Ente Katha
₹190.00
എന്റെ കഥ – മാധവിക്കുട്ടി
മലയാളത്തിലെ ഏറ്റവും വിവാദമായ ആത്മകഥ
കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. ‘എന്റെ കഥ’ ഇതിന് തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠമായ സൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാപകാരിയാണ് ‘എന്റെ കഥ’ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർഥം അറിഞ്ഞുകൂടാ.
വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാൻ പോലും അവർക്കു കഴിയുന്നു. പ്രാർഥനയുടെ അടിസ്ഥാന രൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്സിനെ അവർ വിശകലനം ചെയ്യുന്നു. ‘എന്റെ കഥ’യിൽ ആത്മകഥാപരമായ യാഥാർഥ്യങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനു വേണ്ടി സ്വന്തം യാഥാർഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ കലാസൃഷ്ടി ഒരോ സമയം ആത്മകഥയും സ്വപ്ന സാഹിത്യവുമാണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കു വേണ്ടിയുള്ള പരീക്ഷണം കൂടിയാണിത്. – കെ പി അപ്പൻ
Madhavikutty / Kamala Surayya
Reviews
There are no reviews yet.