ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം
₹275.00
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം
വി പി ബാലഗംഗാധരൻ
ചെലവു കുറഞ്ഞ മംഗൾയാനും ഒറ്റ വിക്ഷേപണത്തിലെ 104 ഉപഗ്രഹങ്ങളും അടക്കം ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളോരോന്നും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. ദീർഘദർശനത്തോടെ പ്രവർത്തിച്ച വിക്രം സാരാഭായിയുടെ കാലഘട്ടത്തിൽ തുടങ്ങി റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് തുമ്പയിൽ സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ചും സൗണ്ടിങ് റോക്കറ്റുകളുടെയും വിക്ഷേപണവാഹനങ്ങളുടെയും ചരിത്രവും ഉപഗ്രഗേവാർത്താവിനിമയസംവിധാനത്തെപ്പറ്റിയും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചും വിവിധ അധ്യായങ്ങളിലായി രേഖപ്പെടുത്തുന്നു. ആകാശ ടെലസ്കോപ്പ്, ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ അഭിമാനപദ്ധതികളെക്കുറിച്ചും ഭാവിപദ്ധതികളായ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെക്കുറിച്ചും ചന്ദ്രയാൻ-2 നേപ്പറ്റിയും ആദിത്യ-1 എന്ന സൂര്യപര്യവേക്ഷണ പദ്ധതിയെപ്പറ്റിയും വ്യാഴ-ശുക്ര പര്യവേക്ഷണപദ്ധതികളെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നു.
ഐ എസ് ആർ ഒ-യിൽ 42 വർഷം ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുള്ള വി പി ബാലഗംഗാധരൻ, ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യൻ നേട്ടങ്ങളെ മലയാളികൾക്കായി രേഖപ്പെടുത്തുന്നു.
V P Balagangadharan / V P Balagangadaran / ISRO
പേജ് 280 വില രൂ275
Reviews
There are no reviews yet.