ഞാൻ നുജൂദ്, വയസ്സ് 10, വിവാഹമോചിത

(1 customer review)

180.00

ഞാൻ നുജൂദ്,
വയസ്സ് 10, വിവാഹമോചിത

 

മനഃക്കരുത്തിന്റെ, ആത്മധൈര്യത്തിന്റെ
അന്താരാഷ്ട്ര അടയാളം – ദി ന്യൂയോർക്കർ.

 

വളരെ ചെറുപ്രായത്തിൽ വാവാഹിതയാകുകയും പത്താം വയസ്സിൽ വിവാഹമോചിതയാകുകയും ചെയ്ത നുജൂദ് അലിയുടെ ജീവിത കഥ.

പൊള്ളുന്ന അതിജീവനത്തിന്റെ അകംപൊരുളുകൾ.

 

* * * * *

ജഡ്ജിയെ കാണണമെന്ന ആവശ്യവുമായി ഒരു പത്തുവയസ്സുകാരി കോടതി മുറിയിലേക്ക് വരുന്നു. ജഡ്ജി കാര്യം ചോദിക്കുന്നു. അപ്പോൾ ആ പത്തുവയസ്സുകാരി പറഞ്ഞു: ‘ഞാൻ നുജൂദ്, പത്ത് വയസ് , എനിക്ക് വിവാഹമോചനം വേണം’ .
അവളെക്കാൾ മുപ്പത് വയസ്സ് കൂടുതലുള്ള ഒരാളുമായി 9 ആമത്തെ വയസ്സിൽ വിവാഹം കഴിക്കപ്പെടുന്ന ഒരു യെമൻ എന്ന ഇസ്‌ലാമിക രാജ്യത്തെ ഒരു പാവപ്പെട്ട ബാലികയുടെ കഥ. ഭർത്താവിന്റെ ശാരീരിക , മാനസിക പീഡനങ്ങൾ സഹിക്കാൻ കഴിയാതെ ഒടുവിൽ കോടതിയിലെത്തിയ പത്ത് വയസുകാരി.
അച്ഛന്റെ രണ്ടാം ഭാര്യയുടെ ഉപദേശം അനുസരിച്ച് തന്റെ അവസ്ഥ കോടതിക്ക് മുന്നിൽ പറയാൻ അവൾ ധൈര്യം കാട്ടി. അവളുടെയും അവളുടെ വക്കീൽ ഷാദ നാസറിന്റെയും പ്രയത്നങ്ങൾക്ക് ഒടുവിൽ അവൾക്ക് വിവാഹമോചനം ലഭിച്ചു.
യു.എസ് മാഗസീനായ ‘ഗ്ലാമർ’ നുജൂദ് അലിയെ ‘വുമണ് ഓഫ് ദ ഈയർ’ ആയി നാമനിർദേശം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിത. നുജൂദ് അലി കാരണം സുന്നികളും ഷിയാ വിഭാഗക്കാരായ ഹൂതികളും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യെമനിലെ പെണ്കുട്ടികളുടെ വിവാഹപ്രായം പതിനഞ്ചിൽ നിന്ന്‌ പതിനേഴായി പ്രഖ്യാപനം വരുന്നു.
ഒളിച്ചു കളിക്കാനും ചോക്ലേറ്റ് തിന്നാനും നിറപകിട്ടുള്ള ചിത്രങ്ങൾ വരയ്ക്കാനും ഇഷ്ടമുള്ള ഒരു കൊച്ചു പെണ്കുട്ടി ആയിരുന്നു ”നുജൂദ്” .
വേണ്ടത്ര പുരോഗതിയൊന്നും കൈവരിച്ചിട്ടില്ലാത്ത ഒരു പ്രദേശം ആണ് യമനിൽ ‘ഖർഡ്ജി’ എന്ന പ്രദേശം. അവിടെ ഉള്ള പെൺകുട്ടികൾ സ്ക്കൂളിൽ പോവുക പതിവില്ല. നൂജിദിനെ കൂടാതെ 15 മക്കളെ കൂടി പ്രസവിക്കുന്ന നുജൂദിൻ്റെ ഉമ്മ.
ആടുകളും പശുവും കോഴിയും തേനീച്ചകളുമൊക്കെയായ് കച്ചവടം നടത്തി കഷ്ടപ്പെട്ട് കുടുബം പോറ്റുന്ന ഒരു അച്ഛനും വലിയ കുടുംബവും. കൂടാതെ മറ്റൊരു ഭാര്യയും മക്കളും.
കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്നും നൂജിദിനെ എങ്കിലും രക്ഷപെട്ടു പോകാൻ വേണ്ടി വിവാഹം കഴിപ്പിച്ചു അയക്കാൻ ശ്രമിക്കുന്ന അവളുടെ അച്ഛൻ. വിവാഹം എന്ത് എന്ന് പോലും അറിയാത്ത നൂജിദിനെ ഒടുവിൽ അവളുടെ 9 ആമത്തെ വയസ്സിൽ കല്യാണം കഴിപ്പിക്കുന്നു. കൂടെ ഒരു നിബന്ധനയിൽ – ഋതുമതി ആകാതെ അവളുടെ ദേഹത്ത് തൊടാൻ പാടില്ല.
പക്ഷേ ആദ്യ രാത്രി തന്നെ ഭർത്താവ് ഇത്‌ തെറ്റിക്കുന്നു. അവളിൽ അവളുടെ ബോധം പോകുന്നത് വരെ ബലാൽക്കാരമായി
അയാളുടെ രതിവൈകൃതങ്ങൾ കാട്ടിക്കൂട്ടുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇതേ പോലെ തന്നെ ,കൂട്ടത്തിൽ അടിയും മറ്റ് ഉപദ്രവങ്ങളും. രക്ഷിക്കണേ എന്നുള്ള അവളുടെ നിലവിളികൾ ആരും കേട്ടില്ല. ഒടുവിൽ അവൾ രക്ഷയ്ക്കായി സ്വന്തം വീട്ടിൽ വരുന്നു. പക്ഷേ അവിടെയും അവളെ മനസിലാക്കാൻ ആരും ഇല്ല. എന്നാൽ അച്ഛന്റെ രണ്ടാം ഭാര്യ അവളെ സഹായിക്കുന്നു. ഒടുവിൽ ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ പുറത്ത് ഇറങ്ങിയ നൂജിദ് അവിടെ നിന്നും രക്ഷപ്പെട്ട് കോടതിയിൽ എത്തുന്നു.
പത്ത് വയസ് മാത്രം പ്രായമുള്ള നൂജിദിനോട് “നീ കന്യകയാണോ” എന്ന ജഡ്ജിയുടെ ചോദ്യത്തിന് “അല്ല രക്തമൊലിക്കുകയുണ്ടായി” എന്ന മറുപടി ഞെട്ടിക്കുന്നു.
ഒടുവിൽ ഷാദ നസീർ എന്ന വക്കീൽ അവളുടെ കേസ് ഏറ്റെടുക്കുകയും നുജൂദിന് എല്ലാ സഹായവും നൽകി അവൾക്കൊപ്പം നിൽക്കുകയും ചെയ്തു. വിവാഹ മോചനം ലഭിച്ച നൂജിദ് വീണ്ടും പഠിക്കാൻ തുടങ്ങുന്നു. ഇന്ന് ലോകത്ത് അവളുടെ കഥ 16 ഭാഷയിൽ വിറ്റഴിയുന്നു. അതിൽ നിന്നു കിട്ടുന്ന പണം കൊണ്ട് അവളും , അവളുടെ കുഞ്ഞു സഹോദരിയും , അവളെപോലെ ഉള്ള മറ്റ് കുട്ടികളും പഠിക്കുന്നു.
അവളുടെ മനക്കരുത്തിന്റെയും ആത്മധൈര്യത്തിന്റെയും മുന്നിൽ ലോകം തോറ്റു. ഇരുട്ട് നിറഞ്ഞ മത വിശ്വാസങ്ങളും, ശൈശവ വിവാഹത്തിന്റെ ഭീകരതയും വേദനയും കാട്ടിതരുന്നു ഈ പെണ്കുട്ടിയുടെ ജീവിതകഥ .
ഇത് കേവലം ഒരാളുടെ കഥ അല്ല. പ്രതികരിക്കാൻ ധൈര്യം ഉള്ളത് കൊണ്ടു നൂജിദിനെ നമ്മൾ അറിഞ്ഞു. ഇതുപോലെ ഒരുപാട് ജീവിതങ്ങൾ യമനിൽ ഉണ്ട്. വിവാഹപ്രായം 17 ആക്കി പുതിക്കിയ നിയമം അത് കാട്ടി തരുന്നു.
നമ്മുടെ കുഞ്ഞു കേരളത്തിലും ഇത്തരത്തിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ട്.
മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന അന്ധവിശ്വാസങ്ങളും , ആചാരങ്ങളും പലപ്പോഴും പല പെണ്കുട്ടികൾക്കും നിവ്യത്തി ഇല്ലാതെ സമ്മതിച്ചു പോകുന്നത് ആണ്. പ്രതികരിക്കുന്നവനെ ഒറ്റപ്പെടുത്തുന്ന ഒരു കാലഘട്ടത്തിന്റെ പ്രശ്നം. പഠിച്ചു വളർന്നു സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കൂ. ശൈശവ വിവാഹങ്ങൾ ഒക്കെ നിർത്തി അവരെ അവരുടെ ലോകത്തേക്ക് വിടാൻ എല്ലാവരും ശ്രമിക്കട്ടെ.
നുജൂദ് അലി ഫ്രഞ്ച് ജേർണലിസ്റ്റായ ഡെൽഫിൻ മിനോയിയുമായി ചേർന്ന് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഞാൻ നുജൂദ്, വയസ്10 വിവാഹമോചിത’.
16 ഭാഷയിൽ ഇറക്കിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

ML / Malayalam / നുജൂദ് അലി ഡെൽഫിൻ മിനോയി / Nujood Ali Delfin Minoy / Biography

പേജ് 148 വില രൂ180

✅ SHARE THIS ➷

Description

Jnan Nujud, Vayassu 10, Vivahamochitha

ഞാൻ നുജൂദ്, വയസ്സ് 10, വിവാഹമോചിത

Malayalam translation of the book “I Am Nujood Age 10 And Divorced”

1 review for ഞാൻ നുജൂദ്, വയസ്സ് 10, വിവാഹമോചിത

 1. Mohamed Issac Valiyamannil

  നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ മത ഗ്രന്ഥങ്ങൾ മനുഷ്യ രിൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങളും, വിശ്വാസങ്ങളും, കുട്ടികളുടെയും, സ്ത്രീകളുടെയും ജീവിതം നരകതുല്യ മാക്കുന്നു. 21 ആം നൂറ്റാണ്ടിലും ഇതിനു എതിരായി പ്രതികരിക്കാൻ നമുക്ക് കഴിയുന്നില്ല എന്നുള്ളതാണ് സത്യം.

Add a review

Your email address will not be published. Required fields are marked *

You may also like…

 • Pranayam, Laingikatha, Sthreevimochanam പ്രണയം, ലൈംഗികത, സ്ത്രീവിമോചനം

  പ്രണയം, ലൈംഗികത, സ്ത്രീവിമോചനം

  140.00
  Add to cart

  പ്രണയം, ലൈംഗികത, സ്ത്രീവിമോചനം

  പ്രണയം, ലൈംഗികത, സ്ത്രീവിമോചനം

   

  ഖദീജാ മുംതാസ്

   

  സ്ത്രീ ജീവിതത്തിമ്മേലുള്ള കയ്യേറ്റങ്ങളായ ഫാസിസം ,മതമൗലികവാദം, ജാതീയത, പുരുഷമേധാവിത്വം, ഉപഭോഗസംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഗാഢമായ
  ആലോചനകൾ പങ്കുവെക്കുന്ന ഈ പുസ്തകം സമകാലിക പെണ്ണവസ്ഥകളുടെ ഒരു സ്‌കാനിങ് റിപ്പോർട്ടായി പരിണമിക്കുന്നു. സ്ത്രീവിവേചനത്തിന്റെ ചരിത്ര പശ്ചാത്തലങ്ങളെകൂടി അനാവരണം ചെയ്യുന്ന ഈ കൃതി പ്രണയം, ഫെമിനിസം, സ്ത്രീ പുരുഷ സമത്വം, ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി എന്നിവ ചർച്ച ചെയ്യുമ്പോൾ മാറ്റിവെക്കാനാവാത്ത ഒരു കൈപുസ്തകമാകുന്നു.

  Khadeeja Mumthaz / Kadeeja Mumtaz

  പേജ് 146  വില രൂ140

  140.00
 • Quran - Oru Vimarsana Padanam ഖുർആൻ - ഒരു വിമർശന പഠനം

  ഖുർആൻ – ഒരു വിമർശന പഠനം

  240.00
  Add to cart

  ഖുർആൻ – ഒരു വിമർശന പഠനം

  ഖുർആൻ – ഒരു വിമർശന പഠനം
  ഇടമറുകിന്റെ പ്രശസ്ത ഗ്രന്ഥം.

  ML / Malayalam / Joseph Idamaruku / Khuran Vimarshanam /  Edamaruku

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  240.00
 • Sulthana Rajakumari - Kanneeriniyum Bakkiyundu സുൽത്താന രാജകുമാരി - കണ്ണുനീരിനിയും ബാക്കിയുണ്ട്

  സുൽത്താന രാജകുമാരി – കണ്ണുനീരിനിയും ബാക്കിയുണ്ട്

  350.00
  Add to cart

  സുൽത്താന രാജകുമാരി – കണ്ണുനീരിനിയും ബാക്കിയുണ്ട്

  സുൽത്താന രാജകുമാരി
  കണ്ണുനീരിനിയും ബാക്കിയുണ്ട്
  ജീൻ സാസ്സൺ

   

  സൗദി അറേബ്യയിലെ സ്ത്രീകളുടെ ഭയാനകമായ ജീവിതാവസ്ഥയെ പ്രതിപാദിക്കുന്ന സംഭവകഥകൾ.

   

  ലോകപ്രശസ്തമായ കൃതി.  ബെസ്റ്റ് സെല്ലർ.

  സൗദി അറേബ്യയിലെ രാജകുമാരി സുൽത്താനയിയൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്ന ലോകം. രാജവംശത്തിലുള്ള സ്ത്രീകൾ പോലും പക്ഷേ അടിമകളെപ്പോലെയാണ്  ജീവിക്കുന്നത്.നെഞ്ചലിയുന്ന കദനകഥകൾ. സ്ത്രീകൾ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങൾ. നെഞ്ചിൽ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘർഷങ്ങളും. പെൺമക്കൾ അമാനിയും മഹയും പേരക്കുട്ടി കൊച്ചു സുൽത്താനയും അസാധാരണ വ്യക്തിത്വം പുലർത്തുന്ന കഥാപാത്രങ്ങൾ. അവർക്ക് കരയാൻ ഇനി കണ്ണുനീരില്ല.

  വിവർത്തനം – സുരേഷ് എം ജി

  Islam / Muslim / Arab Culture

  പേജ് 346  വില രൂ350

  350.00
 • Jnan Enthukondu Muslim Alla ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  70.00
  Add to cart

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

  ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല

   

  ഇ എ ജബ്ബാർ

  ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല.

  E A Jabbar / Islam / Jebbar / Jebar / Jabar

  പേജ് 84 വില രൂ70

  70.00
 • Njan Nadia Murad ഞാൻ നാദിയ മുറാദ് - അടിമപ്പെണ്ണിന്റെ അതിജീവനകഥ

  ഞാൻ നാദിയ മുറാദ് – അടിമപ്പെണ്ണിന്റെ അതിജീവനകഥ

  110.00
  Add to cart

  ഞാൻ നാദിയ മുറാദ് – അടിമപ്പെണ്ണിന്റെ അതിജീവനകഥ

  ഞാൻ നാദിയ മുറാദ്
  അടിമപ്പെണ്ണിന്റെ അതിജീവനകഥ

   

  പി എസ് രാകേഷ്

  2018ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ അസാധാരണമായ ജീവിത കഥ.

  19ാം വയസ്സിൽ വിദ്യാർഥിയായിരുന്ന നാദിയയെ ഐഎസ്‌ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോവുകയും തടവിൽ വെച്ച് ലൈംഗിക അടിമയാക്കി ഭീകരർക്കിടയിൽ പങ്കുവെയ്ക്കുകയും പിന്നേട് വിൽക്കുകയും ചെയ്തു. തലനാരിഴയ്ക്ക് തടവിൽ നിന്നു രക്ഷപെട്ട അവർ ഭീകരർ ലൈംഗിക അടിമകളാക്കി ദുരുപയോഗം ചെയ്ത 6,700 ഓളം യാസിദി വംശജരായ യുവതികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തു.

  സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്‌കൃത സമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ട്. അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. കാരണം, ഒരു കാലി സ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതു പോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കുവാൻ ശ്രമിക്കാം.
  – നാദിയ മുറാദ്

  Nadia Murad

  പേജ് 102 വില രൂ110

  110.00
 • Pardayude Rashtreeyam പർദയുടെ രാഷ്ട്രീയം

  പർദയുടെ രാഷ്ട്രീയം

  100.00
  Add to cart

  പർദയുടെ രാഷ്ട്രീയം

  പർദയുടെ രാഷ്ട്രീയം

   

  ഹമീദ് ചേന്നമംഗലൂർ

   

  സമീപകാലത്ത് സാർവദേശീയതലത്തിൽ ഏറെ ചർച്ചയ്ക്കു വിധേയമായ വസ്ത്രധാരണ രീതിയാണ് പർദ. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മാത്രമല്ല, ഇന്ത്യയടക്കമുള്ള പൗരസ്ത്യ മുസ്ലീം ന്യൂനപക്ഷ രാഷ്ട്രങ്ങളിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും അമേരിക്കയിലുമെല്ലാം കഴിഞ്ഞ രണ്ടു ദശകങ്ങളായി പർദ ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ട്. സ്ത്രീയെ ലൈംഗികോപകരണം മാത്രമായി കാണുന്ന ഉപഭോഗസംസ്‌ക്കാരത്തിനെതിരെയുള്ള ആയുധമാണ് പർദയെന്ന് ചിലർ വാദിക്കുന്നു. അടിച്ചമർത്തലിന്റെ ചിഹ്നമായും ആത്മീയമായ കീഴടങ്ങലായും ചിലർ പദർയെകാണുന്നു. പർദയ്ക്കു പിന്നിലെ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന കൃതി.

  Purdah / Purdah / Hameed Chennamangalur / Chennamangaloor / Hamid

  പേജ് 74  വില രൂ100

  100.00