുലേഖ കെ
28. എൽജിബിടി
ലംഗമെന്നതിൽ നിന്നു ബഹുലിംഗത്തിലേക്ക്
ഷാജു വി ജോസഫ്
29. യുവത്വമേ നിന്നെ യുവത്വതെന്നു വിളിക്കട്ടേ!
ജിതിൻ കണ്ണാടൻ
30. നിയമം
നിയമ നിർമാണം കേരളത്തിൽ
ഡോ എ സുഹൃത്കുമാർ
31. സാമൂഹ്യ അകലം
സോഷ്യൽ മീഡിയയുടെ വിശാല പരിമിത ലോകങ്ങൾ
രാജേഷ് കെ എരുമേലി
Keralam 60 varshangal / Arupathu varshathe Keralam
പേജ് 516 വില രൂ590
6 പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം
ഒന്നാം സഞ്ചിക
ആധുനിക കേരളത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സാമൂഹിക രാഷ്ട്രീയ ശക്തികളുടെ മാർക്സിസ്റ്റ് വിശകലനം. ഫ്യൂഡൽ കേരളത്തിന്റെ മുതലാളിത്ത പരിവർത്തനം വർഗരാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുന്ന നിശിത പഠനം.
P G / P Govinda Pillai /PG / Kerala Navothdhanam / P Govindapilla
പേജ് 186 വില രൂ165
മലയാളികളുടെ സാംസ്‌കാരിക ബോധത്തെയും ചരിത്രബോധത്തെയും അനൂക്ഷണം വികസിതമാക്കാൻ തക്കവണ്ണം ആഴവും പാറപ്പുമുള്ള ആധികാരിക നിഘണ്ടു.
രണ്ടുവാല്യങ്ങളിലായി 7000 ത്തിലധികം ശീർഷകങ്ങൾ. അനുബന്ധമായി വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരം, ഡാവേലി വായന, ശ്രീവൈകുണ്ഡം കളി, കേരളത്തിന്റെ പഴയ ഭൂപടം എന്നീ പ്രത്യേകതകളും.
ഓരോ മലയാളിയുടെയും വായനമുറിയിൽ ഉണ്ടാകേണ്ട വിശിഷ്ടാതിഥിയാണ് ഈ നിഘണ്ടു.
Dr S K Vasanthan / Dr S K Vassanthan
പേജ് 702 വില രൂ 700
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രം രണ്ടു നൂറ്റാണ്ടുകൾ പിന്നിടുന്ന ഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ ആഴത്തിൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കൃതി. പൊതുവിദ്യാഭ്യാസം എന്ന വ്യവഹാരത്തിൽ ഒളിഞ്ഞു കഴിയുന്ന സ്വകാര്യ ഇടങ്ങളെ വസ്തുതാപരമായി പരിശോധിക്കുന്നു. എയ്ഡഡ് മേഖലയെ സവിശേഷമായി പഠിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസത്തിലെ അഴിമതികളെയും സാമൂഹിക അനീതികളെയും ബഹിഷ്‌കരണങ്ങളെയും അനാവൃതമാക്കുന്നുയ പൊതുവിദ്യാഭ്യാസ ചർച്ചയിൽ കേരളം മുന്നോട്ട് വെയ്‌ക്കേണ്ട ആശയങ്ങൾ പ്രതിപാദിക്കുന്ന ഉജ്വല ഗ്രന്ഥം.
O P Raveendran / Ravindran
പേജ് 260 വില രൂ270
പി. ഗാവിന്ദപ്പിള്ള
യുഗസ്രഷ്ടാക്കാളുടെ വ്യക്തിമുദ്രകൾ പതിഞ്ഞ വിമോചനകേരളത്തിന്റെ നാൾവഴികൾ. നമ്മെ നാമാക്കിമാറ്റിയ നവോത്ഥാന ചരിത്രത്തിന്റെ ജ്വാലാമുഖങ്ങൾ. ഒരുയുഗത്തിന്റെ വിമോചനമുദ്രാവാക്യങ്ങൾക്ക് ജീവൻ പകർന്ന ജനതയുടെയും അവർ കലഹിക്കുകയും അഭിരമിക്കുകയും ചെയ്ത അധികാരബന്ധങ്ങളുടെയും കഥ.
PG / P G Govinda Pillai / Govindapilla
പേജ് 290 വില രൂ260
മലയാളികളുടെ സാംസ്‌കാരിക ബോധത്തെയും ചരിത്രബോധത്തെയും അനൂക്ഷണം വികസിതമാക്കാൻ തക്കവണ്ണം ആഴവും പാറപ്പുമുള്ള ആധികാരിക നിഘണ്ടു.
രണ്ടുവാല്യങ്ങളിലായി 7000 ത്തിലധികം ശീർഷകങ്ങൾ. അനുബന്ധമായി വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരം, ഡാവേലി വായന, ശ്രീവൈകുണ്ഡം കളി, കേരളത്തിന്റെ പഴയ ഭൂപടം എന്നീ പ്രത്യേകതകളും.
ഓരോ മലയാളിയുടെയും വായനമുറിയിൽ ഉണ്ടാകേണ്ട വിശിഷ്ടാതിഥിയാണ് ഈ നിഘണ്ടു.
Dr S K Vasanthan / Dr S K Vassanthan
പേജ് 702 വില രൂ 700
നാടുവാഴി സ്വരൂപങ്ങളുടെ വളർച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയാബോധം, അടിയാള വർഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.
പേജ് 294
(വാല്യങ്ങൾ 1, 2, 3 ഒരുമിച്ച്)
കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.
മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.
കാൾ മാക്സിന്റെ കാഴ്ചപ്പാടിൽ, മുതലാളിത്ത വ്യവസ്ഥിതിയിൽ ഉണ്ടാക്കപ്പെടുന്ന ലാഭം എന്നത് അടിസ്ഥാനപരമായി കൂലി കൊടുക്കാത്ത തൊഴിലിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാൾമാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാർഥവിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റല്ല ലാഭം സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാർഥ വിലയ്ക്ക് വിറ്റ്, അത് ഉൽപാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ കൂലി കുറച്ച് നൽകിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.
ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാൾമാക്സ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങൾ, കൂലിവേലയുടെ വളർച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, വിപണിയിലെ മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ചചെയ്യുന്നു.
Muladhanam / Karal Marx / Karl Marx / Karl Marcks
ദ്രാവിഡ ഭാഷാ പഠനത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ക്ലാസിക് കൃതിയുടെ രണ്ടാം ഭാഗം. റോബർട്ട് കാൾഡ് വെൽ എന്ന ഭാഷാ ശാസ്ത്ര പ്രതിഭയുടെ വിശകലനൈപുണിയുടെ സൂക്ഷ്മത ഇതിൽ കാണാം. ദ്രാവിഡ ഭാഷകളിലെ സംഖ്യകൾ, സർവനാമം, ക്രിയ എന്നിവയെക്കുറിച്ചുള്ള വിശദമായ താരതമ്യപഠനവും ദ്രാവിഡ ഭാഷാ കുടുംബത്തിന് മറ്റു ഭാഷകളുമായുള്ള പദാവലി ബന്ധങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. ആധുനിക കാലത്ത് ഉണ്ടായ താരതമ്യ വ്യാകരണങ്ങൾ പോലും മാതൃകയാക്കിയ മഹനീയ കൃതിയാണിത്.
പരിഭാഷ – ഡോ എസ് കെ നായർ
പേജ് 326 വില രൂ200
ദ്രാവിഡ ഭാഷാ പഠനത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ക്ലാസിക് കൃതി. ദ്രാവിഡ ഭാഷാ കുടുംബത്തിന്റെ സ്വതനന്ത്ര വ്യക്തിത്വവും ദ്രാവിഡ ഭാഷകളുടെ പരസ്പരബന്ധവും സ്ഥാപിക്കുന്ന വിശകലനവും ദ്രാവിഡ ഭാഷകളുടെ പൊതുവായ വ്യാകരണ ചട്ടക്കൂട് വ്യക്തമാക്കുന്ന വിശദീകരണവുമാണ് ഇതിലടങ്ങിയിരക്കുന്നത്. ഭാഷാ ശാസ്ത്ര വിദ്യാർഥികൾക്ക് എന്നും ഒരു പാഠപുസ്തകമായി വർത്തിക്കുന്ന മഹത്തായ കൃതിയുടെ ഒന്നാം ഭാഗം.
പരിഭാഷ – ഡോ എസ് കെ നായർ
പേജ് 406 വില രൂ220
ഡി ദയാനന്ദൻ
കേരളത്തിലെ പറയ, പുലയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ചരിത്രം
കേരളത്തിലെ അവർണരുടെ ഭരണകാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സവർണാധിപത്യത്തിന്റെ കടന്നാക്രമണത്തിൽ കടപുഴകിയ ആ രാജവംശങ്ങളെ കണ്ടെത്തുന്ന അപൂർവകൃതി. കേരളത്തിൽ പലകാലങ്ങളിൽ നാടുഭരിച്ച പുലയ, പറയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ജീവിതവും ഭരണവും ആ കാലത്തിന്റെ ചരിത്രവും ഈ കൃതി തുറന്നുകാട്ടുന്നു.
ആര്യന്മാരുടെ വരവോടെയാണ് ചാതുർവർണ്യത്തിന്റെ നീരാളിപ്പിടിത്തം മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിയത്. ആര്യമേധാവിത്ത നയോപായങ്ങൾ കൊണ്ട് ഇവിടത്തെ നാടുവാഴികളെ ക്ഷത്രിയരാക്കി ഉയർത്തി ഹിന്ദുമതം പ്രചരിപ്പിച്ചു. ക്രമേണ ഈ മണ്ണിൽ പിറന്നുവീണ മണ്ണിന്റെ മക്കൾക്ക് അവശതകളുടെ പടുകുഴിയിൽ വീഴേണ്ടി വന്നു.
രാജാവ് എന്നു പറയുമ്പോൾ ക്ഷത്രിയനെന്ന ചിന്തയാണ് സാധാരണ ജനഹൃദയങ്ങളിൽ ഓടിയെത്തുന്നത്. അതുകൊണ്ട് ആദ്യമേ പറയട്ടെ ക്ഷത്രിയ രാജാക്കന്മാർ ആര്യന്മാരുടെ സൃഷ്ടിയാണ്. ക്ഷത്രിയമല്ലാത്ത ധാരാളം രാജാക്കന്മാർ ഇന്ത്യിൽ ഉണ്ടായിട്ടുണ്ട്. മനുസ്മൃതിപോലും അതു ശരി വെയ്ക്കുന്നു. എന്നു മാത്രമല്ല ക്ഷത്രിയ രാജാവിന്റെയും ക്ഷത്രിയനല്ലാത്ത രാജാവിന്റെയും ചുമതലകൾ എന്തൊക്കെയാണെന്ന് വിവരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പെട്ട ക്ഷത്രിയരല്ലാത്ത രാജാക്കന്മാരുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ.
Avarna Rajakkanmar / Dalith / Paraya / Pulaya / Ezhava / Ay Kings Kings of Kerala
പേജ് 122 വില രൂ150
കേരള നവോഥാനം – രണ്ടാം സഞ്ചിക
മത മൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹിക രൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുവശില്പികളുടെ ജീവിതവും സംഭാവനകളും.
P G / P Govinda Pillai /PG / Kerala Navothdhanam / P Govindapilla
പേജ് 210 വില രൂ170
ടി ആർ ജയരാജ്
‘രാഷ്ട്രമീമാംസയും സാമൂഹികശാസ്ത്രവും പാരമ്പര്യചരിത്രവും നിരന്തരമായ മനുഷ്യ പ്രയത്‌നത്തിന്റെ ഇതിഹാസവും ശ്രീ ജയരാജ് വളരെ സൂക്ഷ്മമായി അനേകം ചരിത്രവസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഈ വിഷയത്തിൽ പറ്റി പഠിക്കുവാനും ഏറ്റവും പുതിയ അറിവ് സമ്പാദിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അറിവിന്റെ വഴിത്താര തുറന്നുവിടുന്ന ഒരു പുതിയ പുസ്തകമാണിത്’ – പത്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ
Jayaraj Kottayam / Reservation
Reviews
There are no reviews yet.