Be the first to review “Dravyathinte Avasthakal” Cancel reply
Dravyathinte Avasthakal
₹150.00
ദ്രവ്യത്തിൻ്റെ അവസ്ഥകൾ
ജോമോൻ കെ ജെ
ജീജ വേണുഗോപാൽ
ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിപഠനം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷ യങ്ങള്‍ അവതരിപ്പിക്കുന്നു. ദ്രവ്യത്തിന്റെ പ്രധാനപ്പെട്ട മൂന്നവസ്ഥകളായ ഖരം, ദ്രാവകം, വാതകം എന്നിവയെ പരിചയപ്പെടുത്തുന്ന പുസ്തകം. പദാര്‍ത്ഥത്തിന്റെ മൂന്നവസ്ഥകളില്‍ നിയതമായ ആകൃതിയും ഘടനയും പുലര്‍ത്തുന്നവയാണ് ഖരവസ്തുക്കള്‍. അതുപോലെതന്നെ പ്രപഞ്ചമാക മാനം പലതരത്തിലുള്ള വാ തകങ്ങളാലും ദ്രാവകങ്ങളാലും സമൃദ്ധമാണ്. ഖരാവസ്ഥയുമായി ബന്ധപ്പെട്ട ക്രിസ്റ്റലുകളും അമോര്‍ഫസ് ഖരങ്ങളും ക്രിസ്റ്റലുകളുടെ വര്‍ഗ്ഗീകരണം, അതിന്റെ ന്യൂനതകള്‍, ലിക്വിഡ് ക്രിസ്റ്റലുകള്‍ എന്നിവയെക്കുറിച്ചും ദ്രാവകങ്ങളുടെ പ്രത്യേകതകള്‍, ബാഷ്പീകരണവും തിളയ്ക്കലും ശുദ്ധപദാര്ത്ഥങ്ങളും മാലിന്യങ്ങളും ലായനികളുടെ ഗാഢത എന്നിവയെക്കുറിച്ചും വാതക ങ്ങളുടെ പ്രത്യേകതകള്‍, വിവിധ ഇടങ്ങളിലെ വാതകസാന്നിധ്യം, വാതകനിയമങ്ങള്‍, സിദ്ധാന്തങ്ങള്‍, വാതകപരീക്ഷണങ്ങള് തുടങ്ങിയവയെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി അവതരിപ്പിക്കുന്നു.
Dravyathinte Avasthakal / Drevyathinte avastakal
പേജ് 142 വില രൂ150
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.