ഹോർത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവും
₹100.00
ഹോർത്തൂസ് മലബാറിക്കൂസ്
ചരിത്രവും ശാസ്ത്രവും
എൻ എസ് അരുൺ കുമാർ
കേരളത്തിന്റെ തനതു സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയും ലോകത്തിനു പരിചയപ്പെടുത്തിയ ഹോർത്തൂസ് മലബാറിക്കൂസിന്റെ നിർമാണ ചരിത്രവും ശാസ്ത്ര സവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം. നാലു നൂറ്റാണ്ടുകൾക്കു മുമ്പ് മലയാളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന നാട്ടറിവുകളും നാട്ടു ചികിത്സാ രീതികളും ആചാരങ്ങളും വിശ്വാസങ്ങളും ക്രോഡീകരിക്കപ്പെട്ട ആദ്യ ഗ്രന്ഥ സമുച്ചയമായിരുന്നു ഹോർത്തൂസ് മലബാറിക്കൂസ്. നവോത്ഥാന കാലഘട്ടത്തിലെ യൂറോപ്പിന്റെ ചെടിയറിവുകളെ സ്വാധീനിക്കുന്നതിനും ഉഷ്ണ മേഖലയിലെ ചെടികളുടേതായി അതുവരേക്കും മറഞ്ഞു കിടന്നിരുന്ന ഒരു പരിച്ഛേദം അവർക്കു മുന്നിലായി അവതരിപ്പിക്കുന്നതിനും ഹോർത്തൂസ് മലബാറിക്കൂസിനു കഴിഞ്ഞു. ഹോർത്തൂസ് മലബാറിക്കൂസിന്റെ അണിയറ ശില്പികളെയും അവരുടെ യഥാർഥ പങ്കാളിത്തത്തെയും കുറിച്ചുള്ള സമതുലിതമായ വിലയിരുത്തലുകളാണ് ഈ പുസ്തകത്തിലുള്ളത്. ഹോർത്തൂസിന്റെ ഇനിയും ഒളിഞ്ഞുകിടക്കുന്ന ഗവേഷണ സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുന്ന വിജ്ഞാനകുതുകികളെയും ഈ പുസ്തകം സഹായിക്കും.
പേജ് 148 വില രൂ100
Reviews
There are no reviews yet.