ജനിതകശാസ്‌ത്രം

190.00

ജനിതകശാസ്‌ത്രം

 

മാത്യുസ് ഗ്ലോറി
സീമ ശ്രീലയം

 

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പി ക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ. വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ പരിസ്ഥിതിപഠനം, ഭൗതികശാ സ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ജീവികളിലെ വംശപാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ചുള്ള പഠനശാഖയാണ് ജനിതകശാസ്ത്രം. ജീനുകളുടെ ഘടന മുതല്‍ ജീവ പരിണാമം വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ പഠനശാഖയാണിത്. പാരമ്പര്യത്തെപ്പറ്റിയുള്ള മൂലസൂക്തങ്ങള്‍ ജീവശാസ്ത്രത്തിന്റെ അറിവിലേക്കുള്ള ഒരു സുപ്രധാന വഴിത്താരയാണിത്. മനുഷ്യരുടെ തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാരമ്പര്യത്തെ അന്വേഷിച്ചു കണ്ടെത്തുന്ന പ്രക്രിയയാണ് പ്രധാനമായും ജനിതകശാസ്ത്രത്തില്‍ നടക്കുന്നത്. ആധുനിക ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയത് ഗ്രിഗര്‍ മെന്‍ഡല്‍ പയര്‍ച്ചെടികളില്‍ നടത്തിയ വര്‍ഗ്ഗസങ്കരണ പ്രവര്‍ത്തനങ്ങളാണ്. ജീന്‍ ക്ലോണിംങ്, ഹ്യൂമന്‍ ജീനോം പ്രോജക്ട്, ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംങ്, ജനിതക എന്‍ജിനീയറിങ്ങും രോഗ നിര്‍ണ്ണയവും, നാനോ ടെക്‌നോളജിയും ജീന്‍ തെറാപ്പിയും, ക്ലോണിംങ്, ട്രാന്‍സ്ജനിക് ജീവജാലങ്ങള്‍ തുടങ്ങി ജീവശാസ്ത്രത്തിലെയും ജനിതക എന്‍ജിനീയറിങ്ങിലെയും വിവിധ വശങ്ങളെ പരിചയപ്പെടു ത്തുന്ന പുസ്തകം.
Janathakashasthram / Janithakashasthram
പേജ് 192 വില രൂ190
✅ SHARE THIS ➷

Description

Janithakashasthram

ജനിതകശാസ്‌ത്രം

Reviews

There are no reviews yet.

Be the first to review “ജനിതകശാസ്‌ത്രം”

Your email address will not be published. Required fields are marked *