കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
₹300.00
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
വലിയ വ്യാപ്തിയുള്ള കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഇതിലെ ചെറിയ കഥാപാത്രമാകട്ടെ, അതുപോലും നമ്മുടെ മനസ്സിൽ ഏറ്റവും വിപുലമായ സഞ്ചാരം ആവശ്യപ്പെടുകയാണ്. അത്തരം കഥാപാത്രങ്ങൾ കല്യാണിക്കും ദാക്ഷായണിക്കുമൊപ്പംതന്നെ വീറോടെ നില്ക്കുകയാണ് ഈ നോവലിൽ… കല്യാണി മുറ്റമടിക്കുമ്പോൾ ചൂലിന്റെ അടയാളങ്ങളിലൂടെ ഒരു ദേശത്തിന്റെ വഴികൾ എഴുതുന്നു. ഇതു ദാക്ഷായണിയുടെ വീട്ടിലേക്കുള്ള വഴി, ഇതു മറ്റിടത്തേക്കുള്ള വഴി… എന്തുമാത്രം ഭൂപടങ്ങളാണ് കല്യാണി ചൂലുകൊണ്ട് വരച്ചുവെക്കുന്നത്. ചീലാണല്ലോ ഈ നോവലിന്റെ മുഖചിത്രത്തിലുള്ളത്. അത് കല്യാണിക്കു ദേശങ്ങളെ വരയ്ക്കാനുള്ള ഉപകരണമാണ്…..- വി ആർ സുധീഷ്
സമകാലികസ്ത്രൈണതയെ ഒരു കുതിപ്പിന് പ്രേരിപ്പിക്കുംവിധം ഒരു ഭൂതബാധയാക്കിത്തീർക്കാൻ ഈ നോവൽ പരിശ്രമിക്കുന്നുണ്ട്. വർഷങ്ങൾക്കു മുമ്പു നടന്ന ഒരു പഴങ്കഥയല്ല ഇത്. കാലികത്വത്തിന്റെ അടയാളങ്ങളിലും അർഥങ്ങളിലും ജീവിക്കുന്ന സ്വശരീരത്തെ നിർദാക്ഷിണ്യം കീറിമുറിച്ചു കാട്ടിത്തരുന്ന ഒരു ഓപ്പറേഷനാണ്. ആഖ്യാതാവ് സ്വയം ചെയ്യുന്ന ഒരു ക്രിയയാണത്. അതിനാൽ മുറിയാതെ/ വേദനിക്കാതെ/ കരയാതെ ഒറ്റവരിയും വായിച്ചു തീർക്കാനാവില്ല ആർക്കും. -സന്തോഷ് മാനിച്ചേരി
ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്ത അസാധാരണ നോവൽ.
അവതാരിക എൻ ശശിധരൻ
N Shashidaran
വില രൂ 300
Reviews
There are no reviews yet.