കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി ഭാസ്‌കരനുണ്ണി

699.00

കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ
പി ഭാസ്‌കരനുണ്ണി

‘പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവിൽനിന്ന് ഉണ്ടായ മറ്റൊരു ഗവേഷണഫലമാണ് ഈ പുസ്തകം, ഇരുപതാംനൂറ്റാണ്ടിനെക്കുറിച്ചുള്ള സമ്പൂർണ്ണ അന്വേഷണമാണ് ഗ്രന്ഥകാരൻ ആരംഭിച്ചതെങ്കിലും അതിനായുസ്സുണ്ടായില്ല. അതുകൊണ്ട് വളരെ സുഘടിതമായി രചന പൂർത്തീകരിക്കാനായില്ല. എങ്കിലും, ജാതിവ്യവസ്ഥയുടെ
മലീമസതയെയും ക്രൗര്യത്തെയും അതിപ്രാകൃത മാനസികവ്യവഹാരങ്ങളെയും അടയാളപ്പെടുത്തുന്ന
ശ്രേഷ്ഠമായൊരു കൃതിയാണിത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചുള്ള നിരവധി രേഖകളും ഈ കൃതിയിൽ ലഭ്യമാണ്.

പേജ് 860 വില രൂ699

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Keralam 20am Noottandinte Arambhathil – P Bhaskaranunni

20am Nuttandinte Arabhathil Keralam

കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി ഭാസ്‌കരനുണ്ണി

Reviews

There are no reviews yet.

Be the first to review “കേരളം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി ഭാസ്‌കരനുണ്ണി”

Your email address will not be published. Required fields are marked *

You may also like…

  • Pathompatham Noottandile Keralam

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം – പി ഭാസ്ക്കരനുണ്ണി

    1,500.00
    Add to cart Buy now

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം – പി ഭാസ്ക്കരനുണ്ണി

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം
    പി ഭാസ്ക്കരനുണ്ണി

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന ഗ്രന്ഥം ഇന്ന് കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും അന്വേഷിക്കുന്ന അടിയാധാരമായി മാറിയിരിക്കുന്നു. അടുത്തകാലത്തായി നമ്മുടെ നാട്ടിൽ ഉണ്ടായ തിരിച്ചുപോക്കുകളുടെ പ്രത്യാഘാതങ്ങൾ ചെറുതല്ല, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരുന്ന സങ്കുചിത സ്വത്വനിർമിതിയിലും ചില ആശയവാദ വക്താക്കൾ ഏർപ്പെട്ടിരിക്കുന്നു. അത്തരം സന്ദർഭത്തിലെ സ്വയം വിശദീകരണ ക്ഷമതയുള്ള പുസ്തകം കൂടിയായി ഈ മഹാ ഗ്രന്ഥം മാറുന്നു. ചരിത്രം മറക്കുന്നവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ് എന്ന പാഠം നമുക്ക് ഉൾക്കൊള്ളാൻ ഈ കൃതി നിർണായകമാണ്.

    നമ്മൾ വന്ന വഴി എന്തെന്ന് അതിന്റെ പൂർണതയിൽ അറിയാൻ ഇതുപോലൊരു ഗ്രന്ഥം ഇല്ല എന്നത് ഒരു വസ്തുത മാത്രമാണ്. തുടർച്ചയായ 5 പതിപ്പുകൾ അതിന് അടിവരയിടുന്നു.

    കൂടുതൽ ഉള്ളടക്കം കുറഞ്ഞ പേജുകളിൽ വരുത്താൻ അച്ചടിയക്ഷരം മിതമായ വലുപ്പത്തിൽ ഉപയോഗിച്ചിരിക്കുന്നു. വായനക്ഷമത കുറയ്ക്കാതെ തന്നെ. ഏതാണ്ട് 1290 വരുന്ന പുസ്തകം രണ്ടായിരത്തിൽ അധികം പുറങ്ങളിലേക്ക് വ്യാപിക്കാവുന്നതാണ്. വിലക്കുറവ് വരുത്താനും അതുവഴി അന്വേഷിക്കുന്ന എല്ലാവായനക്കാരിലും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുസ്തക ലേഔട്ടിലെ ഈ പരിഷ്‌ക്കാരം.

    “പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളീയജീവിതത്തിന്റെ സ്വരൂപത്തെക്കുറിച്ച് വായനക്കാർക്ക് വിശദമായ ധാരണകൾ നൽകുന്നതിനുവേണ്ടി വസ്തുതകളെ പതിനാറ് ഭാഗങ്ങളായി ശ്രീ.പി.ഭാസ്‌കരനുണ്ണി വിഭജിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം മുതലായ പ്രാഥമികകാര്യങ്ങളുടെ ചിത്രമാണ് ആദ്യം അവതരിപ്പിക്കുന്നത്. അവിടെവച്ചുതന്നെ ആചാരവിശേഷങ്ങളും ജാതിവ്യവസ്ഥയുമായി നാം സന്ധിക്കുന്നു. അതുകൊണ്ട് തുടർന്നുള്ള ഭാഗങ്ങളിലേയ്ക്ക് ജിജ്ഞാസയോടെ നീങ്ങാൻ നാം പ്രേരിതരായിത്തീരുന്നു.”
    – അവതാരികയിൽ എം കെ സാനു

    19 am nuttandile keralam / 19-am nuttaninte keralam / bhaskaranunni / bhaskaran unni
    പേജ് 1292 വില രൂ1500

    1,500.00