ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

(1 customer review)

450.00

ഞാന്‍ എന്ന ജസ്റ്റിസ്‌
ജസ്റ്റിസ് കെ ചന്ദ്രു
നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്.
ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.
368  വില രൂ 450

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION

Description

Jnan Enna Justice – Justice K Chandru

ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

1 review for ഞാന്‍ എന്ന ജസ്റ്റിസ്‌ – ജസ്റ്റിസ് കെ ചന്ദ്രു

 1. Balachandran P Edava

  ‘ജയ് ഭീം’ സിനിമ പരക്കെ ചർച്ചയായപ്പോഴാണ് തമിഴ്നാട് ഹൈക്കോടതിയിൽ ദീർഘകാലം വക്കീലും ന്യായാധിപനുമായിരുന്ന ജസ്റ്റിസ്.കെ.ചന്ദ്രു അധസ്ഥിത ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങൾ കേരളീയരുടെ ശ്രദ്ധയിലേക്ക് വരുന്നത്. അദ്ദേഹത്തിൻ്റെ ആത്മകഥ ‘ഞാൻ എന്ന ജസ്റ്റിസ് ‘ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു. എസ്. ജയേഷ് ആണ് പരിഭാഷകൻ.
  വിദ്യാർത്ഥിയായിരിക്കുമ്പോൾ സജീവ SFI പ്രവർത്തകനായിരുന്നു ജസ്റ്റിസ് കെ ചന്ദ്രു. അക്കാലത്തുണ്ടായ ഒരു സംഭവം അനുസ്മരിച്ചു കൊണ്ടാണ് ആത്മകഥ ആരംഭിക്കുന്നത്. ‘ഇവൻ എൻ്റെ മകനല്ല എന്നു പറഞ്ഞ അച്ഛൻ’ എന്നാണ് ആ അദ്ധ്യായത്തിൻ്റെ തലക്കെട്ട്. 1971-ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധിക്ക് അണ്ണാമലൈ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നല്കിയതിനോടനുബന്ധിച്ച് ഉണ്ടായ വിദ്യാർത്ഥി പ്രതിഷേധവും അതിനെതിരെ നടന്ന ക്രൂരമായ പോലീസ് അതിക്രമം ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉദയകുമാർ എന്ന വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചതുമാണ് ആ സംഭവം. മരിച്ചത് തൻ്റെ മകനാണന്ന് വ്യക്തമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം തന്നെ തിരിച്ചറിഞ്ഞ പെരുമാൾച്ചാമി എന്ന അച്ഛൻ പിന്നീട് പോലീസിൻ്റെ ഭീഷണിക്കു വഴങ്ങി ‘മരിച്ചത് തൻ്റെ മകനല്ല’ എന്ന സ്റ്റേറ്റ്മെൻ്റ് കൊടുക്കുവാൻ നിർബന്ധിതനാകുന്ന ദയനീയാവസ്ഥ, ജുഡിഷ്യൽ കമ്മിഷനുകളുടെ സർക്കാർ വിധേയത്വം, സാക്ഷി പറയാൻ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരത എന്നിവയൊക്കെ ഒരു വിദ്യാർത്ഥി സംഘടനാ നേതാവെന്ന നിലയിൽ തൻ്റെ ഭാവി കാഴ്ച്ചപ്പാടുകളെയും നിലപാടുകളെയും രൂപപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുന്നു.
  അടിയന്തിരാവസ്ഥയുടെ കിരാത നാളുകളിലാണ് അദ്ദേഹം വക്കീൽപ്പണി ആരംഭിക്കുന്നത്. ജയലിൽ മിസാ തടവുകാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കോടതിക്കുള്ളിലും അടിയന്തിരാവസ്ഥയിൽ ജനാധിപത്യം അരുംകൊല ചെയ്യപ്പെടുന്നതിനെതിരെ കോടതിയ്ക്ക് പുറത്തും പൊരുതിയ നാളുകൾ. ഒപ്പം തന്നെ തൊഴിലാളികൾക്ക് തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി സംഘടിക്കുവാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾക്കു വേണ്ടിയും നിലകൊണ്ടു. വക്കീലായി ജോലി ചെയ്തിരുന്ന മൂന്നു പതിറ്റാണ്ടുകാലവും അധസ്ഥിതരായി കണക്കാക്കപ്പെട്ട് അരികുകളിലേക്ക് തള്ളിനീക്കപ്പെട്ട മനുഷ്യർക്കു വേണ്ടി പ്രതിഫലമേതും പ്രതീക്ഷിക്കാതെ പോരാടി. അപ്രകാരമുള്ള നൂറുകണക്കിന് കേസുകളിൽ ഒന്നു മാത്രമാണ് ‘ജയ് ഭീം’ സിനിമയ്ക്ക് ഇതിവൃത്തമായ രാജാക്കണ്ണിൻ്റെ ലോക്കപ്പ് മരണവും തുടർന്ന് ഭാര്യയായ പാർവ്വതി (സിനിമയിൽ സെങ്കനി) നടത്തിയ അത്യസാധാരണമായ നിയമ പോരാട്ടവും. പാർവ്വതിക്കുവേണ്ടി ഫീസില്ലാതെയാണ് വാദിച്ചതെങ്കിലും സർക്കാർ 5000 രൂപ ഫീസായി നല്കണമെന്ന് കോടതി വിധിക്കുകയുണ്ടായി. ആ തുകയും സ്ത്രീകൾക്കു വേണ്ടി നിലകൊള്ളുന്ന ‘മകളിയർ സിന്തനൈ’ എന്ന മാസികയ്ക്ക് സംഭാവനയായി നല്കുകയായിരുന്നു.
  വക്കീലും ജഡ്ജിയുമായി പ്രവർത്തിച്ചിരുന്ന സന്ദർഭങ്ങളിൽ താൻ കൈകാര്യം ചെയ്ത നൂറുകണക്കിന് കേസുകൾ സംബന്ധിച്ച് ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. തടവുകാരെ കൈവിലങ്ങ് അണിയിച്ച് മൃഗങ്ങളെപ്പോലെ കോടതികളിൽ ഹാജരാക്കുന്നതിനും മുതിർന്നവരോടെന്ന പോലെ കുട്ടികളായ കുറ്റവാളികളെയും പരുഷമായി കൈകാര്യം ചെയ്യുന്നതിനും എതിരെ നിലാപാടുകൾ സ്വീകരിക്കയുണ്ടായി. പൊതു സ്ഥലങ്ങളിൽ പ്രകടനം നടത്തുന്നതടക്കമുള്ള സ്വതന്ത്രമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു. പാതയോര പൊതുയോഗങ്ങൾ നിരോധിച്ച കേരളാ ഹൈക്കോടതി നടപടി ശരിയല്ലായെന്ന് സൂചിപ്പിച്ചു കൊണ്ട് അക്കാര്യത്തിൽ കോടതിയെ വിമർശിച്ച് ജയിലിൽ പോയ M.V ജയരാജനോട് ഐക്യപ്പെടുകയും ചെയ്യുന്നു. സ്കൂളുകളിലെ പാചകത്തൊഴിലാളികളെ നിയമിക്കുന്നതിൽ സംവരണവ്യവസ്ഥ ബാധകമാക്കിക്കൊണ്ടുള്ള ഒറ്റ വിധിയിലൂടെ 25000 ലേറെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് തൊഴിൽ ലഭിച്ചു.
  ജസ്റ്റിസ് V.R കൃഷ്ണയ്യരെപ്പോലെ താനും ജഡ്ജിയാകും മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുള്ളതിനാൽ ജയിലുകളിൽ നടക്കുന്ന അഴിമതികൾ, മനുഷ്യാഭിമാനം അതിലംഘിക്കുന്ന പ്രവർത്തനങ്ങൾ, മോശം സൗകര്യങ്ങൾ എന്നിവയെല്ലാം മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്നദ്ദേഹം പറയുന്നു. അതു കൊണ്ടു തന്നെ ഹൈക്കോടതി ജഡ്ജിയായിരുന്ന നാളുകളിൽ ജയിൽ പരിഷ്കരണത്തിനും തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഒട്ടേറെ നടപടികൾ സ്വീകരിക്കുകയുണ്ടായി. ലോക്കപ്പു മർദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും സംഭവിച്ചപ്പോഴൊക്കെ വക്കിലായും ജഡ്ജിയായും ഇരകളുടെ ഭാഗത്തു നിൽക്കാനും അവർക്ക് പരമാവധി നഷ്ടപരിഹാരവും നീതിയും ഉറപ്പു വരുത്തുന്നതിനും പരിശ്രമിച്ചു. സർക്കാർ ആഭിമുഖ്യത്തിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനെ എതിർത്തു. ന്യായാധിപന്മാർ ജാതി സംഘടനകളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതും അതിൽ തോന്നിയപോലെ തങ്ങളുടെ ജാതിക്കാരുടെ മഹത്വം വിളമ്പുന്നതും അനുചിതമാണെന്ന് അർദ്ധശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. ഈ നാടിനെ നയിക്കുന്നത് ഭരണഘടന മാത്രമാണെന്നും അതിൽ മനുധർമ്മത്തിന് ഇടമില്ലെന്നും ഓർമ്മിപ്പിക്കുന്നു.
  ബ്രിട്ടീഷുകാരുടെ കാലത്ത് സ്വാതന്ത്ര്യ ദാഹികളായ ദേശസ്നേഹികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി കൽത്തുറുങ്കിലടയ്ക്കുന്നതിനു വേണ്ടി നടപ്പാക്കിയിരുന്ന ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട് പോലുള്ള കരിനിയമങ്ങൾ സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും പുതിയ പേരുകളിൽ പല കാരണങ്ങൾ പറഞ്ഞ് കൊണ്ടുവരുന്നതിനെയും ഈ പുസ്തകം പരാമർശിക്കുന്നു. ഭരണഘടന നിലവിൽ വന്ന് ഒരു മാസത്തിനുളളിൽത്തന്നെ രാജ്യത്ത് കരുതൽ തടങ്കൽ നിയമം കൊണ്ടുവന്നു. അതു പിന്നീട് MlSA, TADA, POTA, UAPA തുടങ്ങിയ പല പേരുകളിലായി തുടരുകയാണ്. മാറി മാറി വരുന്ന ഓരോ ഭരണകൂടവും താന്താങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ സൗകര്യപൂർവ്വം ഇത്തരം നിയമങ്ങളെ ഉപയോഗിച്ചു പോരുന്നതിൻ്റെ നിരവധി ഉദാഹരണങ്ങളും ഇതിൽ പറയുന്നു. സമകാലീന ഇന്ത്യയിൽ ഭീമകൊറേഗാവ് കേസും ജാമ്യം പോലും നിഷേധിക്കപ്പെട്ട് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുമൊക്കെ ഇത്തരം കിരാത നിയമങ്ങളുടെ ദുരുപയോഗത്തിൻ്റെ നിദർശനങ്ങളാണ്.
  ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടും ഈ പുസ്തകം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. റിട്ടയേഡ് ജസ്റ്റിസ് V.R. കൃഷ്ണയ്യർ വളരെ താല്പര്യമെടുത്ത് തന്നെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനു ശുപാർശ ചെയ്തെങ്കിലും മാറി മാറി വന്ന ചീഫ് ജസ്റ്റിസുമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പല തവണ അത് നീട്ടി വയ്ക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അവസാനം തൻ്റെ പേര് ഉൾപ്പെടുത്തിയ പട്ടിക അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അതൃപ്തി മൂലം താമസ്സിപ്പിച്ചുവെന്നും പിന്നീട് തിരഞ്ഞെടുപ്പിനെത്തുടർന്ന് DMK സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് നിയമനത്തിനുള്ള പട്ടിക കൈമാറാൻ തയ്യാറായതെന്നും പറയുന്നു. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ നിയമനങ്ങളിൽ ഏതൊക്കെത്തരം താല്പര്യങ്ങളാണ് സ്വാധീനം ചെലുത്തുന്നത് എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്ക് പുറമേ സമുദായ താല്പര്യങ്ങളും സ്വജനപക്ഷപാതിത്വങ്ങളും ഈ ഭരണഘടനാപദവികളിലേക്കുള്ള നിയമനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നുള്ള ആക്ഷേപം ശരിയാണെങ്കിൽ അത് അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് ഉളവാക്കുന്നത്. ഭരണകക്ഷിക്ക് അനഭിമതരായ പലർക്കും മറ്റു തരത്തിൽ യോഗ്യരാണെങ്കിൽപ്പോലും ഉന്നത ന്യായാധിപ സ്ഥാനത്തേക്കുള്ള നിയമനം നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനില്ക്കുന്നതായിട്ടാണ് സമീപകാലത്തെ പല സംഭവങ്ങളും വെളിവാക്കുന്നത്. നമ്മുടെ ഭരണഘടനയെ അട്ടിമറിച്ച് മതാധിഷ്ഠിതമായ ഒരു വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കുന്നതിനുളള ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടന്നു വരുന്ന സാഹചര്യത്തിൽ ജുഡിഷ്യറിയുടെ സ്വതന്ത്രമായ നിലനില്പിനു നേരേ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.
  പെരിയോറിൻ്റെ ആശയങ്ങൾ തൻ്റെ ജീവിതത്തേയും പില്കാലത്ത് താൻ പുറപ്പെടുവിച്ച പല വിധിന്യായങ്ങളെയും എങ്ങനെ സ്വാധീനിച്ചു എന്നും ഈ ആത്മകഥയിൽ വിവരിക്കുന്നു. പെരിയോറും ദ്രാവിഡ പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച തമിഴ് മണ്ണിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളും അതിന് മത വിശ്വാസങ്ങളെ കരുവാക്കുന്നതും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായിരുന്ന താൻ ഒരു ഘട്ടത്തിൽ CPI(M) ൽ നിന്ന് പുറത്ത് പോവേണ്ടി വന്ന സാഹചര്യവും അദ്ദേഹം വിവരിക്കുന്നുണ്ട്. 1987 ൽ ഇന്ത്യാ-ശ്രീലങ്കാ സമാധാനക്കരാർ ഒപ്പിട്ടപ്പോൾ CPI(M) കരാറിനെ അംഗീകരിക്കുകയുണ്ടായി. എന്നാൽ താൻ അതിനെതിരായ നിലപാട് കൈക്കൊള്ളുകയാണുണ്ടായത്. കരാറിനെ വിമർശിക്കാനായി ഒരു സംഘടനയുണ്ടാക്കുകയും സമ്മേളനം നടത്തുകയും ചെയ്തു. അതിൻ്റെ തുടർച്ചയായി CPI(M) തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇരുപതു വർഷം ഒരു പ്രസ്ഥാനത്തിനായി പ്രവർത്തിച്ച ശേഷം ഉണ്ടായ അനുഭവങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നു തന്നെ മാറിനില്കാനുള്ള പക്വത തനിയ്ക്കു നല്കിയതായി അദ്ദേഹം പറയുന്നു. 1988-ൽ V.P. സിങ്ങ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യ മുഴുവൻ പര്യടനം നടത്തുന്നതിൻ്റെ ഭാഗമായി ചെന്നൈയിൽ എത്തിയപ്പോൾ താൻ വക്കീലന്മാരെ സംഘടിപ്പിച്ച് സ്വീകരണം ഒരുക്കിയതായും പറഞ്ഞിട്ടുണ്ട്. അതിൻ്റെ പേരിൽ തൊട്ടടുത്ത ദിവസം തന്നെ വരുമാന നികുതി വകുപ്പ് തൻ്റെ കണക്കു പുസ്തകവുമായി നേരിട്ട് ഹാജരാകുവാൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു. വരുമാന നികുതി വകുപ്പ്, CBI എന്നിവയൊക്കെ കേന്ദ്ര സർക്കാരിൻ്റെ വേട്ടനായ്ക്കളാണെന്നും എപ്പോൾ വേണമെങ്കിലും അവയെ രാഷ്ട്രീയ കാരണങ്ങൾക്കായി ഉപയോഗിക്കാൻ സധിക്കും എന്നും അദ്ദേഹം പറയുമ്പോൾ അത് സമകാലിക ഇന്ത്യയിലെ നിരവധി സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുക കൂടിയാണല്ലോ.
  രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും ന്യായാധിപനുമായി നീണ്ട കാലമായി പ്രവർത്തിച്ചു വരുന്ന ജസ്റ്റിസ് കെ.ചന്ദ്രുവിൻ്റെ സംഭവബഹുലമായ ജീവിതകഥ നമ്മുടെ സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും നേരേ തുറന്നുപിടിച്ചിട്ടുള്ള ഒരു കണ്ണാടിയാണ്. തമിഴ്‌നാട്ടിൽ നിലനില്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ അവസ്ഥയെ സംബന്ധിച്ച നിരവധി ഉൾകാഴ്ചകളും ഈ പുസ്തകം നല്കുന്നു.

Add a review

Your email address will not be published. Required fields are marked *

You may also like…

 • മുംബൈയിലെ മാഫിയ റാണിമാര്‍ – എസ്‌. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്‌

  350.00
  Add to cart Buy now

  മുംബൈയിലെ മാഫിയ റാണിമാര്‍ – എസ്‌. ഹുസൈന്‍ സെയ്ദി , ജെയ്൯ ബോര്‍ഹസ്‌

  മുംബൈയിലെ മാഫിയ റാണിമാര്‍
  എസ്‌. ഹുസൈന്‍ സെയ്ദി
  ജെയ്൯ ബോര്‍ഹസ്‌
  നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ട ഈ പുസ്തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബെയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

  കരിം ലാലയെയും ഹാജി മസ്താനെയും വരദരാജമുതലിയാരെയും ദാവൂദ്‌ ഇബ്രാഹിമിനെയും കൈവിരലുകളില്‍ ചലിപ്പിച്ച ജെനബായ്‌, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്‌, ദാവുദ്‌ ഇബ്രാഹിമിനെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്നു മാഫിയയെ അടക്കിഭരിച്ച പാപ്പാമണി, ബോളിവുഡിനെ രസിപ്പിച്ച സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്റെ കാമുകിയുമായ മോണിക്കു ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ ഒരുകൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകള്‍.

  Mumbayile Mafia Ranimar / Bombayile Mafia Ranimar

  പേജ് 250 വില രൂ 350

   

  350.00
 • എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ - എം പി മുഹമ്മദ് റാഫി

  എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

  240.00
  Add to cart Buy now

  എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

  എന്‍റെ കുറ്റാന്വേഷണ യാത്രകള്‍
  എം പി മുഹമ്മദ് റാഫി

  കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്വേഷകന്‍റെ സിക്സ്ത് സെന്‍സിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. റിപ്പറിനെ പിടിക്കുമ്പോഴും മറ്റു ചില മോഷ്ടാക്കളെ പിടിക്കുമ്പോഴും റാഫിയുടെ സിക്സ്ത് സെന്‍സ് പ്രവര്‍ത്തിക്കുന്നത് വളരെ ശ്രദ്ധേയമാണ്. റാഫിയുടെ പുസ്തകം വളരെ ലളിതമായ ഭാഷയില്‍ നല്ല അവതരണശൈലിയില്‍ രചിച്ചിരിക്കുന്നു.
  ഡോ. അലക്സാണ്ടര്‍ ജേക്കബ്ബ് ഐ.പി.എസ്.  (ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (റിട്ട.) കേരള)

  പേജ് 184 വില രൂ 240


   

  240.00
 • അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ - അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

  അവളിലേക്കുള്ള ദൂരം – സൂര്യയുടെ ജീവിതകഥ – അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

  450.00
  Add to cart Buy now

  അവളിലേക്കുള്ള ദൂരം – സൂര്യയുടെ ജീവിതകഥ – അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി

  അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ
  അനില്‍കുമാര്‍ കെ എസ് , ഡോ. രശ്മി ജി
  ആ കാലയളവില്‍ സ്ത്രീ പുരുഷ സംയോഗ സുഖം എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ശരീരത്തിലുള്ള ലിംഗം എനിക്കൊരു ബാദ്ധ്യതയായിരുന്നു. അതിനെ ഉപയോഗിച്ചു കൊണ്ട് സുഖം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് അത് എന്നന്നേയ്ക്കുമായി കളയണമായിരുന്നു. എനിക്കൊരു സ്ത്രീയായി മാറണം, സ്ത്രീയായി ജീവിച്ചു മരിക്കണം. അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം.
  416  വില രൂ450
  450.00
 • ഭരണഘടനയുടെ കാവലാൾ - തീസ്ത സെതൽവാദ്

  ഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്

  290.00
  Add to cart Buy now

  ഭരണഘടനയുടെ കാവലാൾ – തീസ്ത സെതൽവാദ്

  ഭരണഘടനയുടെ കാവലാൾ
  തീസ്ത സെതൽവാദ്

  ഓർമ്മക്കുറിപ്പുകൾ

   

  തീസ്ത സെതൽവാദ് ആരാണ്?
  വലതുപക്ഷ ഹിന്ദുവിന് അവർ ഇന്ത്യയുടെ ‘യശസ്സി’ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്.
  ഇത് യഥാർത്ഥ തീസ്തയുടെ കഥയാണ് – ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ഉത്തമമായ
  പാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ
  ധീരയായ പോരാളി.
  ഹൃദയസ്പൃക്കായ ഈ ഓർമ്മക്കുറിപ്പുകളിൽ, മുത്തച്ഛനും അച്ഛനും തന്നിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി, ബാബറി മസ്ജിദ് തകർക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നിൽ ആവിഷ്കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി, എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തിൽ താൻ വഹിച്ച പങ്കിനെപ്പറ്റി തീസ്ത പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, തകർക്കാൻ പറ്റാത്ത പ്രതിബദ്ധതയുടെ ആവേശമുണർത്തുന്ന കഥയാണിത്.

  ”നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള ധർമ്മസമരത്തിലെ പോരാളി. ഉറച്ച ബോധ്യത്തോടെ, ദൃഢവിശ്വാസത്തോടെ, ചെറുതും വലുതുമായ സമരങ്ങൾ നയിച്ച കഥയാണ് തീസ്തയുടേത്. എത്ര ഉന്നതസ്ഥാനീയരായിരുന്നാലും എതിരാളികളോട്, ഹിംസയുടെ വക്താക്കളോട് ഒത്തുതീർപ്പില്ലെന്ന് അവർ തെളിയിച്ചു.”
  – ജസ്റ്റിസ് പി ബി സാവന്ത്

  ”ഗുജറാത്ത് കലാപം ഒരറ്റത്ത് മോദിയെ നിർമ്മിച്ചെടുത്തപ്പോൾ മറ്റെ അറ്റത്ത് തീസ്ത ഉണ്ടായി. ഇന്ത്യൻ രാഷ്ട്രീയ സാമുഹ്യരംഗത്തുള്ളവർക്ക് അവരുടെ ജീവിതകഥ ഒഴിവാക്കാനാവാത്ത ഒരു വായനയായിരിക്കും.”
  – കാഞ്ചഐലയ്യ

  ”ഫാസ്റ്റിറ്റുകളും അധികാര ദുഷ്പ്രഭുക്കളും ഭരണം കൈയാളുന്ന ദുരിതപൂർണ്ണമായ നമ്മുടെ ജീവിതകാലത്ത് ഇത് വിവേകത്തിന്റെയും
  അനുകമ്പയുടെയും വാക്കുകളാവുന്നു.”
  – സെയ്ദ് മിർസ

  പരിഭാഷ: ടി പി ബാബു

  Theestha Sethalvad / Teesta 

  പേജ് 236 വില രൂ 290

   

  290.00